ദുരിതപ്പെയ്ത്ത്, കരകവിഞ്ഞൊഴുകി മണിമലയാർ; വീടുകൾ വെള്ളപ്പൊക്കഭീഷണിയിൽ
മല്ലപ്പള്ളി ∙ ഞായറാഴ്ച പകലും രാത്രിയിലും ശക്തമായി പെയ്ത മഴയിൽ മണിമലയാറ്റിലെ ജലനിരപ്പുയർന്നു. പുറമറ്റം പഞ്ചായത്തിലെ ഇടത്തറയിലെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ.പാടത്തോടു ചേർന്നുള്ള 4 വീടുകളിലാണ് വെള്ളം കയറുമോ എന്ന ഭീതി നിലനിൽക്കുന്നത്. മണിമലയാർ കരകവിഞ്ഞ് വീടുകളുടെ പരിസരത്ത് വെള്ളം

മല്ലപ്പള്ളി ∙ ഞായറാഴ്ച പകലും രാത്രിയിലും ശക്തമായി പെയ്ത മഴയിൽ മണിമലയാറ്റിലെ ജലനിരപ്പുയർന്നു. പുറമറ്റം പഞ്ചായത്തിലെ ഇടത്തറയിലെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ.പാടത്തോടു ചേർന്നുള്ള 4 വീടുകളിലാണ് വെള്ളം കയറുമോ എന്ന ഭീതി നിലനിൽക്കുന്നത്. മണിമലയാർ കരകവിഞ്ഞ് വീടുകളുടെ പരിസരത്ത് വെള്ളം എത്തിയിട്ടുണ്ട്.നദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്നാൽ ഇവിടെയുള്ള വീട്ടുകാരെ മാറ്റിപാർപ്പിക്കേണ്ടി വരും.
ഇന്നലെ ഉച്ചയ്ക്കുശേഷം വെള്ളത്തിന്റെ വരവ് നിലച്ചിട്ടുണ്ടെങ്കിലും കിഴക്കൻമേഖലയിൽ മഴ ശക്തമായാൽ ജലനിരപ്പ് വീണ്ടും ഉയരുമെന്ന ഭീതിയിലാണ് മണിമലയാറിന്റെ തീരത്തുള്ളവർ.പാടശേഖരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളമെത്തിയെങ്കിലും പ്രധാന റോഡുകളിലും ഗ്രാമീണ റോഡുകളിലും വെള്ളം കയറിയിട്ടില്ല. ഇരുകരകളും തൊട്ടാണ് മണിമലയാറ്റിലൂടെ വെള്ളമൊഴുകുന്നത്.