പത്തനംതിട്ട ജില്ലയിൽ ഇന്ന് (24-11-2024); അറിയാൻ, ഓർക്കാൻ
എൽഡിഎഫ് കൺവൻഷൻ ഇന്ന് ഇരുമ്പുകുഴി ∙ എഴുമറ്റൂർ പഞ്ചായത്ത് അഞ്ചാം വാർഡ് ഉപതിരഞ്ഞെടുപ്പ് എൽഡിഎഫ് കൺവൻഷൻ ഇന്ന് 4ന് മാർത്തോമ്മാ സെന്ററിൽ സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്യും. എസ്.സതീഷ് കുമാർ അധ്യക്ഷത വഹിക്കും. താൽക്കാലിക നിയമനം പന്തളം∙ എൻഎസ്എസ് പോളിടെക്നിക് കോളജിൽ വിവിധ

എൽഡിഎഫ് കൺവൻഷൻ ഇന്ന്; ഇരുമ്പുകുഴി ∙ എഴുമറ്റൂർ പഞ്ചായത്ത് അഞ്ചാം വാർഡ് ഉപതിരഞ്ഞെടുപ്പ് എൽഡിഎഫ് കൺവൻഷൻ ഇന്ന് 4ന് മാർത്തോമ്മാ സെന്ററിൽ സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്യും. എസ്.സതീഷ് കുമാർ അധ്യക്ഷത വഹിക്കും.
താൽക്കാലിക നിയമനം
പന്തളം∙ എൻഎസ്എസ് പോളിടെക്നിക് കോളജിൽ വിവിധ വിഭാഗങ്ങളിലേക്ക് ലക്ചറർ, ട്രേഡ്സ്മാൻ, ലൈബ്രേറിയൻ തസ്തികകളിലേക്ക് താൽക്കാലിക ജീവനക്കാരെ ആവശ്യമുണ്ട്. സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും ബന്ധപ്പെട്ട രേഖകളുമായി കോളജ് ഓഫിസിൽ ഹാജരാകണം.അഭിമുഖത്തിന്റെ തീയതി, സമയം, ട്രേഡ് ക്രമത്തിൽ: നാളെ 10ന് ലക്ചറർ-മെക്കാനിക്കൽ എൻജിനീയറിങ്, ഉച്ചയ്ക്ക് ഒന്നിന് ലക്ചറർ-ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്. 26ന് രാവിലെ 10ന് ലക്ചറർ-ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഉച്ചയ്ക്ക് ഒന്നിന് ലക്ചറർ-ഇംഗ്ലീഷ് (ജനറൽ വിഭാഗം). 27ന് രാവിലെ 10ന് ലക്ചറർ-മാത്തമാറ്റിക്സ് (ജനറൽ വിഭാഗം), ഉച്ചയ്ക്ക് ഒന്നിന് ലൈബ്രേറിയൻ ഗ്രേഡ് രണ്ട്. 28ന് രാവിലെ 10ന് ട്രേഡ്സ്മാൻ- സിവിൽ എൻജിനീയറിങ്, ഉച്ചയ്ക്ക് ഒന്നിന് ട്രേഡ്സ്മാൻ- പ്ലമർ ആൻഡ് മോട്ടർ മെക്കാനിക്, മെക്കാനിക്കൽ എൻജിനീയറിങ്. 0473 4259634.
െവച്ചൂച്ചിറ ∙ സർക്കാർ പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനീയറിങ്, ലക്ചറർ ഇൻ കംപ്യൂട്ടർ എൻജിനീയറിങ്, ട്രേഡ്സ്മാൻ വർക്‌ഷോപ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. ബയോഡേറ്റ, മാർക്ക് ലിസ്റ്റ്, പത്താംതരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നാളെ 11ന് ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം.ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനീയറിങ്, ലക്ചറർ ഇൻ കംപ്യൂട്ടർ എൻജിനീയറിങ് എന്നീ തസ്തികകൾക്ക് ഒന്നാം ക്ലാസോടെ ബിടെക് ബിരുദമാണ് യോഗ്യത. ട്രേഡ്സ്മാൻ വർക്‌ഷോപ് (ഷീറ്റ്,മെറ്റൽ, വെൽഡിങ്) തസ്തികയ്ക്ക് ഐടിഐ/ടിഎച്ച്എസ്എൽസിയാണ് യോഗ്യത. 04735 266671.
∙ അടൂർ ഇന്ദ്രപ്രസ്ഥ ഹോട്ടൽ: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അടൂർ ശാഖയിൽ 1974 മുതൽ 2017 വരയുള്ള കാലഘട്ടത്തിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ സംഗമം. 10.00
∙സംസ്ഥാനത്ത് നേരിയ മഴയ്ക്കു സാധ്യത.
ആസൂത്രണ സമിതി യോഗം നാളെ
പത്തനംതിട്ട ∙ ജില്ലാ ആസൂത്രണസമിതി യോഗം നാളെ 3ന് ജില്ലാ പഞ്ചായത്ത് വെർച്വൽ കോൺഫറൻസ് ഹാളിൽ ചേരും.