നാട്ടുകാർ അറിഞ്ഞപ്പോൾ നേരം പുലർന്നു; ഡോക്ടർക്കു തോന്നിയ സംശയം, വാഹനാപകടം കൊലപാതകമായി
റാന്നി ∙ ഡോക്ടർക്കു തോന്നിയ സംശയവും പൊലീസിന്റെ പഴുതടച്ച അന്വേഷണവുമാണ് വാഹനാപകടമെന്നു പറഞ്ഞ മരണം കൊലപാതകമാണെന്ന് തെളിയിച്ചത്.വാഹനമിടിച്ചെന്നു പറഞ്ഞ് റാന്നിയിലെ ആശുപത്രിയിലെത്തിച്ച അമ്പാടി സുരേഷിന്റെ ദേഹത്തു കണ്ട പരുക്കിൽ ഇവിടത്തെ ഡോ. രതീഷിനു തോന്നിയ സംശയത്തെ തുടർന്നാണ് പൊലീസിനു വിവരം കൈമാറിയത്. ഇതേ
റാന്നി ∙ ഡോക്ടർക്കു തോന്നിയ സംശയവും പൊലീസിന്റെ പഴുതടച്ച അന്വേഷണവുമാണ് വാഹനാപകടമെന്നു പറഞ്ഞ മരണം കൊലപാതകമാണെന്ന് തെളിയിച്ചത്.വാഹനമിടിച്ചെന്നു പറഞ്ഞ് റാന്നിയിലെ ആശുപത്രിയിലെത്തിച്ച അമ്പാടി സുരേഷിന്റെ ദേഹത്തു കണ്ട പരുക്കിൽ ഇവിടത്തെ ഡോ. രതീഷിനു തോന്നിയ സംശയത്തെ തുടർന്നാണ് പൊലീസിനു വിവരം കൈമാറിയത്. ഇതേ
റാന്നി ∙ ഡോക്ടർക്കു തോന്നിയ സംശയവും പൊലീസിന്റെ പഴുതടച്ച അന്വേഷണവുമാണ് വാഹനാപകടമെന്നു പറഞ്ഞ മരണം കൊലപാതകമാണെന്ന് തെളിയിച്ചത്.വാഹനമിടിച്ചെന്നു പറഞ്ഞ് റാന്നിയിലെ ആശുപത്രിയിലെത്തിച്ച അമ്പാടി സുരേഷിന്റെ ദേഹത്തു കണ്ട പരുക്കിൽ ഇവിടത്തെ ഡോ. രതീഷിനു തോന്നിയ സംശയത്തെ തുടർന്നാണ് പൊലീസിനു വിവരം കൈമാറിയത്. ഇതേ
സംഘങ്ങൾ തമ്മിൽ തർക്കം; റാന്നിയിൽ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി
റാന്നി ∙ ഇട്ടിയപ്പാറയിൽ മദ്യവിൽപനശാലയ്ക്കു മുന്നിൽ ഇരുസംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്നുള്ള സംഘർഷത്തിൽ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്തി. മാമുക്കിൽ വാടകയ്ക്കു താമസിക്കുന്ന പഴവങ്ങാടി വെട്ടിക്കൽ അമ്പാടി സുരേഷാണ് (24) കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ചേത്തയ്ക്കൽ നടമംഗലത്ത് അരവിന്ദ് (കുട്ടു–30), അരവിന്ദിന്റെ ബന്ധു ഹരിശ്രീ വിജയൻ (ശ്രീക്കുട്ടൻ–28), ചേത്തയ്ക്കൽ മലയിൽ അജോ എം.വർഗീസ് (30), നീരാട്ടുകാവ് താഴത്തെക്കോട്ട് അക്സം അലീൻ (25) എന്നിവരെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച മൂന്നരയോടെ അജോയും അമ്പാടിയുടെ സുഹൃത്ത് മിഥുനും തമ്മിൽ ഇട്ടിയപ്പാറ ബവ്കോ മദ്യശാലയ്ക്കു സമീപം തർക്കമുണ്ടായിരുന്നു. മിഥുൻ മർദിച്ചതിനെ തുടർന്ന് അജോ അറസ്റ്റിലായ മറ്റു 3 പേരെ വിളിച്ചു വരുത്തി. തുടർന്ന് മിഥുനും അമ്പാടിയും സഹോദരന്മാരായ വിഷ്ണുവും ബിനുവും ചേർന്ന് പ്രതികളെ വെല്ലുവിളിച്ചു. ഇട്ടിയപ്പാറ മിനർവപടിക്കു സമീപം ഇരുകൂട്ടരുമെത്തിയെങ്കിലും കൂടുതൽ പ്രശ്നങ്ങളുണ്ടായില്ല. പിന്നീട് മന്ദമരുതിയിൽവച്ച് വീണ്ടും വാക്കേറ്റമുണ്ടായി.
