പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: 3 യുവാക്കൾക്ക് കഠിനതടവ്
അടൂർ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടമായി പീഡിപ്പിച്ച കേസിലെ പ്രതികളായ 3 യുവാക്കൾക്ക് കഠിനതടവും പിഴയും വിധിച്ച് അടൂർ അതിവേഗ കോടതി. താമരക്കുളം കോട്ടക്കാട്ടുശേരിൽ ചിറമൂല വടക്കേതിൽ വീട്ടിൽ അനൂപ് (24), നൂറനാട്, പാലമേൽ, കാവിലമ്മകാവ് ചിട്ടിശേരി വീട്ടിൽ ശക്തി നിവാസിൽ ശക്തി (20), താമരക്കുളം

അടൂർ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടമായി പീഡിപ്പിച്ച കേസിലെ പ്രതികളായ 3 യുവാക്കൾക്ക് കഠിനതടവും പിഴയും വിധിച്ച് അടൂർ അതിവേഗ കോടതി. താമരക്കുളം കോട്ടക്കാട്ടുശേരിൽ ചിറമൂല വടക്കേതിൽ വീട്ടിൽ അനൂപ് (24), നൂറനാട്, പാലമേൽ, കാവിലമ്മകാവ് ചിട്ടിശേരി വീട്ടിൽ ശക്തി നിവാസിൽ ശക്തി (20), താമരക്കുളം കോട്ടക്കാട്ടുശേരിൽ പയറ്റുംവിള മീനത്തേതിൽ വീട്ടിൽ അഭിജിത്ത് (21) എന്നിവരെയാണ് അടൂർ ഫാസ്റ്റ് കോടതി ജഡ്ജി ടി.മഞ്ജിത്ത് കഠിനതടവിനു ശിക്ഷിച്ചത്.
ഒന്നാം പ്രതി അനൂപിന് 30 വർഷം കഠിന തടവും 1.20 ലക്ഷം രൂപ പിഴയും മൂന്നാം പ്രതി ശക്തിക്ക് 40 വർഷം കഠിന തടവും 1.30 ലക്ഷം രൂപ പിഴയും നാലാം പ്രതി അഭിജിത്തിന് 30 വർഷം കഠിന തടവും 1.20 ലക്ഷം രൂപ പിഴയും ആണ് വിധിച്ചത്. രണ്ടാം പ്രതി ഒളിവിലാണ്.2022ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ വീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി പ്രതികൾ കൂട്ടമായി പീഡിപ്പിച്ചെന്നാണു കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.സ്മിത ജോൺ ഹാജരായി. പിഴത്തുക അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദേശം നൽകി.
കേസിന്റെ വിസ്താര വേളയിൽ പെൺകുട്ടിയെ സ്വാധീനിച്ച് കേസ് ഒത്തുതീർപ്പ് ആക്കുവാൻ പ്രതികൾ നടത്തിയ ശ്രമം അതിവേഗ കോടതി അനുവദിച്ചിരുന്നില്ല. പിന്നീട് ഹൈക്കോടതിയിൽ പ്രതികൾ സമർപ്പിച്ച ഹർജി തള്ളിയ ശേഷമാണ് വാദം പൂർത്തിയാക്കി വിധി പുറപ്പെടുവിച്ചത്.ഒന്നും മൂന്നും പ്രതികൾക്കെതിരെ അടൂർ അതിവേഗ കോടതിയിൽ വേറെ പോക്സോ കേസുകൾ നിലവിലുണ്ട്.