ADVERTISEMENT

പത്തനംതിട്ട ∙ ഐക്യമാണ് കോൺഗ്രസിനെയും യു‍ഡിഎഫിനെയും വിജയിപ്പിക്കുന്നതെന്നും ഐക്യം നഷ്ടമാകുമ്പോൾ മാത്രമാണ് നാം തോൽക്കുന്നതെന്നും പാലക്കാട് മണ്ഡലത്തിലെ നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. വിവാദങ്ങൾ അരങ്ങുതകർക്കുമ്പോഴും അതൊന്നും കാര്യമാക്കാതെ സ്ഥാനാർഥിയുടെ വിജയത്തിന് വേണ്ടി കോൺഗ്രസും മുന്നണിയും ഒറ്റക്കെട്ടായി ന‍ടത്തിയ പ്രവർത്തനമാണ് പാലക്കാട്ടെ വിജയത്തിനു പിന്നിൽ. പത്തനംതിട്ട ജില്ലയിൽ കോൺഗ്രസിന് എംഎൽഎമാരില്ലായെന്ന കുറവ് പരിഹരിക്കാൻ തന്നെക്കൊണ്ടാവും പോലെ ശ്രമിക്കും. ഡിസിസിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ സമ്മേളനത്തിന് മറുപടി പ്രസംഗം നടത്തുകയായിരുന്നു രാഹുൽ. പിന്നിട്ട വഴികളിലെ ഓർമകൾ പങ്കിട്ടാണ് രാഹുൽ പ്രസംഗം ആരംഭിച്ചത്. ഒരു സാധാരണ കെഎസ്‌യു പ്രവർത്തകനായി പൊതുജീവിതത്തിനു തുടക്കമിട്ട ഒരാൾക്ക് മറ്റൊരു ജില്ലയിൽ എംഎൽഎയാകാൻ അവസരം നൽകിയ വിശാലബോധമുള്ള പ്രസ്ഥാനമാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പി.ജെ.കുര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, മാലേത്ത് സരളാദേവി, യുഡിഎഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, നേതാക്കളായ ജോർജ് മാമ്മൻ കൊണ്ടൂർ, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, എ.സുരേഷ്കുമാർ, എം.ജി.കണ്ണൻ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട്, കെ.ജാസിംകുട്ടി, റോബിൻ പരുമല, കെ.കെ.റോയിസൺ, ജോൺസൺ വിളവിനാൽ, കാട്ടൂർ അബ്ദുൽ സലാം, റെജി തോമസ്, സുനിൽ എസ്.ലാൽ, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, എം.എസ്.പ്രകാശ്, ഷാം കുരുവിള, എലിസബത്ത് അബു, കോശി പി.സഖറിയ, കെ.സതീഷ് ബാബു, ജെറി മാത്യു സാം, വിജയ് ഇന്ദുചൂഡൻ, രഞ്ജു എം.ജോയ്, രജനി പ്രദീപ്, തട്ടയിൽ ഹരികുമാർ, നഹാസ് പത്തനംതിട്ട, ടി.എച്ച്.സിറാജുദ്ദീൻ, സിബി മൈലപ്ര എന്നിവർ പ്രസംഗിച്ചു. കോഴഞ്ചേരിയിൽനിന്ന് രാഹുലിനെ തുറന്ന ജീപ്പിൽ വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായാണു പത്തനംതിട്ടയിലേക്ക് സ്വീകരിച്ചത്.

രാഹുൽ മാങ്കൂട്ടത്തിലിന് ആവേശോജ്വല വരവേൽപ്
കോഴഞ്ചേരി∙ നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനു ജില്ലയുടെ പല ഭാഗത്തു നിന്നായി എത്തിയ ഒട്ടേറെ കോൺഗ്രസ് പ്രവർത്തകർ ആവേശകരമായ വരവേൽപ് നൽകി.  പാലക്കാട്ടു നിന്ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ രാഹുലിനെ ഡിസിസി വൈസ് പ്രസിഡന്റ് എം.ജി.കണ്ണനും നേതാക്കളായ സാംജി, ഫെനി നൈനാൻ എന്നിവരും ചേർന്ന് സ്വീകരിച്ച് കോഴഞ്ചേരിയിലേക്കു എത്തിക്കുകയായിരുന്നു. പാലത്തിനടുത്ത് കാത്തുനിന്ന പ്രവർത്തകർ കാറിൽ നിന്ന് പുറത്തിറങ്ങിയ രാഹുലിനെ മുദ്രാവാക്യം വിളികൾ മുഴക്കി തോളിലേറ്റിയാണു സ്വകാര്യ ബസ്‌സ്റ്റാൻഡിനു സമീപം എത്തിച്ചത്. തുടർന്ന് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, നേതാക്കളായ കെ.ശിവദാസൻ നായർ, വിജയ് ഇന്ദുചൂഡൻ, അനീഷ് വരിക്കണ്ണാമല, ജെറി മാത്യു സാം, ജോമോൻ പുതുപ്പറമ്പിൽ എന്നിവർ കിരീടവും പുഷ്പമാലയും അണിയിച്ച് രാഹുലിനെ സ്വീകരിച്ചു.

ഒട്ടേറെ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന ജീപ്പിൽ ഘോഷയാത്രയായി ജില്ലാ ആസ്ഥാനത്തേക്കു തിരിച്ച രാഹുലിന് തുണ്ടഴം, നെല്ലിക്കാല, ഇലന്തൂർ എന്നിവിടങ്ങളിൽ കാത്തു നിന്ന പ്രവർത്തകർ സ്വീകരണം നൽകി. കോഴഞ്ചേരിയിൽ നടന്ന സ്വീകരണത്തിന് നഹാസ് പത്തനംതിട്ട, അൻസർ മുഹമ്മദ്, രഞ്ജു എം.ജോയ്, സജി കൊട്ടയ്ക്കാട്, ശ്യാം കുരുവിള, പ്രകാശ് കുമാർ, ലീബ ബിജി, സുനിത ഫിലിപ്, ജിജി വർഗീസ്, റാണി കോശി, സി.വർഗീസ്, സ്റ്റെല്ല തോമസ്, അനീഷ് ചക്കുങ്കൽ, എം.ആർ.രമേശ് കടമ്മനിട്ട, ചെറിയാൻ ഇഞ്ചക്കലോടി, സജു കുളത്തിൽ, വിജു കോശി സൈമൺ, മോനിച്ചൻ കുപ്പയ്ക്കൽ, ജോൺ ഫിലിപ്പോസ്, സത്യൻ നായർ, ലാൽജി വർഗീസ്, ലത ചെറിയാൻ, മോളി കീഴുകര,ഹരീന്ദ്രനാഥൻ നായർ, സണ്ണി തൈക്കൂട്ടത്തിൽ, ജോസ് പുതുപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com