നിയന്ത്രണംവിട്ട വാൻ കാറുകളിലും സ്കൂട്ടറിലും ഇടിച്ചു
മല്ലപ്പള്ളി ∙ കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിൽ നിയന്ത്രണം വിട്ട വാനിടിച്ച് അപകടം. മല്ലപ്പള്ളി താലൂക്ക് ആശുപത്രിപ്പടിയിൽ നിർത്തിയിട്ടിരുന്ന 2 കാറുകളിലും സ്കൂട്ടറിലുമാണു വാൻ ഇടിച്ചത്.ഇന്നലെ മൂന്നുമണിയോടെ, നെടുങ്ങാടപ്പള്ളി ഭാഗത്തുനിന്നു മത്സ്യവുമായി എത്തിയ കർണാടക റജിസ്ട്രേഷനിലുള്ള വാനാണ്

മല്ലപ്പള്ളി ∙ കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിൽ നിയന്ത്രണം വിട്ട വാനിടിച്ച് അപകടം. മല്ലപ്പള്ളി താലൂക്ക് ആശുപത്രിപ്പടിയിൽ നിർത്തിയിട്ടിരുന്ന 2 കാറുകളിലും സ്കൂട്ടറിലുമാണു വാൻ ഇടിച്ചത്.ഇന്നലെ മൂന്നുമണിയോടെ, നെടുങ്ങാടപ്പള്ളി ഭാഗത്തുനിന്നു മത്സ്യവുമായി എത്തിയ കർണാടക റജിസ്ട്രേഷനിലുള്ള വാനാണ് അപകടത്തിൽപെട്ടത്. റോഡുവശത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ പിന്നിൽ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ വൈദ്യുതിത്തൂൺ തകർത്തു പച്ചക്കറി കടയിൽ ഇടിച്ചുനിന്നു. ഇതേ കാർ മുന്നിലുണ്ടായിരുന്ന മറ്റൊരു കാറിന്റെ പിന്നിലും സ്കൂട്ടറിലും ഇടിച്ചു. സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന കല്ലിശേരി സ്വദേശി വിഷ്ണു രാജേന്ദ്രന്റെ(29) കാലിനു പരുക്കേറ്റു. വിഷ്ണു താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വാനിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.