അക്കരെയിക്കരെ, അപകടം അരികെ; തേലപ്പുഴക്കടവ് തൂക്കുപാലം അപകടാവസ്ഥയിൽ
ആനിക്കാട്∙ പഞ്ചായത്തിലെ തേലപ്പുഴക്കടവ് തൂക്കുപാലം അപകടാവസ്ഥയിൽ. കോട്ടങ്ങൽ – ആനിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണിമലയാറ്റിലെ വായ്പൂര് ശാസ്താംകോയിക്കൽ തൂക്കുപാലത്തിലെ തൂണുകളിലും തുരുമ്പ് വ്യാപിച്ചിരിക്കുന്നു. ബലക്ഷയം ഉള്ളതിനാൽ ഒരേ സമയം 6 പേരിലധികം പാലത്തിൽ പ്രവേശിക്കുന്നതു കർശനമായി

ആനിക്കാട്∙ പഞ്ചായത്തിലെ തേലപ്പുഴക്കടവ് തൂക്കുപാലം അപകടാവസ്ഥയിൽ. കോട്ടങ്ങൽ – ആനിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണിമലയാറ്റിലെ വായ്പൂര് ശാസ്താംകോയിക്കൽ തൂക്കുപാലത്തിലെ തൂണുകളിലും തുരുമ്പ് വ്യാപിച്ചിരിക്കുന്നു. ബലക്ഷയം ഉള്ളതിനാൽ ഒരേ സമയം 6 പേരിലധികം പാലത്തിൽ പ്രവേശിക്കുന്നതു കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്. 2012ലെ ദുരന്തനിവാരണ പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച പാലത്തിന് 122 മീറ്റർ നീളവും 1.20 മീറ്റർ വീതിയുമാണുള്ളത്.
വായ്പൂർ എൻഎസ്എസ്, ഗവ. എംആർഎസ്എൽബിവി ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളടക്കം ഒട്ടേറെ പേരാണ് ദിനംപ്രതി പാലത്തെ ആശ്രയിക്കുന്നത്. കോട്ടങ്ങൽ – ആനിക്കാട് പഞ്ചായത്ത് നിവാസികൾക്കായി തുറന്നുകൊടുത്ത തൂക്കുപാലത്തിൽ ആദ്യമൊക്കെ ധാരാളം വിനോദസഞ്ചാരികൾ എത്തിയിരുന്നു. ഒരേ സമയം നിശ്ചിത യാത്രക്കാരെ കയറാവൂ എന്ന് നിബന്ധനയുണ്ടെങ്കിലും അത് പാലിക്കപ്പെടാറില്ല. വായ്‌പൂര് കീഴ്‌തൃക്കൽ ക്ഷേത്രത്തിലേക്ക് എത്തുന്നവരുൾപ്പെടെ ഉപയോഗിക്കുന്ന പാലമാണിത്.പാലത്തിന്റെ നവീകരണപ്രവർത്തനങ്ങൾ എത്രയും വേഗം നടത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.