റിപ്പോർട്ട് ഇന്ന് ഹൈക്കോടതി പരിഗണിക്കും; വെർച്വൽ ക്യു 80,000 ആക്കുന്നത് ദേവസ്വം ബോർഡ് എതിർക്കില്ല
ശബരിമല ∙ ദർശനം നടത്തുന്ന തീർഥാടകരുടെ എണ്ണം കുറഞ്ഞെന്നുകാട്ടി ശബരിമല സ്പെഷൽ കമ്മിഷണർ നൽകിയ റിപ്പോർട്ട് ഹൈക്കോടതി ഇന്നു പരിഗണിക്കും. വെർച്വൽ ക്യു 80,000 ആയി ഉയർത്തുന്നതിൽ എതിർപ്പില്ലെന്നു ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോടതി അനുവദിച്ചാൽ വെർച്വൽ ക്യു 80,000 ആയി ഉയർത്തും.

ശബരിമല ∙ ദർശനം നടത്തുന്ന തീർഥാടകരുടെ എണ്ണം കുറഞ്ഞെന്നുകാട്ടി ശബരിമല സ്പെഷൽ കമ്മിഷണർ നൽകിയ റിപ്പോർട്ട് ഹൈക്കോടതി ഇന്നു പരിഗണിക്കും. വെർച്വൽ ക്യു 80,000 ആയി ഉയർത്തുന്നതിൽ എതിർപ്പില്ലെന്നു ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോടതി അനുവദിച്ചാൽ വെർച്വൽ ക്യു 80,000 ആയി ഉയർത്തും. ഇപ്പോൾ ഇത് 70,000 ആണ്. തൽസമയ ബുക്കിങ് വഴി 10,000 പേർക്കുമാണ് ദർശനം. 30 വരെ വെർച്വൽ ക്യു പൂർത്തിയായി. ഇക്കാര്യവും സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ഇന്നലെ 64,722 പേർ
ഇന്നലെ വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 64,722 പേർ ദർശനം നടത്തി. ഇതിൽ 8028 പേർ സ്പോട് ബുക്കിങ് വഴി എത്തിയതാണ്. കഴിഞ്ഞ 2 ദിവസം ദർശനത്തിന് എത്തിയ തീർഥാടകരുടെ എണ്ണം കുറവായിരുന്നു. ഇന്നലെ ഉച്ചവരെയും അത് തുടർന്നു. വൈകിട്ട് 4 വരെ വലിയ നടപ്പന്തലിൽ തിരക്ക് കുറവായിരുന്നു. അതിനു ശേഷമാണ് തീർഥാടകർ കൂടുതലായി എത്തിയത്.
വലിയ നടപ്പന്തലിലെ എല്ലാ നിരയും നിറഞ്ഞ് തീർഥാടകരായി. മണ്ഡലകാലം തുടങ്ങിയ ശേഷം വലിയ നടപ്പന്തൽ തിങ്ങി നിറയുന്നത് ഇന്നലെ വൈകിട്ടാണ്. രാത്രി 8ന് ശേഷവും ഇതേ തിരക്ക് തുടരുകയാണ്. അപകടകരമായിനിന്ന മരങ്ങൾ മുറിക്കുന്നതിനായി തീർഥാടകരെ വഴിയിൽ തടഞ്ഞതിനാലാണ് വൈകിട്ട് തിരക്ക് കൂടിയതെന്നാണ് പൊലീസ് പറയുന്നത്.