ശബരിമല∙ കളരി അഭ്യാസം അവതരിപ്പിച്ച് ചാവക്കാട് വല്ലഭട്ട കളരിസംഘം. കൃഷ്‌ണദാസ് ഗുരുക്കളുടെ ശിക്ഷണത്തിൽ 14 പേർ അടങ്ങുന്ന സംഘമാണ് സന്നിധാനത്ത് വലിയ നടപ്പന്തലിൽ ഓഡിറ്റോറിയത്തിൽ കളരിയഭ്യാസ പ്രകടനം കാഴ്ച വച്ചത്. 42 വർഷമായുള്ള പതിവാണിത്. കൃഷ്‌ണദാസ് ഗുരുക്കളുടെ പിതാവ് ഗുരു ശങ്കരനാരായണ മേനോൻ തുടങ്ങി വച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല∙ കളരി അഭ്യാസം അവതരിപ്പിച്ച് ചാവക്കാട് വല്ലഭട്ട കളരിസംഘം. കൃഷ്‌ണദാസ് ഗുരുക്കളുടെ ശിക്ഷണത്തിൽ 14 പേർ അടങ്ങുന്ന സംഘമാണ് സന്നിധാനത്ത് വലിയ നടപ്പന്തലിൽ  ഓഡിറ്റോറിയത്തിൽ കളരിയഭ്യാസ പ്രകടനം കാഴ്ച വച്ചത്. 42 വർഷമായുള്ള പതിവാണിത്. കൃഷ്‌ണദാസ് ഗുരുക്കളുടെ പിതാവ് ഗുരു ശങ്കരനാരായണ മേനോൻ തുടങ്ങി വച്ച കളരിയഭ്യാസ പ്രകടനം മകൻ തുടർന്ന് പോരുന്നു. തൃശൂർ ജില്ലയിൽ 14 ബ്രാഞ്ചുകൾ ഉള്ള കളരി സംഘത്തിൽ 117 പേർ കളരി അഭ്യസിക്കുന്നുണ്ട്.

കളരി വന്ദനം, പുലിയങ്ക പയറ്റ്, മുച്ചാൺ പയറ്റ്, കാലുയർത്തി പയറ്റ്, മെയ്പ്പയറ്റ്, കഠാര പയറ്റ്, ഉടവാൾ പയറ്റ്, വടിവീശൽ, ഉറുമി പയറ്റ്, കത്തിയും തടയും, ഒറ്റചുവട്, കൂട്ടചുവട്, കളരി വന്ദനം എന്നിവയാണ് സംഘം അവതരിപ്പിച്ചത്. ഗോവ നാഷനൽ ഗെയിംസ് സ്വർണ മെഡൽ ജേതാക്കളായ അജീഷ്, ഗോകുൽ, ആനന്ദ്, വിനായക്, ഖേലോ ഇന്ത്യ ഖേലോ സ്വർണ മെഡൽ ജേതാക്കളായ അഭിനന്ദ് ,ഗോകുൽ കൃഷ്ണ തുടങ്ങിയവർ അഭ്യാസ പ്രകടനങ്ങൾ കാഴ്ച വച്ചു. കൃഷ്ണദാസ് ഗുരുക്കളോടൊപ്പം രാജീവ് ഗുരുക്കളും ദിനേശൻ ഗുരുക്കളും സംഘത്തെ അനുഗമിച്ചു.

English Summary:

A 14-member team from the Vallabhatta Kalari Sangham captivated audiences with their masterful display of Kalaripayattu, the ancient martial art of Kerala. Trained under the expert guidance of Guru Krishnadas, the group showcased the discipline, skill, and artistry of this traditional fighting style.