അമ്മു ഡയറിയിൽ കുറിച്ചു: ‘ഐ ക്വിറ്റ്’ (വിടവാങ്ങുന്നു), നേരിട്ട പ്രയാസങ്ങൾ ഡയറിയിൽ; ആരോപണത്തിലുറച്ച് കുടുംബം
പത്തനംതിട്ട ∙ അമ്മു സജീവിന്റെ മരണം സംഭവിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ അമ്മുവിനെ മാനസികമായി പ്രയാസപ്പെടുത്തിയ കുറ്റക്കാരെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞു. ആത്മഹത്യക്കു കാരണമാകും വിധം മാനസിക പീഡനമുണ്ടായി എന്നതിന് തെളിവുകൾ ലഭിച്ചതോടെയാണ് വ്യാഴം വൈകിട്ട് വിദ്യാർഥിനികളെ
പത്തനംതിട്ട ∙ അമ്മു സജീവിന്റെ മരണം സംഭവിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ അമ്മുവിനെ മാനസികമായി പ്രയാസപ്പെടുത്തിയ കുറ്റക്കാരെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞു. ആത്മഹത്യക്കു കാരണമാകും വിധം മാനസിക പീഡനമുണ്ടായി എന്നതിന് തെളിവുകൾ ലഭിച്ചതോടെയാണ് വ്യാഴം വൈകിട്ട് വിദ്യാർഥിനികളെ
പത്തനംതിട്ട ∙ അമ്മു സജീവിന്റെ മരണം സംഭവിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ അമ്മുവിനെ മാനസികമായി പ്രയാസപ്പെടുത്തിയ കുറ്റക്കാരെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞു. ആത്മഹത്യക്കു കാരണമാകും വിധം മാനസിക പീഡനമുണ്ടായി എന്നതിന് തെളിവുകൾ ലഭിച്ചതോടെയാണ് വ്യാഴം വൈകിട്ട് വിദ്യാർഥിനികളെ
പത്തനംതിട്ട ∙ അമ്മു സജീവിന്റെ മരണം സംഭവിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ അമ്മുവിനെ മാനസികമായി പ്രയാസപ്പെടുത്തിയ കുറ്റക്കാരെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞു. ആത്മഹത്യക്കു കാരണമാകും വിധം മാനസിക പീഡനമുണ്ടായി എന്നതിന് തെളിവുകൾ ലഭിച്ചതോടെയാണ് വ്യാഴം വൈകിട്ട് വിദ്യാർഥിനികളെ കസ്റ്റഡിയിലെടുക്കാനുള്ള തീരുമാനത്തിലേക്ക് അന്വേഷണ സംഘമെത്തിയത്.താൻ നേരിട്ട പ്രയാസങ്ങൾ അമ്മു സജീവ് ഡയറിയിൽ കുറിച്ചിരുന്നു. ‘ഐ ക്വിറ്റ്’ (ഞാൻ വിടവാങ്ങുന്നു) എന്ന വാചകം ഉൾപ്പെടെ നോട്ട് ബുക്കിൽ നിന്നു കണ്ടെത്തി. വലിയ തോതിൽ മാനസിക പ്രയാസങ്ങൾ സഹപാഠികൾ മൂലമുണ്ടായതാകാം കാരണമെന്ന് പൊലീസ് വിലയിരുത്തി.
സാമ്പത്തിക ആരോപണം, ലോഗ് ബുക്ക് കാണാതായ സംഭവം, അമ്മുവിനെ ടൂർ കോഓഡിനേറ്ററാക്കിയത് തുടങ്ങി പല പ്രശ്നങ്ങൾ സഹപാഠികൾക്കിടയിലുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് വിരലടയാള വിദഗ്ധർ, പൊലീസ് ഫോട്ടോഗ്രാഫർ ഉൾപ്പെടെ സംഘം സ്ഥലത്ത് വിശദമായ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. ഹോസ്റ്റലിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക് ശാസ്ത്രീയ പരിശോധനയ്ക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.അമ്മുവിന്റെ മുറിയിൽ നിന്ന് നോട്ട് ബുക്ക്, മൊബൈൽ ഫോൺ എന്നിവയും കണ്ടെടുത്തു. ബുക്കിൽ സഹപാഠികളായ 3 പേരുടെ ഭാഗത്തു നിന്നുണ്ടായ ദുരനുഭവങ്ങളും മറ്റും രേഖപ്പെടുത്തിയിരുന്നു. പ്രയാസപ്പെടുത്തുന്നത് ആവർത്തിച്ചാൽ നിയമനടപടികൾക്ക് നിർബന്ധിതയാകും എന്നും ബുക്കിൽ എഴുതിയതായി പൊലീസ് കണ്ടെത്തി.
