ശബരിമല: കാനനപാത തീർഥാടകർക്ക് പ്രത്യേക പാസ് സംവിധാനമായി
ശബരിമല ∙ കരിമല വഴിയുള്ള കാനനപാതയിലൂടെ കാൽനടയായി എത്തുന്ന തീർഥാടകർക്ക് പതിനെട്ടാംപടി കയറാൻ മണിക്കൂറുകൾ കാത്തുനിൽക്കുന്നത് ഒഴിവാക്കാൻ പ്രത്യേക പാസ് സംവിധാനം ഏർപ്പെടുത്തി. എരുമേലി മുതൽ പമ്പ വരെ 30 കിലോമീറ്ററാണ് തീർഥാടകർ കാനനപാതയിലൂടെ യാത്ര ചെയ്യുന്നത്. കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്ള ദുർഘടമായ

ശബരിമല ∙ കരിമല വഴിയുള്ള കാനനപാതയിലൂടെ കാൽനടയായി എത്തുന്ന തീർഥാടകർക്ക് പതിനെട്ടാംപടി കയറാൻ മണിക്കൂറുകൾ കാത്തുനിൽക്കുന്നത് ഒഴിവാക്കാൻ പ്രത്യേക പാസ് സംവിധാനം ഏർപ്പെടുത്തി. എരുമേലി മുതൽ പമ്പ വരെ 30 കിലോമീറ്ററാണ് തീർഥാടകർ കാനനപാതയിലൂടെ യാത്ര ചെയ്യുന്നത്. കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്ള ദുർഘടമായ പാതയാണ്. ഇതു വഴിയെത്തുന്ന തീർഥാടകർക്ക് മുക്കുഴിയിൽ വനം വകുപ്പ് പ്രവേശന പാസ് നൽകും. പാസുമായി പുതുശ്ശേരി താവളത്തിൽ എത്തുമ്പോൾ സീൽ ചെയ്തു വാങ്ങണം.
വലിയാനവട്ടം താവളത്തിൽ എത്തുമ്പോൾ പുറത്തിറങ്ങിയതായി സീൽ ചെയ്യും. ഇതുമായി മരക്കൂട്ടത്ത് എത്തുന്ന തീർഥാടകരെ വരി നിൽക്കാതെ ദർശനത്തിന് അനുവദിക്കുന്നതിനു വേണ്ടിയാണ് പാസ് നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ശബരിമല എഡിഎം അരുൺ എസ്.നായർ നിർവഹിച്ചു. പമ്പ റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം.കെ.മുകേഷ്, മുക്കുഴി ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. ജയപ്രകാശ്, സാപ് ഇഡിസി ചെയർമാൻ ജോഷി എന്നിവർ പങ്കെടുത്തു. സന്നിധാനത്ത് എത്തിയ ആദ്യസംഘത്തെ എഡിഎം അരുൺ എസ്.നായർ, പൊലീസ് സ്പെഷൽ ഓഫിസർ ബി.കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ച് ദർശനത്തിനായി കടത്തിവിട്ടു.