രാഹുൽ മാങ്കൂട്ടത്തിലിന്റെ ചരിത്ര വിജയത്തിൽ ആഹ്ലാദിച്ച് പത്തനംതിട്ടയിലെ യുഡിഎഫ് പ്രവർത്തകർ
പത്തനംതിട്ട ∙ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ചരിത്ര വിജയത്തിൽ ആഹ്ലാദിച്ച് പത്തനംതിട്ടയിലെ യുഡിഎഫ് പ്രവർത്തകർ. കന്നിയങ്കത്തിൽ തന്നെ മിന്നും വിജയം നേടാനായതിന്റെ ആഘോഷം കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം സംഘടിപ്പിച്ചിരുന്നു. കോൺഗ്രസിന് നിയമസഭയിൽ പത്തനംതിട്ടയിൽനിന്ന്

പത്തനംതിട്ട ∙ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ ചരിത്ര വിജയത്തിൽ ആഹ്ലാദിച്ച് പത്തനംതിട്ടയിലെ യുഡിഎഫ് പ്രവർത്തകർ. കന്നിയങ്കത്തിൽ തന്നെ മിന്നും വിജയം നേടാനായതിന്റെ ആഘോഷം കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം സംഘടിപ്പിച്ചിരുന്നു. കോൺഗ്രസിന് നിയമസഭയിൽ പത്തനംതിട്ടയിൽനിന്ന് എംഎൽഎമാർ ഇല്ലാത്ത സാഹചര്യത്തിൽ ജില്ലയിൽനിന്നുള്ള രാഹുലിന്റെ നേട്ടം ശ്രദ്ധേയമാണ്. 18840 വോട്ടിന്റെ ഭൂരിപക്ഷം നേടി പാലക്കാടിനും സ്വന്തം നാടായ പത്തനംതിട്ടയ്ക്കും അഭിമാനമായി മാറിയിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ.
രാഹുലിന്റെ അടൂരിലെ വീട്ടിലും ആഘോഷം
അടൂർ ∙ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ചരിത്ര ഭൂരിപക്ഷം നേടിയതിന്റെ വിജയാഹ്ലാദം രാഹുലിന്റെ അടൂർ മുണ്ടപ്പള്ളിയിലെ ആറ്റുവിളാകത്ത് വീട്ടിലും. രാഹുലിന്റെ അമ്മയും സഹോദരിയും പാലക്കാട്ടായതിനാൽ സഹോദരീ ഭർത്താവ് ശ്യാംകുമാറും പിതൃസഹോദരി രാധമ്മയും മറ്റു ബന്ധുക്കളും കോൺഗ്രസ്–യൂത്ത് കോൺഗ്രസ് നേതാക്കളുമാണ് ആഹ്ലാദം പങ്കിടാൻ വീട്ടിലുണ്ടായിരുന്നത്.
വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ശ്യാംകുമാറും മറ്റു കുറച്ചു ബന്ധുക്കളും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ചൂരക്കോട് ഉണ്ണിക്കൃഷ്ണനും വീട്ടിൽ ഉണ്ടായിരുന്നു. ഡിസിസി വൈസ് പ്രസിഡന്റ് എം.ജി.കണ്ണൻ, മുൻ കെപിസിസി അംഗം തോപ്പിൽ ഗോപകുമാർ, കോൺഗ്രസ് മണ്ഡലം നേതാക്കളായ രാജേന്ദ്രൻ നായർ, ഹരികുമാർ മലമേക്കര, പ്രതീപ് മുണ്ടപ്പള്ളി, രാജേഷ് അച്ചോട്ട് തുടങ്ങിയവരും വീട്ടിലെത്തിയതോടെ ആഹ്ലാദം വർധിച്ചു. മധുരം വിതരണം ചെയ്ത് രാഹുലിന്റെ നിയമസഭയിലേക്കുള്ള കന്നി വിജയം ആറ്റുവിളാകത്തെ വീട്ടിൽ ആഘോഷമാക്കുകയായിരുന്നു എല്ലാവരും.