പന്തളം ∙ നിലവിലെ സംവിധാനത്തിൽ എല്ലാ ഭക്തർക്കും സുഗമമായി ശബരിമല ദർശനം സാധ്യമാകുന്നുണ്ടെന്നും പന്തളത്ത് സ്പോട്ട് ബുക്കിങ് തുടങ്ങുന്നത് തൽക്കാലം പരിഗണനയിലില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ദർശനത്തിനും നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താനുമെത്തിയതായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ പന്തളത്ത് സ്പോട്ട് ബുക്കിങ് നടത്തിയിരുന്നെങ്കിലും രണ്ടായിരത്തിന് താഴെ ഭക്തർ മാത്രമാണ് ഈ സേവനം തേടിയത്. പമ്പയിൽ 7 കൗണ്ടറുകളോടെ സ്പോട്ട് ബുക്കിങ് സൗകര്യവും 1000 പേർക്ക് ഇരിക്കാവുന്ന പന്തലും ക്രമീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ പീരുമേട്, എരുമേലി എന്നിവിടങ്ങളിലുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലവിൽ ഭക്തർക്ക് ബുദ്ധിമുട്ടുകളൊന്നുമില്ല. പന്തളം ക്ഷേത്രത്തിൽ നടക്കുന്ന നിർമാണജോലികൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. അന്നദാനത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കെ.യു.ജനീഷ് കുമാർ എംഎൽഎ ഒപ്പമുണ്ടായിരുന്നു. പന്തളം കൊട്ടാരത്തിൽ തിരുവാഭരണ ദർശനത്തിന് ശേഷം ഇരുവരും കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി എം.ആർ.സുരേഷ് വർമ, ട്രഷറർ എൻ.ദീപാവർമ, വൈസ് പ്രസിഡന്റ് അരുൺ വർമ എന്നിവരുമായി ചർച്ച നടത്തി. നഗരസഭാ കൗൺസിലർമാരായ പി.കെ.പുഷ്പലത, സൂര്യ എസ്.നായർ, ഉപദേശകസമിതി പ്രസിഡന്റ് വിനു നരേന്ദ്രൻ എന്നിവരെത്തിയിരുന്നു.

English Summary:

This article provides an update on Sabarimala Darshan arrangements, including the current status of spot booking and the progress of construction work at Pandalam Valiya Koyikkal Dharmashasta Temple. Travancore Devaswom Board President K. Ananthagopan assures smooth darshan for all pilgrims.