താങ്ങായി ഇരുവശത്തുനിന്നും കൈകൾ; അതുൽ കൺനിറയെ അയ്യപ്പനെ കണ്ടു
ശബരിമല ∙ഹൈറേഞ്ചിൽ നിന്നു കെട്ടുനിറച്ചുള്ള യാത്രയിൽ മലമുകളിലെ അയ്യനായിരുന്നു അതുലിന്റെ മനസ്സ് നിറയെ. ശബരീശന്റെ അനുഗ്രഹം തേടി പതിനെട്ടാംപടിയിലേക്ക് എത്തിയപ്പോൾ താങ്ങായി ഇരുവശത്തു നിന്നു കൈകളുയർന്നു. പടിയും കടന്ന് ശ്രീകോവിലിൽ എത്തി ദർശനപുണ്യവും നേടിയാണ് അതുൽ മടങ്ങിയത്.നാലാം ക്ലാസിൽ പഠിക്കുമ്പോൾ

ശബരിമല ∙ ഹൈറേഞ്ചിൽ നിന്നു കെട്ടുനിറച്ചുള്ള യാത്രയിൽ മലമുകളിലെ അയ്യനായിരുന്നു അതുലിന്റെ മനസ്സ് നിറയെ. ശബരീശന്റെ അനുഗ്രഹം തേടി പതിനെട്ടാംപടിയിലേക്ക് എത്തിയപ്പോൾ താങ്ങായി ഇരുവശത്തു നിന്നു കൈകളുയർന്നു. പടിയും കടന്ന് ശ്രീകോവിലിൽ എത്തി ദർശനപുണ്യവും നേടിയാണ് അതുൽ മടങ്ങിയത്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ പെട്ടെന്നുണ്ടായ പനിയും തളർച്ചയും അതുലിനെ രോഗക്കിടക്കയിലാക്കി.പഠനം തുടരണമെന്ന ആഗ്രഹം മാത്രം തളർന്നില്ല. ഇപ്പോൾ ഒൻപതാം ക്ലാസിൽ. സ്കൂളിലേക്കും തിരിച്ചുമുള്ള യാത്ര ഓട്ടോറിക്ഷയിൽ.
തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലാണ് ചികിത്സ.കഴിഞ്ഞ ദിവസം വൈകിട്ടാണ് അച്ഛൻ ജയപാലനൊപ്പം അതുൽ പമ്പയിലത്തിയത്. അവിടെ നിന്നു ഡോളിയിൽ യാത്ര. സന്നിധാനത്ത് എത്തിയപ്പോൾ അതുലിന്റെ അവസ്ഥ തിരിച്ചറിഞ്ഞ് പൊലീസുകാരായ ജിതേഷും അബീഷും ഓടിയെത്തി. ഇവരുടെ കരങ്ങളിലേറി പതിനെട്ടാംപടിയും കടന്ന് ശ്രീകോവിലിന് മുന്നിലേക്കെത്തി. തുടർന്ന് മാളികപ്പുറത്തേക്ക് എത്താൻ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ സുരേഷ് കുമാർ, ജസ്റ്റിൻ, വൈശാഖ്, വിഷ്ണുദാസ്, ജീവൻ എന്നിവർ തുണയായി.