പ്രതികൾക്കെതിരെ അമ്മുവിന്റെ പിതാവ് സജീവ് കോളജ് പ്രിൻസിപ്പലിനു കഴിഞ്ഞ മാസം അയച്ച പരാതിയും കോളജ് അധികൃതർ സ്വീകരിച്ച നടപടികളുടെ രേഖകളും കണ്ടെടുത്തു.അമ്മുവിന്റെ കുടുംബം ആരോപണമുന്നയിച്ചവർക്കു ലഭിച്ച മെമ്മോയും അവർ നൽകിയ മറുപടികളും അമ്മു നൽകിയ മൊഴിയും പൊലീസ് ശേഖരിച്ചിരുന്നു. അമ്മുവിനെ പ്രതികൾ നിരന്തരമായി പിന്തുടർന്ന് മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. ഇതോടെ അസ്വാഭാവിക മരണമെന്ന കുറ്റം ചുമത്തും. ഡിവൈഎസ്പി എസ്.നന്ദകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്എച്ച്ഒ ഷിബുകുമാർ, എസ്ഐമാരായ ജിനു, ഷെമി മോൾ, ഷിബു, എഎസ്ഐമാരായ രാജീവ്, രമേശൻ പിള്ള, ഹാഷിം അഷർ എന്നിവരും സംഘത്തിലുണ്ട്.
25ന് എബിവിപി വിദ്യാഭ്യാസ ബന്ദ്
പത്തനംതിട്ട എസ്എംഇ നഴ്സിങ് കോളജ് വിദ്യാർഥിനിയുടെ മരണത്തിൽ കോളജിന്റെയും ആരോഗ്യ വകുപ്പിന്റെയും വീഴ്ചയിൽ പ്രതിഷേധിച്ച് എബിവിപി തിങ്കളാഴ്ച ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് നടത്തും. മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാണ് എബിവിപിയുടെ ആവശ്യം.
അന്വേഷണത്തിൽ തൃപ്തിയെന്ന് കുടുംബം
പോത്തൻകോട്/പത്തനംതിട്ട ∙ നഴ്സിങ് വിദ്യാർഥിനി അമ്മുവിന്റെ മരണത്തിൽ പൊലീസിന്റെയും ആരോഗ്യ സർവകലാശാലയുടെയും അന്വേഷണം തൃപ്തികരമെന്ന് രക്ഷിതാക്കൾ. അമ്മുവിനു ഹോസ്റ്റലിൽ വച്ച് എന്തു സംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തത വരണമെങ്കിൽ ഒപ്പമുണ്ടായിരുന്ന കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അമ്മുവിന്റെ സഹോദരൻ അഖിൽ പറഞ്ഞു. കൂടാതെ ഹോസ്റ്റൽ വാർഡൻ സുധാമണി തുടക്കം മുതൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണു പറയുന്നത്.
ഹോസ്റ്റലിൽ വച്ച് ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നു പറയുന്ന വാർഡൻ പിന്നെന്തിനാണ് രണ്ടാം നിലയിലെ മുറി മാറ്റി അമ്മുവിന് താഴത്തെ നിലയിലെ മുറി നൽകിയത്? ഇത് ആരെ രക്ഷപ്പെടുത്താനാണെന്ന് അറിയേണ്ടതുണ്ടെന്നും അഖിൽ ആവർത്തിച്ചു. അമ്മു വീണെന്നു ചൂണ്ടിക്കാണിച്ച സ്ഥലത്ത് മെറ്റലും ചെളിവെള്ളവും ഉണ്ടായിരുന്നു. പക്ഷേ അമ്മുവിന്റെ ശരീരത്തിൽ മെറ്റലിൽ വീണ പാടുകളുമില്ല, വസ്ത്രത്തിൽ ചെളി പുരണ്ടിട്ടുമില്ല.
