സംസ്കാര ചടങ്ങിനിടെ മദ്യപ സംഘത്തിന്റെ തമ്മിലടി, വീടുകൾക്കു നേരെ കല്ലേറ്; 6 പേർ അറസ്റ്റിൽ
കൊടുമൺ ∙ ക്രിമിനൽ കേസുകളിലെ പ്രതിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ സുഹൃത്തുക്കൾ മദ്യലഹരിയിൽ ഗതാഗതം തടസ്സം ഉണ്ടാക്കിയും വീടുകൾക്കു നേരെ കല്ലെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ 6 പേർ അറസ്റ്റിൽ. കൊടുമൺ അങ്ങാടിക്കൽ നോർത്ത് പിസികെ ലേബർ ലൈനിൽ ബി.അർജുൻ (25), ഇടത്തിട്ട ചാരുങ്കൽ വീട്ടിൽ ഷമീൻ

കൊടുമൺ ∙ ക്രിമിനൽ കേസുകളിലെ പ്രതിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ സുഹൃത്തുക്കൾ മദ്യലഹരിയിൽ ഗതാഗതം തടസ്സം ഉണ്ടാക്കിയും വീടുകൾക്കു നേരെ കല്ലെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ 6 പേർ അറസ്റ്റിൽ. കൊടുമൺ അങ്ങാടിക്കൽ നോർത്ത് പിസികെ ലേബർ ലൈനിൽ ബി.അർജുൻ (25), ഇടത്തിട്ട ചാരുങ്കൽ വീട്ടിൽ ഷമീൻ ലാൽ (27), കൂടൽ നെടുമൺകാവ് പിസികെ ചന്ദനപ്പള്ളി എസ്റ്റേറ്റിൽ ആനന്ദ് (25), വള്ളിക്കോട് വെള്ളപ്പാറ മുകളുപറമ്പിൽ അരുൺ (29), ഓമല്ലൂർ ചീക്കനാൽ മേലേപ്പുറത്ത് വീട്ടിൽ ബിപിൻ കുമാർ(30), ഇടത്തിട്ട ഐക്കരേത്ത് മുരുപ്പേൽ അബിൻ (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സംഘത്തിലുള്ള 4 പേരെ കണ്ടെത്താൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രി എട്ടരയ്ക്ക് കൊടുമൺ ഇടത്തിട്ട ഭാഗത്താണ് സംഭവം. 14 ക്രിമിനൽ കേസുകളിൽ പ്രതിയായ അതുൽ പ്രകാശ് കഴിഞ്ഞദിവസം തൂങ്ങി മരിച്ചിരുന്നു. സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം സുഹൃത്തുക്കളായ യുവാക്കളുടെ സംഘം മദ്യപിച്ച് ബഹളമുണ്ടാക്കി ഇടത്തിട്ട കാവുംപാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം ഏഴംകുളം കൈപ്പട്ടൂർ റോഡിൽ ആയുധങ്ങളുമായി വാഹനങ്ങൾ തടയുകയും ക്ഷേത്രത്തിലേക്ക് പോയവരെ അസഭ്യം പറയുകയും വീടുകൾക്ക് നേരെ കല്ലെറിയുകയും ചെയ്തു.സംഭവമറിഞ്ഞ് എത്തിയ പൊലീസിനു നേരെ ആക്രമണ ശ്രമവും ഉണ്ടായി. പൊലീസിനെ തള്ളിമാറ്റി പ്രതികൾ രക്ഷപ്പെടുകയും ചെയ്തു. തുടർന്നാണ് ഇൻസ്പെക്ടർ പി. വിനോദിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തത്.
ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിർദേശ പ്രകാരം അടൂർ ഡിവൈഎസ്പി ജി.സന്തോഷിന്റെ നേതൃത്വത്തിൽ എഎസ്ഐ നൗഷാദ്, സിവിൽ പൊലീസ് ഓഫിസർമാരായ അനൂപ്, എസ്.പി.അജിത്ത്, സുരേഷ്, അനൂപ്, ജോൺ ദാസ് എന്നിവരുടെ സംഘമാണ് അന്വേഷണം നടത്തിയത്. പ്രതികൾ മോഷണം, കഞ്ചാവ് കൈവശം വയ്ക്കൽ, ദേഹോപദ്രവം, അടിപിടി തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.