റീൽസ് എടുത്താൽ ‘ലൈവായി കിട്ടും’!; 'എടുക്കുന്നവന്റെ കയ്യും കാലും തല്ലിയൊടിക്കും'
തിരുവല്ല ∙ ‘ഈ റോഡിൽ ഇരുചക്ര വാഹനത്തിൽ റീൽസ് എടുക്കുന്നവന്റെ കയ്യും കാലും തല്ലിയൊടിക്കും.’ – ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ. കിഴക്കൻ മുത്തൂർ– മനയ്ക്കച്ചിറ റോഡിലെ നാട്ടുകടവിൽ സ്ഥാപിച്ചിരിക്കുന്ന ബാനറിലെ വാചകങ്ങളാണിത്. ഈ ബാനർ സ്ഥാപിക്കാൻ പ്രത്യേക കാരണം ഉണ്ട്. കഴിഞ്ഞ ദിവസം നാട്ടുകടവ് പാലത്തിന് സമീപം നാലംഗ

തിരുവല്ല ∙ ‘ഈ റോഡിൽ ഇരുചക്ര വാഹനത്തിൽ റീൽസ് എടുക്കുന്നവന്റെ കയ്യും കാലും തല്ലിയൊടിക്കും.’ – ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ. കിഴക്കൻ മുത്തൂർ– മനയ്ക്കച്ചിറ റോഡിലെ നാട്ടുകടവിൽ സ്ഥാപിച്ചിരിക്കുന്ന ബാനറിലെ വാചകങ്ങളാണിത്. ഈ ബാനർ സ്ഥാപിക്കാൻ പ്രത്യേക കാരണം ഉണ്ട്. കഴിഞ്ഞ ദിവസം നാട്ടുകടവ് പാലത്തിന് സമീപം നാലംഗ കൗമാരക്കാർ നടത്തിയ റീൽസ് ചിത്രീകരണത്തിനിടെ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ച് മറിഞ്ഞ് കിഴക്കൻ മുത്തൂർ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ നാലുവേലിൽ സണ്ണിക്കു പരുക്കേറ്റിരുന്നു. നേർദിശയിലുള്ള റോഡിലൂടെ പാഞ്ഞുവന്ന ബൈക്ക് ഓട്ടോറിക്ഷയ്ക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.
ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞ് ഉണ്ടായ അപകടത്തിലാണ് സണ്ണിക്ക് പരുക്കേറ്റത്. തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. അപകടത്തിന് കാരണമായ ബൈക്ക് പൂർണമായും തകർന്നു. ബൈക്ക് ഓടിച്ചിരുന്ന 2 യുവാക്കളെ നാട്ടുകാർ ചേർന്ന് തടഞ്ഞുവച്ച് തിരുവല്ല പൊലീസിന് കൈമാറി. അപകടം നടന്ന ഉടൻ സംഘാംഗങ്ങളായ രണ്ടുപേർ ബൈക്കിൽ രക്ഷപ്പെട്ടു.
പരാതിയില്ല എന്ന് പരുക്കേറ്റ സണ്ണി അറിയിച്ചതിനാൽ രക്ഷിതാക്കളെ വിളിച്ചുവരുത്തി പിടിയിലായ യുവാക്കളെ താക്കീത് നൽകി പൊലീസ് വിട്ടയച്ചു. 2 വർഷം മുൻപാണ് റോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമിച്ചത്. ഇതിനു ശേഷം വിവിധ ഇടങ്ങളിൽനിന്നു റീൽസ് എടുക്കാൻ യുവാക്കളുടെ സംഘം എത്താറുണ്ടെന്നും വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കടക്കം ഇത് ഭീഷണിയാകുന്നുവെന്നും നാട്ടുകാർ പറഞ്ഞു.