ഓട്ടോറിക്ഷയിൽ രഥം ഒരുക്കി ദർശനത്തിനെത്തി; രൂപമാറ്റം വരുത്തിയതിനു പിഴയിട്ട് മോട്ടർ വാഹന വകുപ്പ്
ശബരിമല ∙ അയ്യപ്പ ദർശനം ഓട്ടോ രഥയാത്രയാക്കി മാറ്റിയ തീർഥാടക സംഘം കുടുങ്ങി. ഓട്ടോ രൂപമാറ്റം വരുത്തിയതിനു പിഴയ്ക്കു പിന്നാലെ അപകടകരമായി വാഹനം ഓടിച്ചതിനു കേസും. ഏഴംകുളത്തു നിന്നുള്ള തീർഥാടകരാണ് ഓട്ടോറിക്ഷയിൽ രഥം ഒരുക്കി ദർശനത്തിനു വന്നത്. തങ്കഅങ്കി ഘോഷയാത്രയ്ക്ക് ഉപയോഗിക്കുന്ന അതേ മാതൃകയിൽ ശബരിമല

ശബരിമല ∙ അയ്യപ്പ ദർശനം ഓട്ടോ രഥയാത്രയാക്കി മാറ്റിയ തീർഥാടക സംഘം കുടുങ്ങി. ഓട്ടോ രൂപമാറ്റം വരുത്തിയതിനു പിഴയ്ക്കു പിന്നാലെ അപകടകരമായി വാഹനം ഓടിച്ചതിനു കേസും. ഏഴംകുളത്തു നിന്നുള്ള തീർഥാടകരാണ് ഓട്ടോറിക്ഷയിൽ രഥം ഒരുക്കി ദർശനത്തിനു വന്നത്. തങ്കഅങ്കി ഘോഷയാത്രയ്ക്ക് ഉപയോഗിക്കുന്ന അതേ മാതൃകയിൽ ശബരിമല ശ്രീകോവിലും പതിനെട്ടാംപടിയും കൊടിമരവും അയ്യപ്പ വിഗ്രഹവും എല്ലാമുള്ള രഥമാണു ‘ശിവഗംഗ’ എന്നു പേരുള്ള ഓട്ടോറിക്ഷയിൽ ഒരുക്കിയത്. ഓട്ടോയ്ക്ക് ചുറ്റും പുറത്തേക്കു തള്ളിനിൽക്കുന്ന വിധത്തിലാണ് രഥം ഉണ്ടാക്കിയത്. ഇതിന് 25000 രൂപയിലേറെ ചെലവായി.
രഥയാത്രയായി സംഘം വരുന്നത് മോട്ടർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപെട്ടു. അവരുടെ പട്രോളിങ് സംഘം കൈകാണിച്ചു നിർത്തിച്ചു. രൂപമാറ്റം വരുത്തിയ വാഹനത്തിൽ ശബരിമല യാത്ര അനുവദിക്കില്ലെന്നും മോട്ടർ വാഹന ചട്ടം പാലിക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും അറിയിച്ചു. തീർഥാടകർ ആയതിനാൽ ഇലവുങ്കൽ സേഫ് സോൺ ഓഫിസ് വരെ പോകാൻ അനുവദിക്കാം. അവിടെ ഓഫിസിനു മുൻപിൽ രഥം അടുപ്പിക്കാൻ നിർദേശം നൽകി. ഓട്ടോരഥം ഇലവുങ്കൽ പാർക്കു ചെയ്ത ശേഷം തീർഥാടകരെ വേറെ വാഹനത്തിൽ ദർശനത്തിനായി കയറ്റിവിട്ടു. ദർശനം കഴിഞ്ഞ് തിരിച്ചു വന്നപ്പോഴാണ് ഓട്ടോറിക്ഷ രൂപമാറ്റം വരുത്തിയതിനു മോട്ടർ വാഹന വകുപ്പ് 5000 രൂപ പിഴയിട്ടത്.
നിയമം ലംഘിച്ചു ഉണ്ടാക്കിയ രഥവുമായി ഓട്ടോ ഓടിച്ചു തിരിച്ചു പോകാൻ അനുവദിക്കില്ലെന്ന് അറിയിച്ചു. അതോടെ അത് അഴിച്ചു. യാത്രയ്ക്ക് ഉപയോഗിക്കുന്ന വാഹനത്തിൽ സാധനങ്ങൾ കയറ്റാൻ നിയമം ഇല്ലാത്തതിനാൽ വേറെ വണ്ടി വിളിച്ചാണു രഥത്തിന്റെ ഭാഗങ്ങൾ തിരിച്ചു കൊണ്ടുപോയത്. ഇതിനു പുറമേ രൂപമാറ്റം വരുത്തി അപകടകരമായി വാഹനം ഓടിച്ചതിനു മോട്ടർ വാഹന വകുപ്പ് കേസ് എടുത്തു. ഇത് കോടതിക്കു കൈമാറുമെന്ന് സേഫ്സോൺ ഉദ്യോഗസ്ഥർ അറിയിച്ചു. ഓട്ടോയുടെ പെർമിറ്റ്, ഡ്രൈവറുടെ ലൈസൻസ് തുടങ്ങിയവ റദ്ദാക്കാനുള്ള നീക്കത്തിലാണ് അവർ.ശബരിമല തീർഥാടകരുടെ വാഹനങ്ങളിൽ വലിയ അലങ്കാരങ്ങൾ പാടില്ലന്നു ഹൈക്കോടതി നിർദേശമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.