പത്തനംതിട്ട നഗരത്തിന് പുതുവർഷ സമ്മാനം; ഒരുങ്ങുന്നു, ടൗൺ സ്ക്വയർ
പത്തനംതിട്ട∙ നഗരത്തിൽ ഒരുങ്ങുന്ന ടൗൺ സ്ക്വയറിന്റെ ഉദ്ഘാടനം പുതുവർഷ പിറവിയോടനുബന്ധിച്ചു നടത്താൻ ലക്ഷ്യമിട്ട് പത്തനംതിട്ട നഗരസഭ. ഇതിനായി നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.മഴ തടസമായില്ലെങ്കിൽ നിർമാണം അതിവേഗം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ പറഞ്ഞു. നഗരസഭയാണ്

പത്തനംതിട്ട∙ നഗരത്തിൽ ഒരുങ്ങുന്ന ടൗൺ സ്ക്വയറിന്റെ ഉദ്ഘാടനം പുതുവർഷ പിറവിയോടനുബന്ധിച്ചു നടത്താൻ ലക്ഷ്യമിട്ട് പത്തനംതിട്ട നഗരസഭ. ഇതിനായി നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.മഴ തടസമായില്ലെങ്കിൽ നിർമാണം അതിവേഗം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ പറഞ്ഞു. നഗരസഭയാണ് ചെലവ് പൂർണമായും വഹിക്കുന്നതെന്നു ചെയർമാൻ പറഞ്ഞു.അബാൻ ജംക്‌ഷനിൽ ഉയരുന്ന ടൗൺ സ്ക്വയറിന്റെ മുന്നിലുണ്ടായിരുന്ന പോളുകൾ മാറ്റുന്നതിന് കെഎസ്ഇബി കഴിഞ്ഞ ദിവസം നടപടി ആരംഭിച്ചിരുന്നു.യോഗങ്ങളും പൊതുസമ്മേളനങ്ങളും നടത്താൻ നിലവിൽ അനുയോജ്യമായ ഇടം പത്തനംതിട്ട നഗരത്തിൽ നിലവിലില്ല.
ഇതിന് പരിഹാരം കാണുന്നതിനായി ഓപ്പൺ സ്റ്റേജും ടൗൺ സ്ക്വയറിലുണ്ട്.തണൽമരങ്ങളും പൂന്തോട്ടവും ടൗൺ സ്ക്വയറിന് അഴകേറ്റും. ലഘുഭക്ഷണശാലയും സ്ഥാപിക്കും. സായാഹ്നങ്ങൾ ചെലവിടാനും അനുകൂലമായ അന്തരീക്ഷം ടൗൺ സ്ക്വയറിലുണ്ടാകും. ജില്ലയുടെ പിതാവ് കെ.കെ.നായരുടെ സ്മാരകവും സ്ഥാപിക്കും. കവാടത്തിന് ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ പേര് നൽകും.പൊതുവഴി തടസ്സപ്പെടുത്തിയുള്ള സമ്മേളനങ്ങൾക്കെതിരെ കോടതിയും കർശന നിലപാട് സ്വീകരിച്ചിട്ടുള്ള സാഹചര്യത്തിൽ പൊതുയോഗങ്ങൾ നടത്താൻ രാഷ്ട്രീയപാർട്ടികൾക്കും സാമൂഹിക സംഘടനകൾക്കും ടൗൺ സ്ക്വയർ ഉപകാരപ്പെടുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.