പത്തനംതിട്ട ജില്ലയിൽ ഇന്ന് (26-11-2024); അറിയാൻ, ഓർക്കാൻ
അറിയിപ്പ് ഗതാഗതംനിരോധിച്ചു വടശേരിക്കര ∙ പഞ്ചായത്തിലെ കലശക്കുഴി–പുളിച്ചിമാന്തടം–മെഡിക്കൽ കോളജ് റോഡിൽ ടാറിങ് നടക്കുന്നതിനാൽ നാളെയും 28നും 29നും ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. ടാറിങ് ജോലികൾ നടക്കുന്നതിനാൽ നാളെ മുതൽ ഡിസംബർ 4വരെ വള്ളംകുളം– തോട്ടപ്പുഴ, നന്നൂർ– പുത്തൻ പറമ്പിൽ കടവ് റോഡുകളിൽ
അറിയിപ്പ് ഗതാഗതംനിരോധിച്ചു വടശേരിക്കര ∙ പഞ്ചായത്തിലെ കലശക്കുഴി–പുളിച്ചിമാന്തടം–മെഡിക്കൽ കോളജ് റോഡിൽ ടാറിങ് നടക്കുന്നതിനാൽ നാളെയും 28നും 29നും ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. ടാറിങ് ജോലികൾ നടക്കുന്നതിനാൽ നാളെ മുതൽ ഡിസംബർ 4വരെ വള്ളംകുളം– തോട്ടപ്പുഴ, നന്നൂർ– പുത്തൻ പറമ്പിൽ കടവ് റോഡുകളിൽ
അറിയിപ്പ് ഗതാഗതംനിരോധിച്ചു വടശേരിക്കര ∙ പഞ്ചായത്തിലെ കലശക്കുഴി–പുളിച്ചിമാന്തടം–മെഡിക്കൽ കോളജ് റോഡിൽ ടാറിങ് നടക്കുന്നതിനാൽ നാളെയും 28നും 29നും ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. ടാറിങ് ജോലികൾ നടക്കുന്നതിനാൽ നാളെ മുതൽ ഡിസംബർ 4വരെ വള്ളംകുളം– തോട്ടപ്പുഴ, നന്നൂർ– പുത്തൻ പറമ്പിൽ കടവ് റോഡുകളിൽ
അറിയിപ്പ്
ഗതാഗതം നിരോധിച്ചു
വടശേരിക്കര ∙ പഞ്ചായത്തിലെ കലശക്കുഴി–പുളിച്ചിമാന്തടം–മെഡിക്കൽ കോളജ് റോഡിൽ ടാറിങ് നടക്കുന്നതിനാൽ നാളെയും 28നും 29നും ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു.
ടാറിങ് ജോലികൾ നടക്കുന്നതിനാൽ നാളെ മുതൽ ഡിസംബർ 4വരെ വള്ളംകുളം– തോട്ടപ്പുഴ, നന്നൂർ– പുത്തൻ പറമ്പിൽ കടവ് റോഡുകളിൽ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയതായി പിഡബ്ല്യുഡി അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
അഭിമുഖം 28ന്
കവിയൂർ ∙ കെഎൻഎം ഗവ. ഹൈസ്കൂളിൽ ഇംഗ്ലിഷ് (ഹൈസ്കൂൾ വിഭാഗം) അധ്യാപക ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുകളുമായി 28ന് 11ന് അഭിമുഖത്തിനെത്തണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.
വൈദ്യുതി മുടക്കം
മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ തേക്കട, മുരണി, കാവനാൽകടവ്, പുല്ലുകുത്തി, വാട്ടർവർക്സ്, വെട്ടിഞായം, മൂവക്കോട്ടുപടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പാഠപുസ്തക ഇൻഡന്റ് ഡിസംബർ 2 വരെ
പത്തനംതിട്ട ∙ ഒന്നുമുതൽ 10 വരെ ക്ലാസുകളിലേക്ക് 2025-26 അധ്യയന വർഷത്തിൽ ആവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് ഡിസംബർ 2 വരെ www.kite.kerala.gov.in വെബ്‌സൈറ്റ് മുഖേന ഓൺലൈനായി രേഖപ്പെടുത്തണം. ജില്ലയിലെ എല്ലാ സർക്കാർ/എയ്ഡഡ്/അൺ എയ്ഡഡ് സ്‌കൂളുകളും നിശ്ചിത തീയതിക്കകം പൂർത്തീകരിക്കണമെന്ന് തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു
സിറ്റിങ്
ഏഴംകുളം ∙ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫിസിന്റെ നേതൃത്വത്തിൽ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനും ഇന്ന് 10 മുതൽ വൈകിട്ട് മൂന്നുവരെ ഏഴംകുളം പഞ്ചായത്ത് ഓഫിസിൽ സിറ്റിങ് നടത്തുന്നു. ക്ഷേമനിധി ബുക്കും ആധാറിന്റെ പകർപ്പും കൊണ്ടുവരണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. 0468-2327415.
