തണ്ണിത്തോട് കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്കുള്ള വഴി അപകടകരം; നന്നാക്കാൻ ആവശ്യം
തണ്ണിത്തോട് ∙ കാലങ്ങളായിട്ടും കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്കു വഴിയൊരുങ്ങിയില്ല. മാർക്കറ്റ് റോഡിലെ കുടുംബക്ഷേമ ഉപ കേന്ദ്രത്തിലെത്താൻ സ്ത്രീകളും കുട്ടികളും പാടുപെടണം. പ്രതിരോധ കുത്തിവയ്പുകൾക്കും മറ്റുമായി ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും കുട്ടികളുമാണ് ഇവിടെയെത്തുന്നത്. എന്നാൽ പ്രധാന റോഡിൽ നിന്ന്

തണ്ണിത്തോട് ∙ കാലങ്ങളായിട്ടും കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്കു വഴിയൊരുങ്ങിയില്ല. മാർക്കറ്റ് റോഡിലെ കുടുംബക്ഷേമ ഉപ കേന്ദ്രത്തിലെത്താൻ സ്ത്രീകളും കുട്ടികളും പാടുപെടണം. പ്രതിരോധ കുത്തിവയ്പുകൾക്കും മറ്റുമായി ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും കുട്ടികളുമാണ് ഇവിടെയെത്തുന്നത്. എന്നാൽ പ്രധാന റോഡിൽ നിന്ന് ഇവിടേക്ക് എത്താൻ സൗകര്യപ്രദമായ വഴിയില്ല. മുൻപു റോഡിനോട് ചേർന്ന് ഇവിടേക്കു കോൺക്രീറ്റ് പാതയും കൈവരികളുമുണ്ടായിരുന്നു. 3 വർഷം മുൻപ് ഇതോടു ചേർന്നുള്ള ഉയർന്ന തിട്ടയിടിച്ചു സംരക്ഷണഭിത്തി നിർമിച്ചപ്പോൾ കോൺക്രീറ്റ് വഴിയും കൈവരിയും നീക്കം ചെയ്തു.
എന്നാൽ പിന്നീട് കുടുംബക്ഷേമ ഉപകേന്ദ്രത്തിൽ പല നിർമാണ പ്രവൃത്തികൾ നടത്തിയെങ്കിലും റോഡിൽ നിന്ന് ഇവിടേക്ക് എത്താൻ സൗകര്യപ്രദമായ വഴിയൊരുക്കാനായില്ല. മഴ പെയ്താൽ മൺപാതയിൽ തെന്നിവീഴാൻ സാധ്യതയേറെയാണ്. കൂടാതെ കെട്ടിടത്തിന്റെ മുറ്റത്തേക്കുള്ള പടികൾ കാലങ്ങളായി പൊട്ടിയടർന്ന നിലയിലാണ്. മുറ്റത്തിന്റെ സംരക്ഷണഭിത്തി വിണ്ടുകീറി നാശാവസ്ഥയിലുമാണ്. റോഡിൽ നിന്ന് ഇവിടേക്കുള്ള പാത കോൺക്രീറ്റ് ചെയ്യുകയോ പടികൾ നിർമിക്കുകയോ വേണം. കെട്ടിടത്തിന്റെ മുറ്റത്തിന്റെ സംരക്ഷണഭിത്തിയും പടികളും വിണ്ടുകീറിയ ഭാഗം ബലപ്പെടുത്തുകയും വേണമെന്ന് ആവശ്യമുയരുന്നു.