അലർജി ഭീഷണിയുയർത്തി അക്കേഷ്യ മരങ്ങൾ; വെട്ടി നീക്കാൻ നടപടിയില്ലെന്ന് പരാതി
അടിച്ചിപ്പുഴ ∙ സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും ഭീഷണിയായ അക്കേഷ്യ മരങ്ങൾ മുറിച്ചു നീക്കാൻ മാസങ്ങളായിട്ടും നടപടിയില്ല. മരത്തിലെ പൂക്കൾ ശ്വാസകോശ രോഗങ്ങൾക്കിടയാക്കുന്നതാണു ഭീഷണി. മാടമൺ നോർത്ത് ഗവ. എൽപി സ്കൂളിലെ സ്ഥിതിയാണിത്. സ്കൂളിന്റെ പരിസരങ്ങളിൽ സാമൂഹിക വനവൽക്കരണ വിഭാഗമാണ് അക്കേഷ്യ തൈകൾ നട്ടത്.

അടിച്ചിപ്പുഴ ∙ സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കും ഭീഷണിയായ അക്കേഷ്യ മരങ്ങൾ മുറിച്ചു നീക്കാൻ മാസങ്ങളായിട്ടും നടപടിയില്ല. മരത്തിലെ പൂക്കൾ ശ്വാസകോശ രോഗങ്ങൾക്കിടയാക്കുന്നതാണു ഭീഷണി. മാടമൺ നോർത്ത് ഗവ. എൽപി സ്കൂളിലെ സ്ഥിതിയാണിത്.സ്കൂളിന്റെ പരിസരങ്ങളിൽ സാമൂഹിക വനവൽക്കരണ വിഭാഗമാണ് അക്കേഷ്യ തൈകൾ നട്ടത്. ഇരുനൂറോളം മരങ്ങളുണ്ട്. അവ വളർന്നു നിൽക്കുകയാണ്. മഞ്ഞ നിറത്തിലുള്ള പൂക്കൾ മരത്തിൽ വിരിയാറുണ്ട്. ഇത് കടുത്ത അലർജിക്കു കാരണമാകുന്നുണ്ട്. തുടർച്ചയായി ഈ പൂമ്പൊടി ശ്വസിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്കു വഴിവയ്ക്കുമെന്നും ആശങ്കയുണ്ട്.
കുട്ടികൾ നേരിടുന്ന ദുരവസ്ഥ താലൂക്ക് വികസനസമിതിയിൽ പരാതിയായെത്തിയിരുന്നു. മരങ്ങളുടെ വില നിശ്ചയിച്ചെന്നും ലേലം ചെയ്തു വിൽക്കുന്നതിന് അനുമതി തേടിയെന്നുമാണു കരികുളം വനം സ്റ്റേഷനിലെ വനപാലകർ യോഗത്തിൽ അറിയിച്ചത്. 3 മാസം പിന്നിട്ടിട്ടും ഇതിൽ തീരുമാനമുണ്ടായിട്ടില്ല.