തിരുവല്ല ഒരുങ്ങുന്നു; പത്തനംതിട്ട റവന്യു ജില്ലാ സ്കൂൾ കലോത്സവം 26 മുതൽ
തിരുവല്ല ∙ റവന്യു ജില്ലാ സ്കൂൾ കലോത്സവം നാളെ തുടങ്ങും. 9ന് ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ബി.ആർ. അനില പതാക ഉയർത്തും. 10 ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. മാത്യു ടി.തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. നടൻ ഉല്ലാസ് പന്തളം കലാമേള ഉദ്ഘാടനം ചെയ്യും. തുടർന്ന് എസ്എൻവിഎസ് എച്ച്എസ് തിരുമൂലപുരം, തിരുമൂലവിലാസം യുപി സ്കൂൾ, ബാലികാമഠം എച്ച്എസ്എസ്, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരുവള്ളിപ്ര, എംഡി ഇഎൽപിഎസ് എന്നിവിടങ്ങളിലെ 12 വേദികളിൽ വ്യത്യസ്ത കലാമത്സരങ്ങൾ നടക്കും.

29ന് വൈകിട്ട് 6.30ന് സമാപന സമ്മേളനം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായണൻ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് സൂപ്രണ്ട് വി.ജി.വിനോദ് കുമാർ വിജയികൾക്ക് സമ്മാനവിതരണം നിർവഹിക്കും.ഗോത്രകലകളായ മംഗലംകളി, പണിയനൃത്തം, മലപ്പുലയ ആട്ടം, ഇരുളനൃത്തം, പളിയനൃത്തം തുടങ്ങി 5 കലകൾ ഉൾപ്പെടുത്തിയതാണ് ഇത്തവണത്തെ പ്രത്യേകത. 29ന് 9 മുതൽ ഒന്നാം നമ്പർ വേദിയായ എസ്എൻവിഎസ് ഹൈസ്കൂളിലാണ് ഇവ നടക്കുക.
ജില്ലയിലെ 11 സബ് ജില്ലകളിലെ 232 സ്കൂളുകളിൽ നിന്ന് സബ് ജില്ലാതലത്തിൽ വിജയികളായ 5153 പ്രതിഭകളാണ് 4 ദിവസത്തെ കലോത്സവത്തിൽ അരങ്ങിലെത്തുന്നത്. ഇതിൽ 1888 ആൺകുട്ടികളും 3265 പെൺകുട്ടികളുമാണുള്ളത്. മൊത്തം 303 മത്സര ഇനങ്ങൾ. കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കൺവീനർമാരായ ബിനു ജേക്കബ് നൈനാൻ, സജി അലക്സാണ്ടർ, അനിത ജി.നായർ എന്നിവർ അറിയിച്ചു.