മൊബൈൽ ടവറിൽ നിന്ന് ബാറ്ററികളും കേബിളും മോഷ്ടിച്ച സംഘം പിടിയിൽ
റാന്നി ∙ മൊബൈൽ ടവറിൽ നിന്ന് 15 ബാറ്ററികളും കേബിളും മോഷ്ടിച്ച സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തെങ്കാശി സ്വദേശികളായ കാമാത്ത (65), ലക്ഷ്മി (55), മരുതുപാണ്ഡെ (44), സെന്തമിഷൻ (27) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കി ഇവരെ റിമാൻഡ് ചെയ്തു. നെല്ലിക്കമൺ ജംക്‌ഷനു സമീപം സ്ഥാപിച്ചിട്ടുള്ള

റാന്നി ∙ മൊബൈൽ ടവറിൽ നിന്ന് 15 ബാറ്ററികളും കേബിളും മോഷ്ടിച്ച സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തെങ്കാശി സ്വദേശികളായ കാമാത്ത (65), ലക്ഷ്മി (55), മരുതുപാണ്ഡെ (44), സെന്തമിഷൻ (27) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കി ഇവരെ റിമാൻഡ് ചെയ്തു.
നെല്ലിക്കമൺ ജംക്‌ഷനു സമീപം സ്ഥാപിച്ചിട്ടുള്ള സ്വകാര്യ മൊബൈൽ കമ്പനികളുടെ ടവറിൽ നിന്നാണ് ബാറ്ററികൾ മോഷ്ടിച്ചത്. 75,000 രൂപ വില വരുന്ന ബാറ്ററികൾ ഞായറാഴ്ച മോഷ്ടിച്ച ശേഷം തെക്കെമലയിലെ ആക്രിക്കടയിൽ വിൽക്കുകയായിരുന്നു. തമിഴ്നാട്ടുകാരൻ നടത്തുന്ന കടയാണിതെന്നു പൊലീസ് പറഞ്ഞു.
ബാക്കി ബാറ്ററികൾ എടുക്കാൻ എത്തിയപ്പോൾ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു. എസ്ഐ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സിപിഒമാരായ അജാസ്, ഗോകുൽ, മുബാറക് എന്നിവരാണ് അന്വേഷണം നടത്തിയത്.