സ്വകാര്യ വാഹനങ്ങളുടെ ടാക്സി ഓട്ടം: പരാതിയുമായി ടാക്സി ഡ്രൈവർമാർ
പത്തനംതിട്ട ∙ ജില്ലയിൽ സ്വകാര്യ വാഹനങ്ങൾ ടാക്സിയായി ഓടുന്ന പ്രവണത വർധിച്ചെന്ന് കേരള ടാക്സി ഡ്രൈവേഴ്സ് അസോസിയേഷൻ (കെടിഡിഒ). വാഹനങ്ങൾ സ്വന്തം ആവശ്യങ്ങൾക്ക് എന്ന പേരിൽ റജിസ്റ്റർ ചെയ്ത് ടാക്സിയായും ദിവസ, മാസ വാടകയ്ക്കു നൽകുന്ന ഒട്ടേറെ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.സർക്കാരിന്റെ എല്ലാ നിയമങ്ങളും ജിപിഎസ്,

പത്തനംതിട്ട ∙ ജില്ലയിൽ സ്വകാര്യ വാഹനങ്ങൾ ടാക്സിയായി ഓടുന്ന പ്രവണത വർധിച്ചെന്ന് കേരള ടാക്സി ഡ്രൈവേഴ്സ് അസോസിയേഷൻ (കെടിഡിഒ). വാഹനങ്ങൾ സ്വന്തം ആവശ്യങ്ങൾക്ക് എന്ന പേരിൽ റജിസ്റ്റർ ചെയ്ത് ടാക്സിയായും ദിവസ, മാസ വാടകയ്ക്കു നൽകുന്ന ഒട്ടേറെ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സർക്കാരിന്റെ എല്ലാ നിയമങ്ങളും ജിപിഎസ്, സ്പീഡ് ഗവർണർ, നികുതി, ക്ഷേമനിധി തുടങ്ങി എല്ലാം പാലിച്ച് സർവീസ് നടത്തുന്ന ടാക്സികൾക്ക് ഓട്ടം ലഭിക്കുന്നില്ലെന്നുമാണ് പരാതി.
ഗതാഗത മന്ത്രിക്കും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും കള്ള ടാക്സിയായി ഓടുന്ന വാഹനങ്ങളുടെ വിവരങ്ങളടക്കം പരാതി നൽകിയിട്ടും നടപടികൾ ഉണ്ടാകുന്നില്ലെന്നും ഇതിനെതിരെ 17ന് ജില്ലാ ആർടിഒ ഓഫിസിലേക്ക് പ്രതിഷേധ ധർണ നടത്തുമെന്നും ടാക്സി ഡ്രൈവേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
2022ൽ കള്ള ടാക്സികൾ നിയന്ത്രിക്കാനായി ജില്ലകളിലെ ട്രാഫിക് എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ ഹലോ ടാക്സി എന്ന പരിശോധന നടത്തിയിരുന്നു. എന്നാൽ പരിശോധന നിന്നതോടെ കള്ള ടാക്സികൾ വീണ്ടും വ്യാപകമായി. ഇത്തരത്തിലുള്ള പരിശോധനകൾ വീണ്ടും ആരംഭിക്കണമെന്നും കെടിഡിഒ ജില്ലാ ഭാരവാഹികൾ പറഞ്ഞു.
വാഹന പരിശോധനയ്ക്കിടയിൽ കള്ള ടാക്സികൾ പിടികൂടാറുണ്ടെന്നും പെർമിറ്റ് ഇല്ലാതെ ഓടിയതിന് പിഴ ഈടാക്കാറുണ്ടെന്നും മോട്ടർവാഹന അധികൃതർ പറഞ്ഞു. ശബരിമല തിരക്കു മൂലം നിലവിൽ കള്ള ടാക്സികൾ പിടികൂടാനുള്ള സ്പെഷൽ ഡ്രൈവുകൾ നടത്താൻ കഴിയിലെന്നും ജനുവരി മുതൽ സ്പെഷൽ ഡ്രൈവുകൾ നടത്തുന്ന കാര്യം ആലോചിക്കുണ്ടെന്നും ആർടിഒ എച്ച്.അൻസാരി പറഞ്ഞു.