മഴ കോരിച്ചൊരിഞ്ഞു; മഞ്ഞിൽ മുങ്ങി ശബരിമല പാതയും സന്നിധാനവും
ശബരിമല ∙ മഴ കോരിച്ചൊരിഞ്ഞു, മഞ്ഞിൽ മുങ്ങി ശബരിമല പാതയും സന്നിധാനവും. മണിക്കൂറുകളോളം നിർത്താതെ മഴ പെയ്തതോടെ ശരണവഴികളിൽ മഞ്ഞുമൂടിയിരുന്നു. ദർശനത്തിനെത്തിയ തീർഥാടകരിൽ ഭൂരിഭാഗവും നനഞ്ഞാണ് എത്തിയത്. പമ്പ ഗണപതി ക്ഷേത്ര പരിസരവും വെള്ളം നിറഞ്ഞ നിലയിലായിരുന്നു. നീലിമല പാതയിലെ ഇറക്കത്തിൽ മഴവെള്ളം

ശബരിമല ∙ മഴ കോരിച്ചൊരിഞ്ഞു, മഞ്ഞിൽ മുങ്ങി ശബരിമല പാതയും സന്നിധാനവും. മണിക്കൂറുകളോളം നിർത്താതെ മഴ പെയ്തതോടെ ശരണവഴികളിൽ മഞ്ഞുമൂടിയിരുന്നു. ദർശനത്തിനെത്തിയ തീർഥാടകരിൽ ഭൂരിഭാഗവും നനഞ്ഞാണ് എത്തിയത്. പമ്പ ഗണപതി ക്ഷേത്ര പരിസരവും വെള്ളം നിറഞ്ഞ നിലയിലായിരുന്നു. നീലിമല പാതയിലെ ഇറക്കത്തിൽ മഴവെള്ളം കുത്തിയൊലിച്ചു. ശനിയാഴ്ച വൈകിട്ട് തുടങ്ങിയ ചാറ്റൽമഴ ഇന്നലെ പുലർച്ചെയോടെ ശക്തിപ്രാപിച്ചു. തീർഥാടകരുടെ മല കയറ്റവും ഇറക്കവും പെരുമഴ നനഞ്ഞായിരുന്നു.
സന്നിധാനത്ത് ഇന്നലെ പുലർച്ചെ 3ന് നട തുറന്നപ്പോൾ വലിയ നടപ്പന്തൽ നിറഞ്ഞ് തീർഥാടകർ ഉണ്ടായിരുന്നു. ക്യൂ നിന്ന എല്ലാവരും 2 മണിക്കൂറിനുള്ളിൽ പതിനെട്ടാം പടി കയറി. പിന്നെ മല കയറി വരുന്നവർ കാത്തുനിൽപ്പില്ലാതെ ദർശനം നടത്തി. പമ്പയിൽ നിന്നു സന്നിധാനത്തേക്ക് നീലിമല, അപ്പാച്ചിമേട് വഴിയാണ് തീർഥാടകരെ കടത്തിവിടുന്നത്. നീലിമല പാതയിൽ 18 നടപ്പന്തലുകൾ ഉണ്ട്. കൂടാതെ മരക്കൂട്ടം മുതൽ ശരംകുത്തി വഴി ക്യൂ കോംപ്ലക്സും ഉള്ളതിനാൽ മഴ നനയാതെ കയറി നിൽക്കുന്നതിന് സഹായമായി. എന്നാൽ ദർശനം കഴിഞ്ഞ് മല ഇറങ്ങിയവർക്ക് പമ്പയിൽ എത്തി വാഹനത്തിൽ കയറുന്നതു വരെ മഴ നനയേണ്ട സ്ഥിതിയായിരുന്നു.
മടക്കയാത്രയിൽ തീർഥാടകരെ കടത്തിവിടുന്ന ചന്ദ്രാനന്ദൻ റോഡ്, സ്വാമി അയ്യപ്പൻ റോഡ് എന്നിവിടങ്ങളിൽ മഴ നനയാതെ കയറി നിൽക്കാൻ സംവിധാനമില്ല. ഇന്നലെ ഉച്ചയ്ക്ക് അൽപം കുറഞ്ഞെങ്കിലും വീണ്ടും മഴ ശക്തമായി. വൈകിട്ട് 5 വരെ 49,280 തീർഥാടകരാണ് ദർശനത്തിനെത്തിയത്.