സ്വപ്നങ്ങൾ നിശ്ചലമാക്കിയ വിടവാങ്ങൽ; ജീവന്റെ പാതിയേയും മക്കളേയും യാത്രയാക്കി നിഷയും സാലിയും
കോന്നി ∙ ഏറ്റവും പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരം കണ്ട് ആഷിൻ വിതുമ്പി. കുട്ടിക്കാലം മുതൽ കൂടെ കളിച്ചു ചിരിച്ചു വളർന്ന നിഖിൽ ഇനിയില്ലെന്ന് ആഷിനു വിശ്വസിക്കാൻ കഴിയുന്നില്ല. നിഖിലിന്റെ അമ്മയുടെ സഹോദരന്റെ മകനാണ് ആഷിൻ. സംസ്കാര ശുശ്രൂഷകളിലുടനീളം നിഖിലിന്റെ അമ്മയ്ക്കു ആശ്വാസം പകർന്ന് ആഷിൻ

കോന്നി ∙ ഏറ്റവും പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരം കണ്ട് ആഷിൻ വിതുമ്പി. കുട്ടിക്കാലം മുതൽ കൂടെ കളിച്ചു ചിരിച്ചു വളർന്ന നിഖിൽ ഇനിയില്ലെന്ന് ആഷിനു വിശ്വസിക്കാൻ കഴിയുന്നില്ല. നിഖിലിന്റെ അമ്മയുടെ സഹോദരന്റെ മകനാണ് ആഷിൻ. സംസ്കാര ശുശ്രൂഷകളിലുടനീളം നിഖിലിന്റെ അമ്മയ്ക്കു ആശ്വാസം പകർന്ന് ആഷിൻ ഒപ്പമുണ്ടായിരുന്നു. കാനഡയിൽ ജോലി ചെയ്യുന്ന ആഷിൻ ഞെട്ടലോടെയാണ് അപകട വാർത്ത കേട്ടത്. ഉടൻ തന്നെ പ്രിയ സഹോദരനെ അവസാനമായി ഒരു നോക്കുകാണാൻ നാട്ടിലേക്കു തിരിച്ചു. ബുധനാഴ്‌ച വൈകിട്ടോടെ ആഷിൻ എത്തുമെന്നറിയിച്ചതിനാലാണ് സംസ്കാരം വ്യാഴാഴ്ച നടത്താൻ തീരുമാനമെടുത്തത്.
ക്വാളിറ്റി ടെക്‌നീഷ്യനായി കാനഡയിൽ ജോലിക്കെത്തിയ നിഖിൽ ആഷിനൊപ്പമാണ് ആദ്യം താമസിച്ചിരുന്നത്. അനുവുമായി നിഖിൽ കാനഡയിലേക്കെത്തുന്നതു കാത്തിരുന്ന ആഷിന് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് കളിക്കൂട്ടുകാരന്റെ വിയോഗം. ജീവന്റെ പാതിയേയും മക്കളേയും നഷ്ടപ്പെട്ട നിഷയുടെയും സാലിയുടെയും കൂടിക്കാഴ്‌ച കണ്ടുനിന്നവരുടെ കണ്ണുകളെ പോലും ഈറനണിയിച്ചു. സങ്കടം സഹിക്കാനാവാതെ നിഖിലിന്റെ അമ്മ സാലി അനുവിന്റെ അമ്മയായ നിഷയുടെ തോളിലേക്കു ചാഞ്ഞു കിടന്നു വിങ്ങിപ്പൊട്ടി.
വിധി കവർന്നെടുത്ത തങ്ങളുടെ പ്രിയപ്പെട്ടവരെയോർത്തു രണ്ടുപേരും നിയന്ത്രണം വിട്ട് നിലവിളിച്ചു. പ്രിയപ്പെട്ട ബിജുച്ചായന്റെയും മകളുടെയും ചേതനയറ്റ ശരീരം കണ്ടു പലതവണ നിഷ ബോധരഹിതയായി. മക്കളെപ്പറ്റിയും കുടുംബത്തെപ്പറ്റിയും അവർ കണ്ട സ്വപ്നങ്ങൾ ഒറ്റ നിമിഷം കൊണ്ടാണ് ഇല്ലാതായത്. നിഖിലിന്റെ വീട്ടിൽ അമ്മ സാലിയ്ക്ക് കൂട്ടായി സഹോദരി നിത മാത്രമാണ് ഇനിയുള്ളത്. ആരോഗ്യപ്രശ്‌നങ്ങളുള്ള അമ്മ നിഷയ്ക്ക് ഇനി ഏക ആശ്രയം ബിസിഎ വിദ്യാർഥിയായ മകൻ ആരോണാണ്.