മുൻഗണനാ റേഷൻ കാർഡ്
കോഴഞ്ചേരി ∙ പൊതുവിഭാഗം (നീല, വെളള എൻപിഎസ്) കാർഡുകളിലെ അർഹരായവരിൽ നിന്നു മുൻഗണനാ റേഷൻ കാർഡുകൾക്കായി ഡിസംബർ 10 വരെ ആവശ്യമായ രേഖകൾ സഹിതം ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. 0468 2222212.
ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ
ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൽറ്റന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (ബിസ്) ട്രെയിനിങ് ഡിവിഷൻ നടത്തുന്ന ഒരുവർഷം ദൈർഘ്യമുള്ള പിജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത- ഡിഗ്രി), പ്രഫഷനൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത- പ്ലസ് ടു), ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (യോഗ്യത- എസ്എസ്എൽസി) തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ/ റെഗുലർ/ പാർട്ട്‌ടൈം ബാച്ചുകൾ. മികച്ച ഹോസ്പിറ്റലുകളിൽ ഇന്റേൺഷിപ് ചെയ്യാൻ അവസരം. 8304926081.
റേഷൻകാർഡ് തരംമാറ്റൽ: ഡിസംബർ 10 വരെ അപേക്ഷിക്കാം
പത്തനംതിട്ട ∙ ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപെട്ടു വരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ (വെളള, നീല കാർഡുകൾ) മുൻഗണനാ വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരംമാറ്റുന്നതിനുളള അപേക്ഷ ഡിസംബർ 10 വരെ അക്ഷയകേന്ദ്രങ്ങൾ വഴിയോ സിവിൽ സപ്ലൈസ് വകുപ്പ് സിറ്റിസൻ പോർട്ടൽ മുഖേനയോ ഓൺലൈനായി സമർപ്പിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. ഫോൺ : 0468 2222612.
തൊഴിൽ മേള
കോഴഞ്ചേരി ∙ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 875 ഒഴിവുകളിലേക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് നവംബർ 30ന് സെന്റ് തോമസ് കോളജ് കോഴഞ്ചേരിയിൽ അഭിമുഖം സംഘടിപ്പിക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ഐടിഐ/ഡിപ്ലോമ, ഡിപ്ലോമ (ഗ്രാഫിക് ഡിസൈനിങ് ), ബികോം വിത്ത് ടാലി, ഐടിഐ എംഎംവി, ഡിപ്ലോമ/ബിടെക് (മെക്കാനിക്കൽ/ഓട്ടോമൊബൈൽ), ഏതെങ്കിലും ബിരുദം/ ബിരുദാനന്തര ബിരുദം, ബിടെക്/ബിസിഎ/എംസിഎ, ക്യുപ എക്സ്പർട്ട്, എംബിഎ (ഫിനാൻസ്), എംകോം, എംഎ ഇക്കണോമിക്സ്, ഡിജിറ്റൽ മാർക്കറ്റിങ് , ബി/എം/ഡി ഫാം, ഒക്കുപ്പേഷനൽ തെറപ്പിയിൽ ബിരുദം /ബിരുദാന്തരബിരുദം, മെഡിക്കൽ ലാബ് ടെക്നോളജി, ഓപ്പറേഷൻ തിയറ്റർ ടെക്‌നിഷ്യൻ, ഗോൾഡ് സ്മിത്ത് യോഗ്യതയുള്ളവർക്ക് ബയോഡേറ്റ സഹിതം പങ്കെടുക്കാം. 0468-2222745, ഇ-മെയിൽ: contactmvpamcc@gmail.com