മിന്നൽ പണിമുടക്ക് നടത്തി ഡോളി തൊഴിലാളികൾ
ശബരിമല ∙ പമ്പയിൽ ഡോളി തൊഴിലാളികൾ പ്രഖ്യാപിച്ച മിന്നൽ പണിമുടക്ക് തീർഥാടകരിൽപെട്ട മുതിർന്നവർക്ക് ദുരിതമായി. ചൊവ്വ പുലർച്ചെ 1 മുതലാണ് പണിമുടക്ക് ആരംഭിച്ചത്. പമ്പയിൽ എത്തിയപ്പോഴാണ് തീർഥാടകർ ഇക്കാര്യമറിയുന്നത്. സമരം നീളുമെന്ന് മനസ്സിലായതോടെ പ്രായമായവരും പതിയെ മല കയറാൻ തുടങ്ങി. ഏറെ നേരം കഴിഞ്ഞാണ് ഇതിൽ

ശബരിമല ∙ പമ്പയിൽ ഡോളി തൊഴിലാളികൾ പ്രഖ്യാപിച്ച മിന്നൽ പണിമുടക്ക് തീർഥാടകരിൽപെട്ട മുതിർന്നവർക്ക് ദുരിതമായി. ചൊവ്വ പുലർച്ചെ 1 മുതലാണ് പണിമുടക്ക് ആരംഭിച്ചത്. പമ്പയിൽ എത്തിയപ്പോഴാണ് തീർഥാടകർ ഇക്കാര്യമറിയുന്നത്. സമരം നീളുമെന്ന് മനസ്സിലായതോടെ പ്രായമായവരും പതിയെ മല കയറാൻ തുടങ്ങി. ഏറെ നേരം കഴിഞ്ഞാണ് ഇതിൽ പലരും സന്നിധാനത്ത് എത്തിയത്. പണിമുടക്ക് അവസാനിക്കാൻ വൈകിയത് മലയിറങ്ങാൻ നേരവും ഇവരെ വലച്ചു. ചിലർ മണിക്കൂറുകളോളം വലിയ നടപ്പന്തലിന് അരികിൽ കാത്തിരുന്നു.
അപ്രതീക്ഷിത സമരത്തിൽ വലഞ്ഞവരിൽ ആറന്മുള സ്വദേശിയായ വാസുദേവൻ പിള്ളയുമുണ്ടായിരുന്നു. ഡോളി കിട്ടുമെന്ന് കരുതിയാണ് ഇദ്ദേഹം പമ്പയിലെത്തിയത്. തുടർന്ന് നടന്ന് മല കയറേണ്ടി വന്നു. മടങ്ങാൻ നേരം വലിയ നടപ്പന്തലിന് സമീപം ഡോളിക്കായി ഏറെ നേരം കാത്തിരുന്നു. ഭിന്നശേഷിക്കാരും പമ്പയിൽ രാവിലെ മുതൽ പ്രയാസപ്പെട്ടു. 11 മണിക്കൂർ നീണ്ട സമരം ഇന്നലെ ഉച്ചയ്ക്ക് 12ന് ആണ് അവസാനിച്ചത്.
ശബരിമല എഡിഎം അരുൺ എസ്.നായരും ഡോളി തൊഴിലാളികളുടെ പ്രതിനിധികളും പമ്പയിൽ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് പണിമുടക്ക് പിൻവലിച്ചത്. ആവശ്യങ്ങൾ രേഖാമൂലം നൽകാൻ എഡിഎം നിർദേശം നൽകി. തൊഴിലാളികളുടെ ആവശ്യങ്ങൾ ദേവസ്വംബോർഡ് അധികൃതർക്കു മുൻപിൽ അവതരിപ്പിക്കാൻ അവസരം ഒരുക്കുമെന്നും ഉറപ്പുനൽകി.
സ്പെഷൽ കമ്മിഷണർ റിപ്പോർട്ട് നൽകി
ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആരംഭിക്കുന്ന പ്രീപെയ്ഡ് ഡോളി സർവീസിനെതിരെ തൊഴിലാളികൾ ഇന്നലെ മിന്നൽ സമരം നടത്തിയതിനെ കുറിച്ച് ശബരിമല സ്പെഷൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ ഹൈക്കോടതിക്കു റിപ്പോർട്ട് നൽകി. ഡോളി തൊഴിലാളികളുടെ സമരവും തൽസ്ഥിതിയും സൂചിപ്പിച്ചായിരുന്നു റിപ്പോർട്ട്. സമരം ഇന്നലെ തന്നെ അവസാനിപ്പിച്ചിരുന്നു. റിപ്പോർട്ട് ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഭക്തരെ ചൂഷണം ചെയ്യുന്നത് തടയാനാണ് പ്രീപെയ്ഡ് കൗണ്ടർ ഉൾപ്പെടെയുള്ള നിർദേശങ്ങൾ നടപ്പിലാക്കാൻ കോടതി നിർദേശിച്ചത്. നിലയ്ക്കലിൽ ചില ഹോട്ടലുകളിൽ അധികൃതരുടെ പരിശോധനയ്ക്കെതിരെ വ്യാപാരികൾ പ്രതിഷേധം നടത്തുന്നതിനെ കുറിച്ചും സ്പെഷൽ കമ്മിഷണർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
മുക്കുഴി കാനനപാത ഇന്ന് തുറക്കും
സത്രം മുക്കുഴി വഴിയുള്ള കാനനപാത ശബരിമല തീർഥാടകർക്കായി ഇന്ന് രാവിലെ മുതൽ തുറന്നു നൽകുമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു. പാത സഞ്ചാരയോഗ്യമെന്നു വനം വകുപ്പിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് നടപടി.