അമ്മുചാടിയെന്നു പറയുന്ന കെട്ടിടത്തിനു മുകളിൽ കൈവരിയും അതോടൊപ്പം ഷീറ്റ് ചരിച്ചു വച്ച മേൽക്കൂരയുമാണ്. അവിടെ കയറി നിന്നു ചാടാൻ കഴിയില്ല. അതിലൂടെ ഊർന്നിറങ്ങി ചാടിയാലും സൺഷേഡിൽ തട്ടിയേ താഴെ വീഴൂ. അത്തരം പരുക്കുകളും അമ്മുവിന്റെ ശീരത്തിലുണ്ടായിട്ടില്ല. അവിടെ സിസിടിവി ക്യമറയും ഉണ്ട്. ഹോസ്റ്റലിനുള്ളിൽ വച്ചാണോ സംഭവം നടന്നതെന്ന സംശയമുണ്ട്. പിടിവലിക്കിടയ്ക്കാകാം യൂണിഫോമിന്റെ മുൻവശം കീറിയിട്ടുണ്ടാകുക. അതിനാൽ ഹോസ്റ്റൽ കേന്ദ്രീകരിച്ചും അന്വേഷണം വേണമെന്നും അഖിൽ പറഞ്ഞു.
രേഖകൾ കൈമാറിയെന്ന് പ്രിൻസിപ്പൽ
അമ്മുവിനെ നിരന്തരം ഉപദ്രവിച്ചതിന് ഇപ്പോൾ അറസ്റ്റിലായ 3 കുട്ടികൾക്കു നേരത്തേ മെമ്മോ കൊടുത്തതിന്റെയും അവർ മാപ്പ് എഴുതിക്കൊടുത്തതിന്റെയും രേഖകളടക്കം പൊലീസിനു കൈമാറിയതായി കഴിഞ്ഞ ദിവസം വീട്ടിലെത്തിയ നഴ്സിങ് കോളജ് പ്രിൻസിപ്പൽ അബ്ദുൽ സലാം അറിയിച്ചെന്ന് അമ്മുവിന്റെ അച്ഛൻ സജീവ് പറഞ്ഞു. പ്രിൻസിപ്പലിന്റെ മുറിയിലേക്ക് വിളിച്ചു വരുത്തി ഇപ്പോൾ അറസ്റ്റിലായ മൂന്നു പേർക്കും മെമ്മോ കൊടുക്കുമ്പോൾ അവർക്ക് കടുത്ത ശിക്ഷ നൽകണമെന്നില്ലെന്നും തന്നെ ജീവിക്കാൻ വിട്ടാൽ മതിയെന്നും അമ്മു കൈകൂപ്പി പറഞ്ഞെന്നുള്ള വിവരവും പ്രിൻസിപ്പൽ അറിയിച്ചതായി സജീവ് പറഞ്ഞു. അമ്മുവിനെ അവസാനമൊന്നു കാണാൻ നഴ്സിങ് കോളജിലെ ബസിൽ കുട്ടികൾ എത്തിയിരുന്നു. പക്ഷെ അവരോട് ബസിനു പുറത്തിറങ്ങേണ്ടെന്നും അവിടെ ചെന്നാൽ പ്രശ്നമുണ്ടാകുമെന്നും പറഞ്ഞ് അവരെ ഭയപ്പെടുത്തിയെന്നാണ് പിന്നീട് അറിഞ്ഞത്. അധ്യാപകരും പ്രിൻസിപ്പലും മാത്രമാണു വീട്ടിൽ എത്തിയത്. അമ്മുവിനെ തുടർച്ചയായി ഉപദ്രവിക്കുന്നത് സംബന്ധിച്ച് റജിസ്ട്രാർക്ക് പരാതി നൽകാൻ മുതിർന്നപ്പോൾ അതുവേണ്ടെന്നും കോളജിൽ തന്നെ പ്രശ്നം ഒത്തു തീർക്കാമെന്നും പറഞ്ഞു പ്രിൻസിപ്പൽ നിരുത്സാഹപ്പെടുത്തിയെന്നും സജീവ് പറഞ്ഞു.
ആശുപത്രിക്കെതിരായ ആരോപണത്തിലുറച്ച് കുടുംബം
പത്തനംതിട്ട ∙ എസ്എംഇ കോള് ഓഫ് നഴ്സിങ്ങിൽ നാലാം വർഷം വിദ്യാർഥിനിയായ അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പട്ട് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വീഴ്ചയുണ്ടായി എന്ന ആരോപണത്തിലുറച്ച് കുടുംബം. ഗുരുതരമായി പരുക്കേറ്റയാളെ തൊട്ടടുത്തുള്ള മികച്ച ആശുപത്രിയിലേക്കു മാറ്റുന്ന കാര്യത്തിൽ ഗുരുതരമായ അലംഭാവം ആശുപത്രി അധികൃതരുടെ ഭാഗത്തുണ്ടായി എന്ന വിമർശനം അമ്മുവിന്റെ സഹോദരൻ അഖിൽ സജീവും ഉന്നയിച്ചിരുന്നു. ആശുപത്രിയുടെ വീഴ്ച പരിശോധിക്കണമെന്ന കാര്യം പൊലീസിനു നൽകിയ മൊഴിയിലും സഹോദരൻ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റാനുള്ള തീരുമാനം തങ്ങൾ അറിഞ്ഞില്ലെന്ന കാര്യം അമ്മുവിന്റെ കുടുംബം പലതവണ വ്യക്തത വരുത്തി.
തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റാൻ അമ്മുവിന്റെ കുടുംബം നിർദേശിച്ചതനുസരിച്ച് ആശുപത്രിയിൽ എത്തിച്ചവർ ആവശ്യപ്പെട്ടതായാണ് ജനറൽ ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ അമ്മു സജീവിന്റെ കുടുംബാംഗങ്ങൾ ആരും ജനറൽ ആശുപത്രിയിലെ ഡോക്ടർമാരോടു നേരിട്ടു സംസാരിച്ചിരുന്നില്ല. വൈകിട്ട് 5നാണ് ഹോസ്റ്റലിന്റെ മൂന്നാം നിലയിൽ നിന്നു വീണ് അമ്മുവിനു ഗുരുതരമായി പരുക്കേൽക്കുന്നത്. സഹപാഠികളും വാർഡനും ചേർന്ന് 5.15നു പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു. ഇവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം എക്സ് റേ എടുത്തു. കാലിനു പൊട്ടലുണ്ടെന്നു കണ്ടെത്തി. എന്നാൽ സ്കാനിങ് ചെയ്യാൻ കഴിഞ്ഞില്ല. വിദ്യാർഥിനി കടുത്ത വേദന അനുഭവിച്ചിരുന്നതിനാൽ അനുവദിച്ചില്ല എന്നാണ് ഇതിനു വിശദീകരണമായി അന്നത്തെ സൂപ്രണ്ട് ഇൻ ചാർജ് പറഞ്ഞത്. അടിയന്തര സാഹചര്യത്തിൽ ശസ്ത്രക്രിയ നടത്താനുള്ള സൗകര്യവും ജനറൽ ആശുപത്രിയിൽ ഇല്ലായിരുന്നു.
ഉയരത്തിൽ നിന്നുള്ള വീഴ്ചയാകുമ്പോൾ സ്വഭാവികമായും ഗുരുതര പരുക്കിനുള്ള സാധ്യത പരിശോധിക്കണമായിരുന്നു എന്ന കാര്യം ബന്ധുക്കൾ പറഞ്ഞിരുന്നു. പരിശോധനയ്ക്കു സൗകര്യമില്ലെങ്കിൽ എത്രയും വേഗം തൊട്ടടുത്തുള്ള പ്രധാന ആശുപത്രിയിലേക്കു മാറ്റണം. ജനറൽ ആശുപത്രിയിൽ നിന്നു സാധാരണ റഫർ ചെയ്യുന്നത് കോട്ടയം മെഡിക്കൽ കോളജിലേക്കാണ്. കോട്ടയം മെഡിക്കൽ കോളജിലേക്ക് പത്തനംതിട്ടയിൽ നിന്ന് 70 കിലോമീറ്ററാണു ദൂരം. തിരുവനന്തപുരത്തേക്ക് 100 കിലോമീറ്ററും.കോട്ടയത്തേക്കു മാറ്റാൻ തീരുമാനിച്ചെങ്കിലും തിരുവനന്തപുരത്തേക്കു മാറ്റാൻ കുട്ടിയോടൊപ്പമുണ്ടായിരുന്നവർ പറഞ്ഞെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ഇതിനായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് ഐസി ആംബുലൻസ് വിളിച്ചുവരുത്തി. ആംബുലൻസ് എത്താൻ 45 മിനിറ്റോളമെടുത്തു. 6.55നു പുറപ്പെട്ട് 9നാണ് തിരുവനന്തപുരത്തെത്തുന്നത്. മെഡിക്കൽ കോളജിൽ എത്തിയ ഉടൻ തന്നെ അമ്മുവിന്റെ മരണം സ്ഥിരീകരിച്ചു. വിലപ്പെട്ട ഈ സമയത്ത് കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റിയിരുന്നെങ്കിൽ ഒരുപക്ഷേ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേനെയെന്ന വിമർശനമാണ് ഉയരുന്നത്.