ശ്രേഷ്ഠ കാതോലിക്കാ ബാവായെ ഉടൻ വാഴിക്കും: പാത്രിയർക്കീസ് ബാവാ
പുത്തൻകുരിശ്∙ യാക്കോബായ സുറിയാനി സഭ പലവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവായുടെ പിൻഗാമിയെ ഉടൻ വാഴിക്കുമെന്നു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ അറിയിച്ചു. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ്

പുത്തൻകുരിശ്∙ യാക്കോബായ സുറിയാനി സഭ പലവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവായുടെ പിൻഗാമിയെ ഉടൻ വാഴിക്കുമെന്നു പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ അറിയിച്ചു.
പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 40 –ാം ഓർമ ദിനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തോമസ് പ്രഥമൻ ബാവായുടെ പിൻഗാമിയായി സഭയെ നയിക്കാനുള്ള കഴിവും നേതൃത്വ ഗുണവും ജോസഫ് മാർ ഗ്രിഗോറിയോസിന് ഉണ്ടെന്നു പാത്രിയർക്കീസ് ബാവാ പറഞ്ഞു.
നിയമപരമായും സാമ്പത്തികമായും ആധ്യാത്മികമായും സാമൂഹികമായും പ്രതിസന്ധികളിലൂടെയാണു സഭ കടന്നുപോകുന്നത്. പ്രതിസന്ധികളെ അതിജീവിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിനു കഴിയുമെന്ന് ബാവാ പറഞ്ഞു.സഹിഷ്ണുതയുടെ നാടാണു ഭാരതം. വിവിധ മതങ്ങളെയും സംസ്കാരങ്ങളെയും സ്വാഗതം ചെയ്ത നാട്. കഴിഞ്ഞ സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ ഇക്കാര്യം പറഞ്ഞിരുന്നു.
ആ സംസ്കാരം തുടരണം. ലോകത്തിന്റെ പല ഭാഗങ്ങളിലും ഒറ്റപ്പെട്ട അക്രമങ്ങൾ നടക്കുന്നുണ്ട്. അതെല്ലാം സർക്കാരുകളുടെ നയമായി കാണരുത്. ശ്രേഷ്ഠ ബാവായുടെ നിര്യാണത്തിൽ അനുശോചിച്ച പ്രധാനമന്ത്രിയോട് അദ്ദേഹം നന്ദി പറഞ്ഞു.യാക്കോബായ സഭയുടെ അസ്തിത്വം നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പിനും പാത്രിയർക്കീസ് ബാവാ നന്ദി അറിയിച്ചു.
നീതി നിഷേധിക്കപ്പെട്ട സഭയ്ക്കു ശാശ്വതമായ സമാധാനത്തിനു വേണ്ടി മുഖ്യമന്ത്രി ഇനിയും പ്രവർത്തിക്കണമെന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.അന്ത്യോക്യ സിംഹാസനവുമായുള്ള ബന്ധം അഭംഗുരം കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധനായിരുന്നു ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ. ആ ബന്ധം തുടരണമെന്ന് വിൽപ്പത്രത്തിൽ പോലും അദ്ദേഹം ഓർമിപ്പിച്ചതായി പാത്രിയർക്കീസ് ബാവാ അനുസ്മരിച്ചു.