ശബരിമലയിൽ തിരക്ക് തുടരുന്നു; തീർഥാടകർക്ക് കാത്തുനിൽപ്
ശബരിമല ∙ തീർഥാടകരുടെ തിരക്കു വർധിച്ചതോടെ പതിനെട്ടാംപടി കയറാനുള്ള കാത്തുനിൽപ് മണിക്കൂറുകൾ നീളുന്നു. പതിനെട്ടാംപടി കയറ്റുന്നതിന്റെ വേഗം കുറഞ്ഞതോടെ ഇന്നലെ രാവിലെ 9.30 മുതൽ മിക്ക സമയത്തും മേൽപാലത്തിൽ തീർഥാടകർ വളരെ കുറച്ചു മാത്രമായിരുന്നു. ഈ സമയം ദർശനത്തിനായി സോപാനത്തും തിരക്കില്ലായിരുന്നു. എന്നാൽ പടി

ശബരിമല ∙ തീർഥാടകരുടെ തിരക്കു വർധിച്ചതോടെ പതിനെട്ടാംപടി കയറാനുള്ള കാത്തുനിൽപ് മണിക്കൂറുകൾ നീളുന്നു. പതിനെട്ടാംപടി കയറ്റുന്നതിന്റെ വേഗം കുറഞ്ഞതോടെ ഇന്നലെ രാവിലെ 9.30 മുതൽ മിക്ക സമയത്തും മേൽപാലത്തിൽ തീർഥാടകർ വളരെ കുറച്ചു മാത്രമായിരുന്നു. ഈ സമയം ദർശനത്തിനായി സോപാനത്തും തിരക്കില്ലായിരുന്നു. എന്നാൽ പടി കയറാനുള്ള ക്യു കിലോമീറ്റർ അകലെ വരെ നീണ്ടു.
3 ദിവസമായി തീർഥാടകരുടെ പ്രവാഹമാണ്. ദിവസവും 80,000 മുകളിൽ തീർഥാടകരാണ് എത്തിയത്. ഇന്നലെ വൈകിട്ട് 7 വരെയുള്ള കണക്ക് അനുസരിച്ച് 66,355 പേർ ദർശനം നടത്തി. 15,342 പേർ സ്പോട് ബുക്കിങ് ആയിരുന്നു. ചൊവ്വാഴ്ച രാത്രി 12 വരെയുള്ള കണക്ക് അനുസരിച്ച് 83,445 പേർ ദർശനം നടത്തി. ഇന്നലെ പുലർച്ചെ 3ന് നട തുറന്നപ്പോൾ ദർശനത്തിനു തുടങ്ങിയ തിരക്ക് രാത്രിയിലും ഒരുപോലെ തുടർന്നു. ഏറ്റവും കൂടുതൽ തീർഥാടകർ ദർശനത്തിനായി മലകയറുന്നത് പുലർച്ചെയാണ്.
ഈ സമയം പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തിയും പിന്നിട്ട് മരക്കൂട്ടം ഭാഗത്തേക്ക് നീണ്ടു. ഇതുകാരണം മരക്കൂട്ടം മുതൽ തീർഥാടകരെ അഞ്ചും പത്തും മിനിറ്റ് തടഞ്ഞു നിർത്തിയാണ് കടത്തിവിട്ടത്.പതിനെട്ടാംപടി കയറാൻ വലിയ നടപ്പന്തലിലെ ക്യൂവിൽ കയറിയാൽ രണ്ടര മുതൽ മൂന്ന് മണിക്കൂർ കഴിഞ്ഞാണ് പുറത്തേക്ക് ഇറങ്ങാൻ കഴിയുന്നത്.