വൃശ്ചികത്തിലേ താഴ്ന്ന് പമ്പയിലെ ജലവിതാനം; ജലക്ഷാമം രൂക്ഷമാകുമെന്ന് ആശങ്ക
റാന്നി ∙ മഴ മാറിനിന്നതോടെ പമ്പാനദിയിൽ ജലവിതാനം കുറഞ്ഞു. ഇതേ സ്ഥിതി തുടർന്നാൽ ജലക്ഷാമം രൂക്ഷമാകുമെന്ന് ആശങ്ക. രണ്ടാഴ്ചയായി മഴയുടെ ശക്തി കുറഞ്ഞതാണ് ആറ്റിലെ നീരൊഴുക്കിനെ ബാധിച്ചത്. കടവുകളിൽ മണൽ പരപ്പുകൾ തെളിയുകയാണ്. മുക്കത്തിനു മുകൾ ഭാഗങ്ങളിൽ ആറിന്റെ മധ്യത്തിലും മണൽ പുറ്റുകൾ ആർത്തലച്ചു വളരുകയാണ്.

റാന്നി ∙ മഴ മാറിനിന്നതോടെ പമ്പാനദിയിൽ ജലവിതാനം കുറഞ്ഞു. ഇതേ സ്ഥിതി തുടർന്നാൽ ജലക്ഷാമം രൂക്ഷമാകുമെന്ന് ആശങ്ക. രണ്ടാഴ്ചയായി മഴയുടെ ശക്തി കുറഞ്ഞതാണ് ആറ്റിലെ നീരൊഴുക്കിനെ ബാധിച്ചത്. കടവുകളിൽ മണൽ പരപ്പുകൾ തെളിയുകയാണ്. മുക്കത്തിനു മുകൾ ഭാഗങ്ങളിൽ ആറിന്റെ മധ്യത്തിലും മണൽ പുറ്റുകൾ ആർത്തലച്ചു വളരുകയാണ്. തോണിക്കടവിൽ ആറിന്റെ മധ്യത്തിലായി പുതിയ തുരുത്തും രൂപപ്പെട്ടു. മഹാപ്രളയത്തിനു ശേഷം ചെളിയും മണലും അടിഞ്ഞ് ആറിന്റെ അടിത്തട്ടിന്റെ ആഴം കുറഞ്ഞതാണ് ജലവിതാനത്തെ ബാധിച്ചത്. ചെറിയ മഴ പെയ്യുമ്പോൾ തീരങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്.
4 നാൾ തുടർച്ചയായി വെയിൽ ഉദിച്ചാൽ നീരൊഴുക്ക് കുറഞ്ഞ് മണൽ തെളിയുന്നു. ആറ്റിൽ അടിഞ്ഞിട്ടുള്ള മണൽ ലേലം ചെയ്തു വിൽക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം റിവർ മാനേജ്മെന്റ് കമ്മിറ്റി മുൻപ് മണൽ വാരിയിരുന്ന കടവുകളിൽ പരിശോധനകൾ നടത്തിയിരുന്നു. ശേഷിക്കുന്ന നടപടി ആരംഭിച്ചിട്ടില്ല. ആറ്റിൽ നീരൊഴുക്കു കുറയുന്നത് തീരങ്ങളിലെ കിണറുകളിലാണ് ആദ്യം അറിയുക. കിണറ്റിലെ വെള്ളത്തിന്റെ നില താഴും. പിന്നീട് ജല വിതരണ പദ്ധതികൾ മാത്രമാണ് ജനത്തിനാശ്രയം. ആറ്റിലെ നീരൊഴുക്കിനെ ആശ്രയിച്ചു പ്രവർത്തിക്കുന്ന ജല വിതരണ പദ്ധതികളും പിന്നീട് പ്രതിസന്ധിയിലാകും.