ശബരിമല പാതയിൽ ടാറിങ്: സീബ്രാ ലൈനുകൾ പുനഃസ്ഥാപിച്ചില്ല
വടശേരിക്കര ∙ ശബരിമല പാതയിൽ ടാറിങ് നടത്തിയിട്ടും മുൻപുണ്ടായിരുന്ന സീബ്രാ ലൈനുകൾ പുനഃസ്ഥാപിച്ചിട്ടില്ല. തീർഥാടക വാഹനത്തിരക്കിൽ പാത മുറിച്ചു കടക്കാനാകാതെ കാൽനടക്കാർ ബുദ്ധിമുട്ടുന്നു. മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി പാതയിലെ സ്ഥിതിയാണിത്.ദേശീയ ഹൈവേ വിഭാഗം ഏറ്റെടുത്ത പാതയാണിത്. കഴിഞ്ഞ വർഷം തീർഥാടനത്തിനു

വടശേരിക്കര ∙ ശബരിമല പാതയിൽ ടാറിങ് നടത്തിയിട്ടും മുൻപുണ്ടായിരുന്ന സീബ്രാ ലൈനുകൾ പുനഃസ്ഥാപിച്ചിട്ടില്ല. തീർഥാടക വാഹനത്തിരക്കിൽ പാത മുറിച്ചു കടക്കാനാകാതെ കാൽനടക്കാർ ബുദ്ധിമുട്ടുന്നു. മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി പാതയിലെ സ്ഥിതിയാണിത്. ദേശീയ ഹൈവേ വിഭാഗം ഏറ്റെടുത്ത പാതയാണിത്. കഴിഞ്ഞ വർഷം തീർഥാടനത്തിനു മുൻപാണ് പാതയിൽ ബിഎം ടാറിങ് നടത്തിയത്. ഇതോടെ സീബ്രാ ലൈനുകളെല്ലാം മാഞ്ഞിരുന്നു. ഇത്തവണ തീർഥാടനത്തിനു മുൻപ് ബിസി ടാറിങ് പൂർത്തിയാക്കി. തുടർന്ന് വെള്ള വരകളിടുന്ന പണി ആരംഭിച്ചിരുന്നു. പൂർത്തിയാക്കും മുൻപ് തീർഥാടനമെത്തി. ഇതോടെ പണി നിന്നു.
സീബ്രാലൈനുകൾ ഇല്ലാത്തതിനാൽ വടശേരിക്കര പോസ്റ്റ് ഓഫിസ് ജംക്‌ഷനിൽ ഉൾപ്പെടെ കാൽനടക്കാർ ബുദ്ധിമുട്ടുന്നു. 3 റോഡുകൾ സന്ധിക്കുന്ന പോസ്റ്റ് ഓഫിസ് ജംക്‌ഷനിൽ സീബ്രാ ലൈനുണ്ടെന്നു ചൂണ്ടിക്കാട്ടുന്ന ട്രാഫിക് സിഗ്നൽ ഉണ്ട്. എന്നാൽ വരകളില്ല. പോസ്റ്റ് ഓഫിസ്, ആയുർവേദ ഡിസ്പെൻസറി, മൃഗാശുപത്രി, ജല അതോറിറ്റി ഓഫിസ് എന്നിവ പാതയുടെ ഇരുവശങ്ങളിലായിട്ടാണു പ്രവർത്തിക്കുന്നത്. വരയില്ലാത്തതിനാൽ വാഹനങ്ങൾ നിർത്തി കൊടുക്കുന്നില്ല.