കരിമൂർഖൻ, അണലി, ശംഖുവരയൻ, കാട്ടുപാമ്പ്, പച്ചില പാമ്പ്...; വനം വകുപ്പ് പിടികൂടിയത് 135 പാമ്പുകളെ
ശബരിമല ∙ മണ്ഡലകാലം തുടങ്ങിയ ശേഷം വനം വകുപ്പ് പിടികൂടിയത് തീർഥാടകർക്കു ഭീഷണിയായ 135 പാമ്പുകളെ. ചൊവ്വാഴ്ച മാത്രം 4 പാമ്പുകളെ പിടികൂടി.കരിമൂർഖൻ, അണലി, ശംഖുവരയൻ, കാട്ടുപാമ്പ്, പച്ചില പാമ്പ്, ചേര, ചട്ടിത്തലയൻ, നാഗത്താൻ തുടങ്ങിയ പാമ്പുകളാണ് ഇക്കൂട്ടത്തിൽ ഉള്ളത്. ചേര, ചട്ടിത്തലയൻ, നാഗത്താൻ, പച്ചില പാമ്പ്

ശബരിമല ∙ മണ്ഡലകാലം തുടങ്ങിയ ശേഷം വനം വകുപ്പ് പിടികൂടിയത് തീർഥാടകർക്കു ഭീഷണിയായ 135 പാമ്പുകളെ. ചൊവ്വാഴ്ച മാത്രം 4 പാമ്പുകളെ പിടികൂടി. കരിമൂർഖൻ, അണലി, ശംഖുവരയൻ, കാട്ടുപാമ്പ്, പച്ചില പാമ്പ്, ചേര, ചട്ടിത്തലയൻ, നാഗത്താൻ തുടങ്ങിയ പാമ്പുകളാണ് ഇക്കൂട്ടത്തിൽ ഉള്ളത്. ചേര, ചട്ടിത്തലയൻ, നാഗത്താൻ, പച്ചില പാമ്പ് എന്നിവയെ ചൊവ്വാഴ്ചയാണു പിടികൂടിയത്.
പമ്പയിൽ പിടിച്ച പാമ്പുകളുടെ കൂട്ടത്തിൽ രാജവെമ്പാലയുമുണ്ട്. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളിൽ പരിശീലനം ലഭിച്ച 3 പാമ്പുപിടിത്തക്കാർ ഉണ്ട്. സന്നിധാനത്ത് അഭിനേഷ് , ബൈജു, മരക്കൂട്ടത്ത് വിശാൽ എന്നിവരാണുള്ളത്. വന്യമൃഗങ്ങൾക്കു തീർഥാടകർ ഭക്ഷണം നൽകരുതെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.