ആശ വർക്കർമാർക്ക് 3 മാസമായി ഓണറേറിയം ലഭിക്കുന്നില്ല
റാന്നി ∙ ആരോഗ്യ വകുപ്പ് ജീവനക്കാർക്കു താങ്ങും തണലുമായി നിൽക്കുന്ന ആശ വർക്കർമാർക്ക് 3 മാസമായി ഓണറേറിയം ലഭിക്കുന്നില്ല. ജീവിത ശൈലി രോഗങ്ങളെപ്പറ്റി സർവേ നടത്താൻ വീടുകളിൽ കയറിയിറങ്ങാൻ പോലും ചെലവിനു പണമില്ലാത്ത സ്ഥിതി. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ആരോഗ്യ വകുപ്പ് ജീവനക്കാരെ സഹായിക്കുന്നതിന് ആശ

റാന്നി ∙ ആരോഗ്യ വകുപ്പ് ജീവനക്കാർക്കു താങ്ങും തണലുമായി നിൽക്കുന്ന ആശ വർക്കർമാർക്ക് 3 മാസമായി ഓണറേറിയം ലഭിക്കുന്നില്ല. ജീവിത ശൈലി രോഗങ്ങളെപ്പറ്റി സർവേ നടത്താൻ വീടുകളിൽ കയറിയിറങ്ങാൻ പോലും ചെലവിനു പണമില്ലാത്ത സ്ഥിതി. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ആരോഗ്യ വകുപ്പ് ജീവനക്കാരെ സഹായിക്കുന്നതിന് ആശ വർക്കർമാരെ നിയോഗിച്ചിട്ടുണ്ട്. 24 മണിക്കൂറും പണിയെടുക്കുന്ന അവർക്കു തുഛമായ തുകയാണ് ഓണറേറിയമായി നൽകുന്നത്.
ഓഗസ്റ്റിനു ശേഷം അവർക്ക് ഓണറേറിയം നൽകിയിട്ടില്ല. ഇതിനായി സമരം നടത്തിയിട്ടും ഫലം കണ്ടിട്ടില്ല. ജീവിത ശൈലി രോഗങ്ങളെക്കുറിച്ച് സർവേ നടത്താൻ ഇപ്പോൾ അവരെ നിയോഗിച്ചിരിക്കുകയാണ്. വീടുകൾ തോറും കയറിയിറങ്ങിയാണു സർവേ നടത്തേണ്ടത്. ലൊക്കേഷൻ മാപ്പും ഓരോ സ്ഥലത്തെയും സർവേ നടത്തുമ്പോൾ തന്നെ അയച്ചു കൊടുക്കണം. മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ പോലും പണമില്ലാതെ വലയുന്ന തങ്ങൾ എന്തു ചെയ്യുമെന്നാണ് അവർ ചോദിക്കുന്നത്.