ടാറിങ്ങിന് ഒന്നരവയസ്സ്; റോഡിൽ ഒന്നരയടി താഴ്ചയിൽ കുഴി
ആറന്മുള ∙ ടാറിങ് ചെയ്ത് ഒന്നരവർഷത്തിനു ശേഷം റോഡിൽ ബാക്കി ഒന്നരയടി താഴ്ചയിൽ കുഴികൾ. നാട്ടുകാർക്കു നീന്തൽ അറിഞ്ഞാൽ തുരത്തിമലയിൽ എത്താം.അയ്യൻ കോയിക്കൽ– തുരുത്തിമല റോഡ് തകർന്ന് തരിപ്പണമായതോടെയാണു നാട്ടുകാർ ക്ലേശത്തിലായത്. രണ്ടുകിലോമീറ്ററോളമുള്ള പാത കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു ടാറിങ്

ആറന്മുള ∙ ടാറിങ് ചെയ്ത് ഒന്നരവർഷത്തിനു ശേഷം റോഡിൽ ബാക്കി ഒന്നരയടി താഴ്ചയിൽ കുഴികൾ. നാട്ടുകാർക്കു നീന്തൽ അറിഞ്ഞാൽ തുരത്തിമലയിൽ എത്താം. അയ്യൻ കോയിക്കൽ– തുരുത്തിമല റോഡ് തകർന്ന് തരിപ്പണമായതോടെയാണു നാട്ടുകാർ ക്ലേശത്തിലായത്. രണ്ടുകിലോമീറ്ററോളമുള്ള പാത കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു ടാറിങ് നടത്തിയതാണ്. ഒന്നര വർഷം കഴിഞ്ഞപ്പോൾ തന്നെ തകർച്ച തുടങ്ങി. ഇപ്പോൾ ഒരു കിലോമീറ്ററിനുള്ളിൽ യാത്ര ചെയ്യണമെങ്കിൽ നീന്തൽ അറിഞ്ഞിരിക്കണം. ഒന്നരയടി താഴ്ചയിലാണു ടാറിങ് ഇളകി റോഡിൽ കുഴികൾ ഉള്ളത്.
മഴപെയ്തു തുടങ്ങിയാൽ മുട്ടറ്റം വെള്ളക്കെട്ടാണ്. ആറന്മുള എൻജിനീയറിങ് കോളജ് ജംക്‌ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡിന്റെ തുടക്കം മുതൽ തകർച്ചയിലാണ്.പന്തളം ഭാഗത്ത് നിന്നു വരുന്നവർക്ക് ഐക്കര ജംക്‌ഷനിൽ പ്രവേശിക്കാതെ , കോട്ടയ്ക്കകത്തു പ്രവർത്തിക്കുന്ന പഞ്ചായത്ത് ഓഫിസ്, കോഴിപ്പാലം, എരുമക്കാട്, ഇടയാറന്മുള എന്നിവിടങ്ങളിലേക്കു വളരെ വേഗത്തിൽ എത്താൻ സാധിക്കും. സെന്റ് എഡ്വേഡ് മലങ്കര കത്തോലിക്കാ പള്ളി, പുലിക്കുന്നുമല ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാത കൂടിയാണ്. 3 വർഷം മുൻപ് മരാമത്ത് നിർമിച്ച റോഡ് തകർന്നിട്ടും ഇതുവരെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. ഇവിടെയുള്ള തെരുവ് വിളക്കുകൾ തെളിയാത്തത് യാത്രക്കാർക്ക് ബുദ്ധിമുട്ടായി