തിരുവല്ല ∙ രണ്ടു ദിവസം പെയ്ത മഴയിൽ അപ്പർ കുട്ടനാട്ടിലെ നെൽകൃഷി മേഖലയിലുണ്ടായ കൃഷി നഷ്ടം 8.96 കോടി രൂപയുടേതെന്നു കൃഷി വകുപ്പ്. പെരിങ്ങര, നിരണം, കുറ്റൂർ പഞ്ചായത്തുകളിലെ 598.3 ഹെക്ടർ നെൽകൃഷിയാണു നശിച്ചത്. 765 കർഷകരെയാണു ദുരിതം ബാധിച്ചത്. ഇവിടെയുണ്ടായ നഷ്ടമാണ് 8.96 കോടി രൂപയുടെതെന്നാണു കണക്ക്. ഇതിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല ∙ രണ്ടു ദിവസം പെയ്ത മഴയിൽ അപ്പർ കുട്ടനാട്ടിലെ നെൽകൃഷി മേഖലയിലുണ്ടായ കൃഷി നഷ്ടം 8.96 കോടി രൂപയുടേതെന്നു കൃഷി വകുപ്പ്. പെരിങ്ങര, നിരണം, കുറ്റൂർ പഞ്ചായത്തുകളിലെ 598.3 ഹെക്ടർ നെൽകൃഷിയാണു നശിച്ചത്. 765 കർഷകരെയാണു ദുരിതം ബാധിച്ചത്. ഇവിടെയുണ്ടായ നഷ്ടമാണ് 8.96 കോടി രൂപയുടെതെന്നാണു കണക്ക്. ഇതിനു പുറമേ കവിയൂർ കൃഷിഭവൻ പരിധിയിൽ 58 ഹെക്ടറിലെ കൃഷി നശിച്ചിട്ടുണ്ട്. ഇവിടെ 36 കർഷകരുടെ കൃഷിക്കുണ്ടായ നഷ്ടം 76 ലക്ഷം രൂപയുടേതാണ്. ഏറ്റവുമധികം ദുരിതം ബാധിച്ചതു പെരിങ്ങരയിലാണ്. 531.3 ഹെക്ടറിലെ നെൽകൃഷിയാണു വെള്ളത്തിലായത്. 623 കർഷകരുടെ കൃഷിയാണിത്. നഷ്ടം 7.96 കോടി രൂപയുടേതാണ്.

നിരണത്ത് 20 ഹെക്ടറിലെ കൃഷിയാണു പോയത്. ഇവിടെ 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കുറ്റൂരിൽ 35 കർഷകരുടെ 47 ഹെക്ടറിലെ കൃഷി വെള്ളം കയറിയതോടെ 70 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായി പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു. ഇതിനു പുറമേ കവിയൂർ കൃഷിഭവൻ പരിധിയിൽ 36 കർഷകരുടെ 58 ഹെക്ടറിലെ കൃഷി നശിച്ചതോടെ 76 ലക്ഷം രൂപയുടെ നഷ്ടവുമുണ്ടായിട്ടുണ്ട്. ഇതിനിടെ വിവിധ കർഷക സംഘടനകൾ കർഷകർക്ക് അടിയന്തര സഹായം നൽ‌കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. കർഷകർക്കു വീണ്ടും കൃഷി നടത്തുന്നതിന് ആവശ്യമായ നെൽവിത്തും തകരാർ സംഭവിച്ച പെട്ടിക്കും പറയ്ക്കും അറ്റകുറ്റപണി നടത്താനുള്ള നടപടിയും ഉണ്ടാകണമെന്ന് അപ്പർ കുട്ടനാട് കർഷക സംഘം പ്രസിഡന്റ് സാം ഈപ്പൻ ആവശ്യപ്പെട്ടു.

ADVERTISEMENT

കഴിഞ്ഞ പുഞ്ചകൃഷി വിളവെടുപ്പു കാലത്തുണ്ടായ ഉഷ്ണതരംഗത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാര തുകയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അപ്പർകുട്ടനാടൻ പാടശേഖരങ്ങളിലെ കാർഷിക പ്രതിസന്ധി പരിഹരിക്കുവാൻ കൃഷി വകുപ്പും, പഞ്ചായത്ത് അധികാരികളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ ആവശ്യപ്പെട്ടു. കർഷകർക്ക് അർഹമായ നഷ്ട പരിഹാരം നൽകുകയും, വിത്ത് സൗജന്യമായി ലഭിക്കുന്നതിന്  നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ബണ്ട് പുനഃസ്ഥാപിച്ചില്ല
കഴിഞ്ഞ ദിവസം ബണ്ട് തകർന്ന അഞ്ചടി വേളൂർമുണ്ടകം പാടശേഖരത്തിലെ ബണ്ട് പുനഃസ്ഥാപിക്കുന്ന ജോലി ഇനിയും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും തോട്ടിൽ നിന്നു പാടത്തേക്കു ശക്തമായ ജലപ്രവാഹമാണ്. പാടത്തെയും തോട്ടിലെയും ജലനിരപ്പ് ഒരുപോലെയായാൽ മാത്രമേ താൽക്കാലിക ബണ്ട് ഇടുന്ന ജോലി തുടങ്ങാൻ കഴിയുകയുള്ളു. കർഷകർ മണൽചാക്കുകളും മറ്റും സ്ഥലത്തെത്തിക്കുന്ന ജോലിയാണ് ഇപ്പോൾ ചെയ്യുന്നത്.

ADVERTISEMENT

കണ്ണീർക്കണക്ക്
∙ കവിയൂർ കൃഷിഭവൻ പരിധിയിൽ 58 ഹെക്ടറിലെ കൃഷി നശിച്ചിട്ടുണ്ട്. 
∙ഇവിടെ 36 കർഷകരുടെ കൃഷിക്കുണ്ടായ നഷ്ടം 76 ലക്ഷം രൂപയുടേതാണ്.
∙നിരണത്ത് 20 ഹെക്ടറിലെ കൃഷിയാണു പോയത്. ഇവിടെ 30 ലക്ഷം രൂപയുടെ നഷ്ടം
∙കുറ്റൂരിൽ 35 കർഷകരുടെ 47 ഹെക്ടറിലെ കൃഷി നശിച്ചതോടെ 70 ലക്ഷം രൂപയുടെ നഷ്ടം
∙പെരിങ്ങര മേഖലയിൽ കൃഷിനാശം ബാധിച്ചത് 765 കർഷകരെ