നിലയ്ക്കലിൽ മദ്യപിച്ചു ഡ്യൂട്ടി: എസ്ഐയെ മടക്കി അയച്ചു
ശബരിമല∙ നിലയ്ക്കലിൽ മദ്യപിച്ചു ഡ്യൂട്ടിക്ക് എത്തിയ എസ്ഐയെ മാതൃയൂണിറ്റിലേക്കു മടക്കി അയച്ചു. നിലയ്ക്കൽ– പ്ലാപ്പള്ളി റൂട്ടിൽ പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എംഎസ്പി യൂണിറ്റിലെ എസ്ഐ ബി.പത്മകുമാറിനെയാണു തിരിച്ചയച്ചത്. രാത്രി 11.30ന് നിലയ്ക്കൽ പാർക്കിങ് മേഖലയിലെ ഹോട്ടലിൽ എസ്ഐ ബഹളം ഉണ്ടാക്കുന്നതായി

ശബരിമല∙ നിലയ്ക്കലിൽ മദ്യപിച്ചു ഡ്യൂട്ടിക്ക് എത്തിയ എസ്ഐയെ മാതൃയൂണിറ്റിലേക്കു മടക്കി അയച്ചു. നിലയ്ക്കൽ– പ്ലാപ്പള്ളി റൂട്ടിൽ പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എംഎസ്പി യൂണിറ്റിലെ എസ്ഐ ബി.പത്മകുമാറിനെയാണു തിരിച്ചയച്ചത്. രാത്രി 11.30ന് നിലയ്ക്കൽ പാർക്കിങ് മേഖലയിലെ ഹോട്ടലിൽ എസ്ഐ ബഹളം ഉണ്ടാക്കുന്നതായി പരാതി ഉണ്ടായതിനെ തുടർന്ന് സ്പെഷൽ ഓഫിസർ പ്രജീഷ് തോട്ടത്തിൽ ഡിവൈഎസ്പിയെ അയച്ച് അന്വേഷണം നടത്തി.
എസ്ഐയെ നിലയ്ക്കൽ ഗവ.ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി മദ്യപിച്ചതായി സ്ഥിരീകരിച്ചു. സന്നിധാനത്ത് ഉണ്ടായിരുന്ന എഡിജിപി എസ്.ശ്രീജിത്തിനെ വിവരം അറിയിച്ചു. റിപ്പോർട്ട് സഹിതം മാതൃയൂണിറ്റിലേക്ക് മടക്കി അയയ്ക്കാൻ അദ്ദേഹം നിർദേശം നൽകി. തുടർന്നാണ് തിരിച്ചയച്ചത്.