കുളനട മാന്തുകയിൽ വാഹന വകുപ്പ് പരിശോധന; 60 വാഹനങ്ങൾക്ക് പിഴ
പന്തളം ∙ അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ എംസി റോഡിലെ ഹോട് സ്പോട്ടുകളിലൊന്നായ കുളനട മാന്തുകയിൽ മോട്ടർ വാഹന വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 60 വാഹനങ്ങളിൽ നിന്നു പിഴയീടാക്കി.മദ്യപിച്ചു വാഹനമോടിക്കൽ, അമിതവേഗം അടക്കം കുറ്റകൃത്യങ്ങൾ കണ്ടെത്തി.ഇന്നലെ ഉച്ചകഴിഞ്ഞു 3ന് തുടങ്ങിയ പരിശോധന 3

പന്തളം ∙ അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ എംസി റോഡിലെ ഹോട് സ്പോട്ടുകളിലൊന്നായ കുളനട മാന്തുകയിൽ മോട്ടർ വാഹന വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 60 വാഹനങ്ങളിൽ നിന്നു പിഴയീടാക്കി. മദ്യപിച്ചു വാഹനമോടിക്കൽ, അമിതവേഗം അടക്കം കുറ്റകൃത്യങ്ങൾ കണ്ടെത്തി. ഇന്നലെ ഉച്ചകഴിഞ്ഞു 3ന് തുടങ്ങിയ പരിശോധന 3 മണിക്കൂറോളം നീണ്ടു. അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചു ബോധവൽക്കരണവും നടത്തി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എം.ഷെമീർ, അസി. വെഹിക്കിൾ ഇൻസ്പെക്ടർ എസ്.ശ്രീലാൽ, എസ്ഐമാരായ ജി.സന്തോഷ് കുമാർ, എ.ഹാരൂൺ റഹ്മാൻ, എം.റഷീദ ബീഗം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.