റാന്നി ∙ എച്ച്.സലാം എംഎൽഎ, മുൻ എംഎൽഎ രാജു ഏബ്രഹാം എന്നിവരുടെ പിഎ ആയിരുന്ന റിട്ട. ഗസറ്റഡ് ഉദ്യോഗസ്ഥന്റെ ഫോണും വാട്സാപ്പും ഹാക്ക് ചെയ്ത് 7 ലക്ഷം രൂപ തട്ടിയെടുത്തു. മുക്കട അമ്പാട്ട് എ.ടി.സതീഷിന്റെ യൂണിയൻ ബാങ്ക് റാന്നി ശാഖയിൽ നിന്നാണ് ഇന്റർനെറ്റ് ബാങ്കിങ് സംവിധാനത്തിലൂടെ പണം തട്ടിയെടുത്തത്. കഴിഞ്ഞ മാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റാന്നി ∙ എച്ച്.സലാം എംഎൽഎ, മുൻ എംഎൽഎ രാജു ഏബ്രഹാം എന്നിവരുടെ പിഎ ആയിരുന്ന റിട്ട. ഗസറ്റഡ് ഉദ്യോഗസ്ഥന്റെ ഫോണും വാട്സാപ്പും ഹാക്ക് ചെയ്ത് 7 ലക്ഷം രൂപ തട്ടിയെടുത്തു. മുക്കട അമ്പാട്ട് എ.ടി.സതീഷിന്റെ യൂണിയൻ ബാങ്ക് റാന്നി ശാഖയിൽ നിന്നാണ്  ഇന്റർനെറ്റ് ബാങ്കിങ് സംവിധാനത്തിലൂടെ പണം തട്ടിയെടുത്തത്. കഴിഞ്ഞ മാസം 29ന് ഉച്ചകഴിഞ്ഞ് 1.54നും 2നും മധ്യേയാണ് 5 തവണയായി പണം തട്ടിയെടുത്തത്. കഴിഞ്ഞ മാസം 28ന് രാത്രി 9 മണിയോടെ സതീഷിന്റെ ബാങ്ക് അക്കൗണ്ട് പ്രവർത്തനരഹിതമായെന്ന് കാട്ടി യൂണിയൻ ബാങ്കിന്റെ പേരിലുള്ള സന്ദേശം വന്നിരുന്നു.

അക്കൗണ്ട് പുതുക്കാൻ പിൻ, ആധാർ, അക്കൗണ്ട്, എടിഎം നമ്പറുകൾ അടക്കം വാട്സാപ്പിലൂടെ കൊടുത്തു. പിന്നീട് സന്ദേശങ്ങൾ വന്നില്ല. 29ന് രാത്രി കടയിൽ നിന്നു സാധനം വാങ്ങി ഗൂഗിൾ പേ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്ന് സതീഷ് അറിയുന്നത്. തുടർന്ന് ബാങ്കിൽ നടത്തിയ പരിശോധനയിൽ 29ന് ഉച്ചകഴിഞ്ഞ് 1.54ന് 2.50 ലക്ഷം രൂപയും 1.56ന് 3 ലക്ഷം രൂപയും 1.58ന് 49,999 രൂപയും 50,000 രൂപയും തുടർന്ന് 44,000 രൂപയും പിൻവലിച്ചതായി അറിയുന്നത്. തുടർന്ന് സതീഷ് ബാങ്കിലും പൊലീസിലും പത്തനംതിട്ട, കോട്ടയം സൈബർ സെല്ലിലും പരാതികൾ നൽകി. സതീഷിന്റെ ഹാക്ക് ചെയ്ത വാട്സാപ് അക്കൗണ്ടിൽനിന്നു വ്യാജ സന്ദേശങ്ങളും സുഹൃത്തുക്കൾക്ക് ലഭിക്കുന്നുണ്ട്. കഴിഞ്ഞ മേയിൽ എച്ച്.സലാം എംഎൽഎയുടെ പിഎ ആയിരിക്കെയാണു സതീഷ് സർവീസിൽനിന്നു വിരമിക്കുന്നത്.

English Summary:

This alarming incident highlights the vulnerability of even tech-savvy individuals to phone and WhatsApp hacking. A retired government official in Kerala lost ₹7 lakhs after his accounts were compromised. Learn about the scam and how you can protect yourself.