വിവാഹത്തിനെത്തിയവർ ഹൃദയം നുറുങ്ങുന്ന വേദനയോടെ വീണ്ടുമെത്തി; അവസാനമായി അവരെ ഒരുനോക്കു കാണാൻ
കോന്നി ∙ പത്തൊൻപതു ദിവസം മുൻപ് അനുവിന്റെയും നിഖിലിന്റെയും വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്കാ പള്ളിയങ്കണത്തിലേക്കു സന്തോഷത്തോടെ എത്തിയ ഉറ്റവർ ഇന്ന് ഹൃദയം നുറുങ്ങുന്ന വേദനയോടെ വീണ്ടുമെത്തി. അവസാനമായി അവരെ ഒരുനോക്കു കാണാൻ, അന്ത്യാഞ്ജലി അർപ്പിക്കാൻ. കൂടൽ മുറിഞ്ഞകല്ലിൽ

കോന്നി ∙ പത്തൊൻപതു ദിവസം മുൻപ് അനുവിന്റെയും നിഖിലിന്റെയും വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്കാ പള്ളിയങ്കണത്തിലേക്കു സന്തോഷത്തോടെ എത്തിയ ഉറ്റവർ ഇന്ന് ഹൃദയം നുറുങ്ങുന്ന വേദനയോടെ വീണ്ടുമെത്തി. അവസാനമായി അവരെ ഒരുനോക്കു കാണാൻ, അന്ത്യാഞ്ജലി അർപ്പിക്കാൻ. കൂടൽ മുറിഞ്ഞകല്ലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസിലേക്ക് കാർ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരിച്ച മല്ലശേരി പുത്തേതുണ്ടിയിൽ മത്തായി ഈപ്പൻ(65), മകൻ നിഖിൽ (30), ഭാര്യ മല്ലശേരി പുത്തൻവിള കിഴക്കേിൽ അനുബിജു(26), അനുവിന്റെ പിതാവ് ബിജു പി.ജോർജ്(51) എന്നിവരുടെ സംസ്‌കാരം ഇന്നലെ ഉച്ചയ്ക്ക് 12.30നു കോന്നി പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിൽ വൻജനാവലിയുടെ സാന്നിധ്യത്തിൽ നടത്തി. നാടിനെ നടുക്കിയ അപകടത്തിന്റെ ഞെട്ടലിലാണ് മല്ലശേരിക്കാർ ഇപ്പോഴും. രാവിലെ 6.30ന് മൃതദേഹങ്ങൾ വീടുകളിലെത്തിച്ചശേഷം 8ന് പള്ളിയിലേക്ക് കൊണ്ടുവന്നു. 8.15 മുതൽ പള്ളിയിൽ പൊതുദർശനം ആരംഭിച്ചു. ബന്ധുക്കളും നാട്ടുകാരുമടക്കം വൻ ജനാവലിയാണ് പ്രിയപ്പെട്ടവരെ അവസാനമായി കാണാൻ പള്ളിയിലെത്തിയത്.
മത്തായി ഈപ്പൻ, നിഖിൽ, അനു എന്നിവരുടെ മൃതദേഹം ഒരു കുടുംബക്കല്ലറയിലും ബിജു പി.ജോർജിന്റെ മൃതദേഹം അദ്ദേഹത്തിന്റെ കുടുംബക്കല്ലറയിലുമാണ് സംസ്‌കരിച്ചത്. പള്ളിയിലെ ശുശ്രൂഷകളും പൊതുദർശനവും പൂർത്തിയാക്കി ഒരുമണിയോടെ സംസ്‌കാരം നടത്തി. സംസ്കാര ശുശ്രൂഷകൾക്കു മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ്, മാവേലിക്കര രൂപതാധ്യക്ഷൻ ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്, പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ.സാമുവൽ മാർ ഐറേനിയസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം എന്നിവർ നേതൃത്വം നൽകി. മന്ത്രി വീണാ ജോർജ് അന്ത്യോപചാരമർപ്പിച്ചു.
അന്ത്യോപചാരമർപ്പിച്ച് നേതാക്കൾ
പത്തനംതിട്ട ∙ ജനീഷ് കുമാർ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി.ജെ.കുര്യൻ, ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എച്ച്. നവനിത്ത്, കേരള കോൺഗ്രസ് വൈസ് ചെയർമാൻ ഡി.കെ.ജോൺ, രാജു ഏബ്രഹാം, ജോസഫ് എം.പുതുശേരി, എഐസിസി വക്താവ് അനിൽ ബോസ്, എം.ജി. കണ്ണൻ, മാത്യു കുളത്തിങ്കൽ, ഡോ. സക്കറിയാസ് മാർ അപ്രേം, ഡോ. ഏബ്രഹാം മാർ സെറാഫിം, ജോഷ്വ മാർ നിക്കോദിമോസ്, ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോറെപ്പിസ്കോപ്പ, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. ബിജു തോമസ്, ഫാ. ബിജു മാത്യൂസ്, ജോർജ് വർഗീസ് കൊപ്പാറ, ജി. ജോൺ അനി കിഴക്കുപുറം, രെഞ്ചു എം.ജോയ് തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.