കാനനപാതയിൽ കുടുങ്ങിയ 3 തീർഥാടകരെ രക്ഷപ്പെടുത്തി
ശബരിമല ∙ പുല്ലുമേട് കാനന പാതയിൽ കുടുങ്ങിയ 3 തീർഥാടകരെ സംയുക്ത സേന രക്ഷപ്പെടുത്തി. ചെന്നൈ ഏലൂർ റാണിപ്പേട്ട് സ്വദേശികളായ വരുൺ (20), കോടീശ്വരൻ (40), ലക്ഷ്മണൻ (50) എന്നിവരെയാണ് സാഹസികമായി രക്ഷിച്ചത്.ഇവരുൾപ്പെട്ട 30 അംഗ സംഘമാണ് കാനനപാതിയിലൂടെ സന്നിധാനത്തേക്ക് വന്നത്. മുന്നിൽ നടന്നവർ വൈകിട്ട് 6.30ന്

ശബരിമല ∙ പുല്ലുമേട് കാനന പാതയിൽ കുടുങ്ങിയ 3 തീർഥാടകരെ സംയുക്ത സേന രക്ഷപ്പെടുത്തി. ചെന്നൈ ഏലൂർ റാണിപ്പേട്ട് സ്വദേശികളായ വരുൺ (20), കോടീശ്വരൻ (40), ലക്ഷ്മണൻ (50) എന്നിവരെയാണ് സാഹസികമായി രക്ഷിച്ചത്. ഇവരുൾപ്പെട്ട 30 അംഗ സംഘമാണ് കാനനപാതിയിലൂടെ സന്നിധാനത്തേക്ക് വന്നത്. മുന്നിൽ നടന്നവർ വൈകിട്ട് 6.30ന് പാണ്ടിത്താവളം ഫോറസ്റ്റ് എയ്ഡ് പോസ്റ്റിൽ എത്തി. എന്നാൽ മൂന്നു പേർ കാലിൽ പരുക്ക് ഉള്ളതിനാൽ നടക്കാൻ കഴിയാതെ പാണ്ടിത്താവളത്തിൽ നിന്നു 3 കിലോമീറ്റർ അകലെ കടുവസങ്കേതത്തിലെ ഉൾവനമായ കഴുതക്കുഴി ഭാഗത്ത് കുടുങ്ങുകയായിരുന്നു. കാനനപാതയിലെ തീരെ വെളിച്ചമില്ലാത്ത മേഖലയാണിവിടം.
ഇവരെ കാണാതായ വിവരം മറ്റു തീർഥാടകർ അഗ്നിരക്ഷാ സേനയെ അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫിസർ അർജുൻ കൃഷ്ണന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന തിരച്ചിൽ ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, വനപാലകർ എന്നിവരും ഒപ്പമുണ്ടായിരുന്നു. അഗ്നിരക്ഷാസേനാംഗങ്ങൾ, ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ എന്നിവർ ചേർന്ന് ഇവരെ തോളിൽ ചുമന്ന് സന്നിധാനത്ത് എത്തിച്ചു. മൂന്നു പേരെയും സന്നിധാനം ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.