കാട്ടുപോത്തുകൾ: ചെങ്ങറ കിഴക്കുപുറം ഭാഗത്ത് ആശങ്ക ഒന്നല്ല, രണ്ടല്ല, മൂന്നല്ല; അഞ്ച് കൂറ്റൻ കാട്ടുപോത്തുകൾ
കോന്നി∙ചെങ്ങറയിലെ ജനവാസമേഖലയിൽ അഞ്ച് കാട്ടുപോത്തുകൾ ഇറങ്ങി.പഞ്ചായത്തിലെ രണ്ടാം വാർഡിൽ കിഴക്കുപുറം വായനശാലയ്ക്കു സമീപം പൊലിമല ഭാഗത്താണു കാട്ടുപോത്തുകളെ കണ്ടത്. പഞ്ചായത്തംഗം തോമസ് കാലായിൽ അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സ് സ്ഥലത്തെത്തി ഇവയെ നേരിൽ കാണുകയും പമ്പ് ആക്‌ഷൻ ഗൺ ഉപയോഗിച്ച്

കോന്നി∙ചെങ്ങറയിലെ ജനവാസമേഖലയിൽ അഞ്ച് കാട്ടുപോത്തുകൾ ഇറങ്ങി.പഞ്ചായത്തിലെ രണ്ടാം വാർഡിൽ കിഴക്കുപുറം വായനശാലയ്ക്കു സമീപം പൊലിമല ഭാഗത്താണു കാട്ടുപോത്തുകളെ കണ്ടത്. പഞ്ചായത്തംഗം തോമസ് കാലായിൽ അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് സ്ട്രൈക്കിങ് ഫോഴ്സ് സ്ഥലത്തെത്തി ഇവയെ നേരിൽ കാണുകയും പമ്പ് ആക്‌ഷൻ ഗൺ ഉപയോഗിച്ച് മൂന്ന് റൗണ്ട് വെടിവച്ച് കാട്ടുപോത്തുകളെ ഓടിക്കുകയും ചെയ്തു. ഇവ ഓടി ചെങ്ങറ തോട്ടത്തിലേക്കു കയറി.
തോട്ടത്തിലൂടെ വനമേഖലയിലേക്ക് പോയതായും തുടർന്നും നിരീക്ഷണം നടത്തിയ ശേഷമാണു മടങ്ങിയതെന്നും അധികൃതർ പറഞ്ഞു. റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിലെ വനമേഖല ചെങ്ങറത്തോട്ടത്തിനു സമീപമാണ്. കടവുപുഴ വനത്തിൽ നിന്ന് കല്ലാർ കടന്നു റബർതോട്ടത്തിലൂടെ ജനവാസമേഖലയിലേക്ക് കാട്ടുപോത്തുകൾ എത്തിയതാണെന്നാണ് വിവരം. കുറെ ദിവസങ്ങളായി പ്രദേശത്ത് കാട്ടുപോത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. പ്രദേശവാസികളും ടാപ്പിങ് തൊഴിലാളികളും ഭയപ്പാടിലായിട്ടുണ്ട്.