പിന്നീട് വീട്ടിലെത്തി അജോയും സുഹൃത്തുക്കളും വെല്ലുവിളിച്ചതിനെ തുടർന്ന് മിഥുനും സംഘവും മന്ദമരുതി ആശുപത്രി പടിക്കു സമീപമുള്ള തട്ടുകടയ്ക്കു മുന്നിലെത്തി. ഇവിടെ ഫോണിൽ സംസാരിച്ചുനിന്ന അമ്പാടിയെ അരവിന്ദ് കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. നിലത്തു വീണ അമ്പാടിയെ കാർ ഉപയോഗിച്ച് മുന്നിലേക്കു നിരക്കി നീക്കിയ ശേഷം ശരീരത്തിലൂടെ കയറ്റിയിറക്കി. ഗുരുതരമായി പരുക്കേറ്റ അമ്പാടിയെ റാന്നിയിലെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് രാത്രി 10.15ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. കുന്നത്തുള്ള ബന്ധുവീട്ടിൽ കാർ ഉപേക്ഷിച്ച ശേഷം അരവിന്ദ് മറ്റൊരു കാറിൽ കടന്നുകളഞ്ഞു. അമ്പാടിയുടെ പിതാവിന്റെ പരാതിയിൽ നടന്ന അന്വേഷണത്തിൽ എറണാകുളത്തുള്ള സുഹൃത്തിന്റെ വീട്ടിൽനിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. കൈതച്ചക്ക കച്ചവടം നടത്തുകയായിരുന്നു മരിച്ച അമ്പാടി. വി.ഡി.സുരേഷും ലതയുമാണ് മാതാപിതാക്കൾ. ഹണിയാണു ഭാര്യ. മകൻ: വാസുദേവ്.
റൗഡി പട്ടികയിലുള്ള അരവിന്ദ് വധശ്രമം അടക്കമുള്ള കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക് സംഘം സ്ഥലത്തു പരിശോധന നടത്തി.
ഡോക്ടർക്കു തോന്നിയ സംശയം, വാഹനാപകടം കൊലപാതകമായി
റാന്നി ∙ ഡോക്ടർക്കു തോന്നിയ സംശയവും പൊലീസിന്റെ പഴുതടച്ച അന്വേഷണവുമാണ് വാഹനാപകടമെന്നു പറഞ്ഞ മരണം കൊലപാതകമാണെന്ന് തെളിയിച്ചത്. വാഹനമിടിച്ചെന്നു പറഞ്ഞ് റാന്നിയിലെ ആശുപത്രിയിലെത്തിച്ച അമ്പാടി സുരേഷിന്റെ ദേഹത്തു കണ്ട പരുക്കിൽ ഇവിടത്തെ ഡോ. രതീഷിനു തോന്നിയ സംശയത്തെ തുടർന്നാണ് പൊലീസിനു വിവരം കൈമാറിയത്. ഇതേ തുടർന്ന് ഡിവൈഎസ്പി ആർ.ജയരാജിന്റെ നേതൃത്വത്തിൽ പൊലീസ് സജീവമായി രംഗത്തിറങ്ങി. മരണം കൊലപാതകമെന്ന് ഉറപ്പിച്ചതോടെ രാത്രി തന്നെ അക്സം അലീനെ പിടികൂടി. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റുള്ളവരെക്കുറിച്ച് സൂചന ലഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരുടെ ഫോൺ ലൊക്കേഷൻ കണ്ടെത്തി.
തുടർന്നാണ് പൊലീസ് എറണാകുളത്തേക്കു പോയത്. വാഹനം ഇടിക്കുമ്പോൾ സംഭവിക്കുന്നതിലധികം പരുക്കുകൾ അമ്പാടിയുടെ ദേഹത്തു കണ്ടതാണ് സംശയത്തിനിടയാക്കിയതെന്ന് ഡോ. രതീഷ് പറഞ്ഞു. സംഭവം അറിഞ്ഞതു മുതൽ ഇന്നലെ വൈകും വരെ പൊലീസ് തെളിവുകൾ ശേഖരിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഇൻസ്പെക്ടർ ജിബു ജോൺ, എസ്ഐമാരായ റെജി തോമസ്, കൃഷ്ണകുമാർ, ശ്രീകുമാർ, എഎസ്ഐമാരായ അജു കെ.അലി, കൃഷ്ണൻകുട്ടി, എസ്‌സിപിഒമാരായ എൽ.ടി.ലിജു, അജാസ്, സൂരജ്, സിപിഒമാരായ ഗോകുൽ, സുനിൽ, അജാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
നാട്ടുകാർ അറിഞ്ഞപ്പോൾ നേരം പുലർന്നു
റാന്നി ∙ വാഹനമിടിച്ച് അമ്പാടി സുരേഷിനെ കൊലപ്പെടുത്തിയത് സമീപവാസികൾ പോലും അറിഞ്ഞത് ഇന്നലെ നേരം പുലർന്ന ശേഷം. എന്നാൽ രാത്രി തന്നെ പൊലീസ് പ്രതികൾക്കു പിന്നാലെ കൂടിയിരുന്നു. സംഭവം നടന്നതിനു പിന്നാലെ അരവിന്ദും സംഘവും രക്ഷപ്പെടുകയും അമ്പാടിയുമായി സഹോദരങ്ങൾ ആശുപത്രിയിലേക്കു നീങ്ങുകയുമായിരുന്നു. സമീപത്തുള്ള തട്ടുകടക്കാർ മാത്രമാണ് വിവരം അറിഞ്ഞത്. ഇന്നലെ രാവിലെ സിഐ ജിബു ജോണിന്റെ നേതൃത്വത്തിൽ പൊലീസെത്തി കൃത്യം നടന്ന സ്ഥലം റിബൺ കെട്ടി തിരിച്ചു. പുനലൂർ–മൂവാറ്റുപുഴ പാതയിൽ ഗതാഗതം നിയന്ത്രിച്ച ശേഷം പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നു. ഇതോടെയാണ് സംഭവം നടന്ന സ്ഥലം പോലും ജനം അറിഞ്ഞത്. രാവിലെ മുതൽ പൊലീസും ഫൊറൻസിക് വിദഗ്ധരും ഇവിടെയെത്തിയിരുന്നു.