മഴ: ജാഗ്രത പുലർത്തണം പത്തനംതിട്ട ∙ ശക്തമായ മഴ തുടരുന്നതിനാൽ മണിയാർ ഡാമിന്റെ ഷട്ടറുകൾ ഏത് സമയത്തും ഉയർത്തുമെന്നും ഇതുമൂലം കക്കാട്ടാർ, പമ്പാനദി എന്നിവയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും കലക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു. ഗതാഗതം നിയന്ത്രിക്കും റാന്നി ∙ കലുങ്ക് നിർമാണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴ: ജാഗ്രതപുലർത്തണം; പത്തനംതിട്ട ∙ ശക്തമായ മഴ തുടരുന്നതിനാൽ മണിയാർ ഡാമിന്റെ ഷട്ടറുകൾ ഏത് സമയത്തും ഉയർത്തുമെന്നും ഇതുമൂലം കക്കാട്ടാർ, പമ്പാനദി എന്നിവയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും കലക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു.

ഗതാഗതംനിയന്ത്രിക്കും
റാന്നി ∙ കലുങ്ക് നിർമാണം നടക്കുന്നതിനാൽ ഇന്നു മുതൽ പുവനക്കടവ്- ചെറുകോൽപുഴ റോഡിൽ വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് റാന്നി ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
∙ടാറിങ് ജോലികൾ നടക്കുന്നതിനാൽ 4വരെ വള്ളംകുളം– തോട്ടപ്പുഴ, നന്നൂർ– പുത്തൻ പറമ്പിൽ കടവ് റോഡുകളിൽ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയതായി പിഡബ്ല്യുഡി അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

ADVERTISEMENT

മസ്റ്ററിങ് ക്യാംപ്
മല്ലപ്പള്ളി ∙ താലൂക്ക് പരിധിയിൽ റേഷൻകാർഡ് മസ്റ്ററിങ് നടത്താത്ത മുൻഗണന കാർഡിലെ അംഗങ്ങൾക്കായി പഞ്ചായത്ത് അടിസ്ഥാനത്തിൽ ഇന്നുമുതൽ  5 വരെ മസ്റ്ററിങ് ക്യാംപ് നടക്കും. പഞ്ചായത്ത്, തിയതി, സ്ഥലം എന്ന ക്രമത്തിൽ.
∙ആനിക്കാട്, ഇന്ന്, ചെട്ടിമുക്ക് 10ാം നമ്പർ റേഷൻകട.
∙കോട്ടാങ്ങൽ, ഇന്ന്, വായ്പൂര് 15ാം നമ്പർ റേഷൻകട.
∙മല്ലപ്പള്ളി, നാളെ, മല്ലപ്പള്ളി ബൈപ്പാസ് ജംക്‌ഷൻ 55ാം നമ്പർ റേഷൻകട.
∙കൊറ്റനാട്, നാളെ, വൃന്ദാവനം 28ാം നമ്പർ റേഷൻകട.
∙കല്ലൂപ്പാറ, 4, കടമാൻകുളം 70ാം നമ്പർ റേഷൻകട.
∙എഴുമറ്റൂർ, 4, തെള്ളിയൂർ 42ാം നമ്പർ റേഷൻകട.
∙പുറമറ്റം, 5, വെണ്ണിക്കുളം 78ാം നമ്പർ റേഷൻകട.
∙കുന്നന്താനം, 5, കുന്നന്താനം 65ാം നമ്പർ റേഷൻകട.

15 കൃഷിയിടങ്ങൾക്ക് സഹായം
തിരുവല്ല∙ കൃഷിയിടാധിഷ്ഠിത ആസൂത്രണം പദ്ധതി പ്രകാരം കൃഷി മുഖ്യവരുമാന മാർഗമായി സ്വീകരിച്ചിരിക്കുന്നതും അതോടൊപ്പം മൃഗസംരക്ഷണ ഇനങ്ങൾ കൂടി (പശു, ആട്, കോഴി, താറാവ് തുടങ്ങിയവ ) കൃഷിയിടത്തിൽ നടപ്പിലാക്കിയിരിക്കുന്നവർക്കായി പുതുതായി ഇനങ്ങൾ ഉൾപ്പെടുത്തുന്നതിനു സഹായം നൽകുന്നു.സ്വന്തമായി 10 സെന്റ് സ്ഥലം ഉണ്ടാവണം. കൃഷിയിടത്തിനു മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിലാണ് സഹായം നൽകുന്നത് ബ്ലോക് ലെവൽ കമ്മിറ്റിയിൽ തിരഞ്ഞെടുക്കപ്പെടുന്ന 15 കൃഷിയിടങ്ങൾക്കാണ് സഹായം .സേവന ദാതാവിനാണു സബ്‌സിഡി നൽകുക. കൃഷി ഭവനിൽ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 4.(കരം അടച്ച രസീത്, ആധാർ, റേഷൻ കാർഡ് ഇവ കൂടി ഹാജരാക്കണം) ഒരിക്കൽ ഈ പദ്ധതിയിൽ ആനുകൂല്യം ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല.

ADVERTISEMENT

അപേക്ഷ ക്ഷണിച്ചു
തിരുവല്ല∙ സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ മാർത്തോമ്മാ സുവിശേഷ സേവിക സംഘം നടത്തുന്ന ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസിലിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 9207267625.