വയക്കരയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചാകുന്നു?
കല്ലേലി ∙ വയക്കരയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചാകുന്നതായി പ്രദേശവാസികൾ. കഴിഞ്ഞ രണ്ടാഴ്ചയായി വയക്കര ജനവാസ മേഖലയിലും വനാതിർത്തിയിലും കാട്ടുപന്നികളെ ചത്ത നിലയിൽ കണ്ടെത്തിയതായി പ്രദേശവാസികൾ പറയുന്നു. കോന്നി – കൊക്കാത്തോട് റോഡിൽ ഞണവാൽ ചെക്പോസ്റ്റ് മുതൽ വയക്കര വരെയുള്ള വനഭാഗത്ത് പല സ്ഥലങ്ങളിൽ ദുർഗന്ധം

കല്ലേലി ∙ വയക്കരയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചാകുന്നതായി പ്രദേശവാസികൾ. കഴിഞ്ഞ രണ്ടാഴ്ചയായി വയക്കര ജനവാസ മേഖലയിലും വനാതിർത്തിയിലും കാട്ടുപന്നികളെ ചത്ത നിലയിൽ കണ്ടെത്തിയതായി പ്രദേശവാസികൾ പറയുന്നു. കോന്നി – കൊക്കാത്തോട് റോഡിൽ ഞണവാൽ ചെക്പോസ്റ്റ് മുതൽ വയക്കര വരെയുള്ള വനഭാഗത്ത് പല സ്ഥലങ്ങളിൽ ദുർഗന്ധം അനുഭവപ്പെടുന്നതായി യാത്രക്കാർ പറയുന്നു. ഇത് കാട്ടുപന്നി ചത്തതാകാമെന്ന് സംശയിക്കുന്നു. കഴിഞ്ഞ ദിവസം വയക്കര പനച്ചക്കൽ പി.എസ്.ഫിലിപ്പിന്റെ പറമ്പിൽ അഴുകിയ നിലയിൽ കണ്ടെത്തിയ കാട്ടുപന്നിയുടെ ജഡം വനപാലകർ മറവുചെയ്തിരുന്നു.
മഠത്തിൽ തെക്കേതിൽ എം.പി.ഷിബുവിന്റെ റബർ തോട്ടത്തിലും കണ്ണാകുഴിയിൽ കെ.ജെ.ബാബുക്കുട്ടിയുടെ പറമ്പിനോട് ചേർന്ന വനത്തിലും ചത്ത കാട്ടുപന്നിയെ കണ്ടെത്തി. സമീപ വനഭാഗങ്ങളിൽ ദുർഗന്ധം അനുഭവപ്പെടുന്നത് കാട്ടുപന്നി ചത്തതാകാമെന്ന് കരുതുന്നു. വയക്കരയിൽ നിന്ന് അഴുകിയ നിലയിൽ കണ്ടെത്തിയ 2 കാട്ടുപന്നികളെ മറവ് ചെയ്തതായി കൊക്കാത്തോട് ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ പറഞ്ഞു. എന്നാൽ കൂടുതൽ കാട്ടുപന്നികളെ ചത്ത നിലയിൽ കണ്ടെത്തിയാൽ പോസ്റ്റമോർട്ടം നടത്തി പരിശോധനയ്ക്ക് അയയ്ക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.