മഴയിൽ തണുത്ത് വിറച്ച് പത്തനംതിട്ട ജില്ല; റോഡുകളിൽ വെള്ളക്കെട്ട്, ഗതാഗത തടസ്സം
പത്തനംതിട്ട ∙ രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയിൽ ജില്ലയിലെ വിവിധയിടങ്ങളിൽ വീടുകൾക്കടക്കം നാശനഷ്ടം. സംരക്ഷണഭിത്തിയും മതിലും ഇടിഞ്ഞ് 4 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ രാത്രി ചീരംപടവ് തോട് കരകവിഞ്ഞ് കൊറ്റനാട് പഞ്ചായത്തിലെ കുളത്തിങ്കലിൽ 3 വീടുകളിൽ വെള്ളംകയറി.മൈലപ്ര പേഴുകാട് മൈലൻപടി - മണൽനിരവ്
പത്തനംതിട്ട ∙ രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയിൽ ജില്ലയിലെ വിവിധയിടങ്ങളിൽ വീടുകൾക്കടക്കം നാശനഷ്ടം. സംരക്ഷണഭിത്തിയും മതിലും ഇടിഞ്ഞ് 4 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ രാത്രി ചീരംപടവ് തോട് കരകവിഞ്ഞ് കൊറ്റനാട് പഞ്ചായത്തിലെ കുളത്തിങ്കലിൽ 3 വീടുകളിൽ വെള്ളംകയറി.മൈലപ്ര പേഴുകാട് മൈലൻപടി - മണൽനിരവ്
പത്തനംതിട്ട ∙ രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയിൽ ജില്ലയിലെ വിവിധയിടങ്ങളിൽ വീടുകൾക്കടക്കം നാശനഷ്ടം. സംരക്ഷണഭിത്തിയും മതിലും ഇടിഞ്ഞ് 4 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ രാത്രി ചീരംപടവ് തോട് കരകവിഞ്ഞ് കൊറ്റനാട് പഞ്ചായത്തിലെ കുളത്തിങ്കലിൽ 3 വീടുകളിൽ വെള്ളംകയറി.മൈലപ്ര പേഴുകാട് മൈലൻപടി - മണൽനിരവ്
പത്തനംതിട്ട ∙ രണ്ടുദിവസമായി തുടരുന്ന ശക്തമായ മഴയിൽ ജില്ലയിലെ വിവിധയിടങ്ങളിൽ വീടുകൾക്കടക്കം നാശനഷ്ടം. സംരക്ഷണഭിത്തിയും മതിലും ഇടിഞ്ഞ് 4 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ രാത്രി ചീരംപടവ് തോട് കരകവിഞ്ഞ് കൊറ്റനാട് പഞ്ചായത്തിലെ കുളത്തിങ്കലിൽ 3 വീടുകളിൽ വെള്ളംകയറി.മൈലപ്ര പേഴുകാട് മൈലൻപടി - മണൽനിരവ് റോഡിൽ തെങ്ങുംപാടി പ്രകാശിന്റെ വീടിന്റെ സംരക്ഷണഭിത്തി ഉൾപ്പെടെ റോഡിലേക്ക് ഇടിഞ്ഞുവീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വീടിന് കാര്യമായ കേടുപാടും വിള്ളലും സംഭവിച്ചു. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ വീട്ടുകാരോട് മാറിത്താമസിക്കാൻ നിർദേശിച്ചിട്ടുണ്ട്. വീടിനോടു ചേർന്നുള്ള കാലിത്തൊഴുത്തിനും കേടുപാടുണ്ട്.അയിരൂർ മതാപ്പാറ മേലേടത്ത് നള്ളേത്ത് വർഗീസ് തോമസിന്റെ വീടിനോട് ചേർന്ന മതിൽ ഇടിഞ്ഞുവീണ് വീടിനു വിള്ളൽ സംഭവിച്ചു. നാരങ്ങാനം കല്ലൂർ 8–ാം വാർഡിൽ കുടിലുകുഴി മാങ്കൂട്ടത്തിൽ പുത്തൻവീട്ടിൽ തമ്പിയുടെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണ് വീട് അപകടാവസ്ഥയിലാണ്.
ഉതിമൂട് വെളിവയൽപടിക്കു സമീപം കൊരട്ടിക്കര മണ്ണിൽ തോമസ് കെ.വർഗീസിന്റെ (തങ്കച്ചൻ) വീടിന്റെ സംരക്ഷണഭിത്തി തകർന്നു. പുനലൂർ–മൂവാറ്റുപുഴ പാതയോടു ചേർന്നാണ് വീട്. പാത വീതി കൂട്ടി പണിതെങ്കിലും തോമസിന്റെ വീടിനു മുന്നിലെ സംരക്ഷണഭിത്തി കെഎസ്ടിപിയും കരാർ കമ്പനിയും പുനർ നിർമിച്ചു നൽകിയിരുന്നില്ല. വീടിന്റെ മുറ്റത്തോടു ചേർന്ന സംരക്ഷണഭിത്തി മാത്രമാണു നിലനിന്നിരുന്നത്. ഞായറാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ ഇത് തകർന്നു പുനലൂർ–മൂവാറ്റുപുഴ പാതയിൽ വീഴുകയായിരുന്നു. 30 അടിയോളം ഉയരത്തിലും 100 അടിയോളം നീളത്തിലും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. വീടിന്റെ അടിത്തറയോടു ചേർന്ന ഭാഗം വരെ ഇടിഞ്ഞു. മഴ കനക്കുന്നതോടെ കൂടുതൽ ഭാഗം ഇടിയുമെന്ന ആശങ്കയിലാണ് കുടുംബം.
