വളപ്രയോഗത്തിനും കീടനാശിനിക്കും ഇനി ‘ഡ്രോൺ’ മതി
ചവറംപ്ലാവ് ∙ ജൈവ കീടനാശിനി തളിക്കാനും വള പ്രയോഗത്തിനും ഡ്രോണുമായി കൃഷി വകുപ്പും കൃഷി വിജ്ഞാന കേന്ദ്രവും. കുറഞ്ഞ ചെലവിൽ കൂടുതൽ സ്ഥലത്ത് മരുന്നുകൾ തളിക്കാൻ സംവിധാനം പ്രയോജനപ്പെടുത്താം. റാന്നി ബ്ലോക്കിൽ ആദ്യമായി അങ്ങാടി പഞ്ചായത്തിലെ ചവറംപ്ലാവ് വാർഡിൽ പാസ്റ്റർ പി.സി.ചെറിയാന്റെ കൃഷിയിടത്തിൽ ഡ്രോൺ

ചവറംപ്ലാവ് ∙ ജൈവ കീടനാശിനി തളിക്കാനും വള പ്രയോഗത്തിനും ഡ്രോണുമായി കൃഷി വകുപ്പും കൃഷി വിജ്ഞാന കേന്ദ്രവും. കുറഞ്ഞ ചെലവിൽ കൂടുതൽ സ്ഥലത്ത് മരുന്നുകൾ തളിക്കാൻ സംവിധാനം പ്രയോജനപ്പെടുത്താം. റാന്നി ബ്ലോക്കിൽ ആദ്യമായി അങ്ങാടി പഞ്ചായത്തിലെ ചവറംപ്ലാവ് വാർഡിൽ പാസ്റ്റർ പി.സി.ചെറിയാന്റെ കൃഷിയിടത്തിൽ ഡ്രോൺ ഉപയോഗിച്ച് ജൈവ കീടനാശിനി തളിച്ചു. 2 ഏക്കർ സ്ഥലത്തെ ഫലവൃക്ഷങ്ങളിലും കാർഷിക വിളകളിലുമാണ് പദ്ധതി പ്രദർശിപ്പിച്ചത്. സാധാരണ ഡ്രോണുകളിൽ നിന്നു വ്യത്യസ്തമായി പരിഷ്കരിച്ചതാണിത്. വളവും കീടനാശിനിയും നിറയ്ക്കാനുള്ള സൗകര്യം ഡ്രോണിൽ ഒരുക്കിയിട്ടുണ്ട്. ഇതിൽ നിന്ന് ഘടിപ്പിച്ചിട്ടുള്ള പൈപ്പുകളിലൂടെ പ്രൊപ്പല്ലർ ഉപയോഗിച്ച് സ്പ്രേ ചെയ്യുകയാണ്.
തൊഴിലാളി ക്ഷാമവും കൂലി വർധനയും കണക്കിലെടുത്താണിത്. റാന്നി ബ്ലോക്കിലെ 4 പഞ്ചായത്തുകളിലായി 20 കേന്ദ്രങ്ങളിൽ ഡ്രോൺ പ്രവർത്തനം കർഷകർക്കു പരിചയപ്പെടുത്തി നൽകും. കർഷകർക്കു നേരിട്ട് ഇതു പ്രവർത്തിപ്പിക്കാനാകുന്ന സൗകര്യമാണ് ഒരുക്കുന്നത്. റാന്നി കൃഷി അസിസ്റ്റന്റ് ഡയറക്ടർ മീന മേരി മാത്യു, കൃഷി ഓഫിസർ വിനി ജേക്കബ്, കെവികെയിലെ സയന്റിസ്റ്റുകളായ ഡോ. റോബർട്ട്, ഡോ. റിൻസി, അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, വൈസ് പ്രസിഡന്റ് പി.എസ്.സതീഷ്കുമാർ, അംഗങ്ങളായ എം.എം.മുഹമ്മദ് ഖാൻ, എലനിയമ്മ ഷാജി, സിനി അജി, ജലജ രാജേന്ദ്രൻ, ജെവിൻ കാവുങ്കൽ, ടി.ഡി.രാധാകൃഷ്ണൻ, ബിച്ചു ഐക്കാട്ടുമണ്ണിൽ എന്നിവർ പങ്കെടുത്തു.