തിരുവാഭരണ ദർശനത്തിന് ഭക്തജനത്തിരക്ക്
പന്തളം ∙ മണ്ഡലകാലത്തിന്റെ ആദ്യനാളുകളിൽ തന്നെ തിരുവാഭരണ ദർശനത്തിന് വലിയ തിരക്കനുഭവപ്പെട്ട് തുടങ്ങി. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകരടക്കം നൂറുകണക്കിനു ഭക്തരാണ് സ്രാമ്പിക്കൽ കൊട്ടാരത്തിലെത്തി തിരുവാഭരണങ്ങൾ കണ്ടുമടങ്ങുന്നത്. എന്നാൽ, സുരക്ഷാജീവനക്കാരുടെ സഹായത്തോടെ സുഗമമായ ദർശനത്തിനുള്ള

പന്തളം ∙ മണ്ഡലകാലത്തിന്റെ ആദ്യനാളുകളിൽ തന്നെ തിരുവാഭരണ ദർശനത്തിന് വലിയ തിരക്കനുഭവപ്പെട്ട് തുടങ്ങി. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകരടക്കം നൂറുകണക്കിനു ഭക്തരാണ് സ്രാമ്പിക്കൽ കൊട്ടാരത്തിലെത്തി തിരുവാഭരണങ്ങൾ കണ്ടുമടങ്ങുന്നത്. എന്നാൽ, സുരക്ഷാജീവനക്കാരുടെ സഹായത്തോടെ സുഗമമായ ദർശനത്തിനുള്ള സൗകര്യം പന്തളം കൊട്ടാരം നിർവാഹകസംഘം ഒരുക്കിയിട്ടുണ്ട്. ശബരിമല ദർശനത്തിനു മുൻപോ അതിന് ശേഷമോ വലിയ കോയിക്കൽ ധർമശാസ്താക്ഷേത്രത്തിലും തിരുവാഭരണങ്ങളും ദർശനം നടത്തി മടങ്ങുന്നവരാണ് തീർഥാടകരിലധികവും. അന്നദാനത്തിലും ഒട്ടേറെ ഭക്തർ പങ്കുകൊള്ളുന്നുണ്ട്.
നിർമാണ ജോലികൾ വൈകും ?
ക്ഷേത്രപരിസരത്ത് നടക്കുന്ന വിവിധ നിർമാണ ജോലികൾ പൂർത്തിയായില്ല. ഇത് ഭക്തർക്ക് പലതരത്തിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മഴ പെയ്താൽ ബുദ്ധിമുട്ടുകളേറും. അന്നദാനമണ്ഡപത്തിലും അച്ചൻകോവിലാറിന്റെ തീരത്തുമായി നിർമിക്കുന്ന സെപ്റ്റിക് ടാങ്കുകളുടെ കോൺക്രീറ്റ് ജോലികൾ കഴിഞ്ഞിട്ടുണ്ട്. ഇവ എന്നു മുതൽ പ്രവർത്തനസജ്ജമാകുമെന്ന് വ്യക്തമല്ല. പാർക്കിങ് ഏരിയയിലേക്കുള്ള റാംപിന്റെ നിർമാണവും പാതിവഴിയിലാണ്. നഗരസഭ നിർമിക്കുന്ന ശുചിമുറി കോംപ്ലക്സിന്റെ ജോലികൾ വേഗത്തിലായെങ്കിലും ഉപയോഗയോഗ്യമാകാൻ ദിവസങ്ങളെടുക്കും. 18 അംഗ അഗ്നിരക്ഷാസേനയ്ക്ക് വിശ്രമമുറിയിൽ കട്ടിൽ നൽകാമെന്ന് നഗരസഭാ അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും 5 എണ്ണം മാത്രമാണ് നൽകിയതെന്ന് സേനാ അധികൃതർക്ക് പരാതിയുണ്ട്.