ജലസ്രോതസ്സുകളിൽ ശക്തമായ ഒഴുക്ക്
മഴയെത്തുടർന്ന് അച്ചൻകോവിലാർ, പമ്പ, മണിമലയാർ തുടങ്ങിയ നദികളിൽ ഒഴുക്ക് ശക്തമാണ്. അച്ചൻകോവിലാറ്റിൽ ഒഴുക്ക് ശക്തമായതോടെ വലിയ കോയിക്കൽ ക്ഷേത്രക്കടവ് അടച്ചു. തീർഥാടകരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. കുളിക്കടവിൽ തീർഥാടകർ അപകടത്തിൽപെടുന്നതൊഴിവാക്കാൻ നേരത്തെ സുരക്ഷാവേലി സ്ഥാപിച്ചിരുന്നു. ഇത് കാണാനാവാത്തവിധത്തിൽ ജലനിരപ്പുയർന്നതോടെയാണ് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ കടവിലേക്കുള്ള വഴികളടച്ചത്. പമ്പാ നദിയിൽ അടിയൊഴുക്കുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് ശബരിമല തീർഥാടനത്തിനെത്തുന്ന കുട്ടികളും മുതിർന്നവരും ശ്രദ്ധിക്കണമെന്ന് നിർദേശമുണ്ട്.
ഇരുകരകളിലും ദേശീയ ദുരന്തനിവാരണ സേനയുടെയും അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.മണിമലയാറിന്റെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. നദിയിലെ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാൽ തീരവാസികൾ നദികളിൽ ഇറങ്ങാനോ നദി മുറിച്ചുകടക്കാനോ പാടില്ലെന്നും അധികൃതരുടെ നിർദേശമനുസരിച്ച് പ്രളയ സാധ്യതയുള്ള ഇടങ്ങളിൽനിന്ന് മാറിത്താമസിക്കണമെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
റോഡുകളിൽ വെള്ളക്കെട്ട്;ഗതാഗത തടസ്സം
കനത്ത മഴയിൽ ജില്ലയിലെ പ്രധാന റോഡുകളിൽ പലയിടങ്ങളിലും വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടിന് നടുവിലാണ് ഏനാത്ത് ജംക്‌ഷൻ. ജംക്‌ഷനോട് ചേർന്നുള്ള ഭാഗത്ത് മണ്ണടി റോഡിൽ കലുങ്കിനടയിലൂടെ ഒഴുകേണ്ട വെള്ളം റോഡിൽ കെട്ടിനിൽക്കുന്നു. ഇതു കാരണം ഗതാഗതക്കുരുക്കും പതിവ്. കാൽനട യാത്രയ്ക്കും ഇടമില്ല. മേൽപാലത്തിന് താഴെ കച്ചവട സ്ഥാപനങ്ങൾക്കു സമീപവും വെള്ളക്കെട്ടാണ്. ഇവിടെ ഓട അടഞ്ഞ നിലയിലാണ്. അടൂർ റോഡിൽ ഇരുവശത്തും ഓടയില്ലാത്ത കാരണം വെള്ളം റോഡിൽ കെട്ടിൽ നിൽക്കും. ജംക്‌ഷനിൽ ചേരുന്ന ഉപറോഡിലും വെള്ളം കെട്ടി നിൽക്കുന്നു. ഇവിടെ ഓട അടഞ്ഞ നിലയിലാണ്.
വെള്ളക്കെട്ടു കാരണം കച്ചവടക്കാരും പ്രതിസന്ധി നേരിടുന്നു.പെരുമ്പെട്ടി ചാലാപ്പള്ളി- കോട്ടാങ്ങൽ റോഡിൽ കുളത്തിങ്കലിന് സമീപവും ചെട്ടിയാർമുക്ക്- കുളത്തിങ്കൽ റോഡിലും പാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. അമ്പലവയൽ, കുളത്തിങ്കൽ എന്നിവിടങ്ങളിൽ കൃഷിനാശമുണ്ടായി. എഴുമറ്റൂർ-പടുതോട് റോഡിൽ ഉപേക്ഷിക്കപ്പെട്ട ടെലിഫോൺ തൂൺ കടപുഴകി.ആറന്മുള തറയിൽമുക്കിൽ മഴ പെയ്തതോടെ വെള്ളക്കെട്ട് രൂക്ഷമാകുന്നു. തെക്കേമല-ചെങ്ങന്നൂർ റോഡിന്റെ തെക്ക് ഭാഗത്ത് വെള്ളം ഒഴുകിപ്പോകാൻ ഓട ഇല്ലാത്തത് റോഡിൽ വെള്ളക്കെട്ടുണ്ടാക്കുന്നു. ഒട്ടേറെത്തവണ നാട്ടുകാർ പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല.
റോഡിലേക്ക് ചാഞ്ഞ് മരങ്ങൾ; അപകട ഭീഷണി
കോന്നി–തണ്ണിത്തോട് റോഡിലെയും തണ്ണിത്തോട്–ചിറ്റാർ റോഡിലെയും വനഭാഗത്ത് റോഡരികിൽ കേടുവന്നതും വേര് തെളിഞ്ഞതുമായ മരങ്ങൾ അപകടഭീഷണിയാകുന്നു.റോഡിന്റെ ഉയർന്ന തിട്ടയിൽ വേര് തെളിഞ്ഞുനിൽക്കുന്ന മരങ്ങൾ ഏത് സമയവും പിഴുതുവീഴാൻ സാധ്യതയുണ്ട്.