പീഡനം: അസം സ്വദേശികളെ 24 മണിക്കൂറിനുള്ളിൽ വലയിലാക്കി പൊലീസ്
കോന്നി∙ആനകുത്തിയിൽ ബംഗാൾ സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിൽ അസമിലേക്കു കടന്ന പ്രതികളെ കോന്നി പൊലീസ് പിടികൂടിയത് 24 മണിക്കൂറിനുള്ളിൽ തമിഴ്നാട്ടിൽ നിന്ന്. അസം മരിയൻ ജില്ലയിൽ വിടിസി പാലഹുരി ഗഞ്ചൻ അമീർ ഹുസൈൻ (24), ചോണിപ്പൂർ ജില്ലയിൽ ചപ്പാരി ചിലക്കദാരി റബീകുൽ ഇസ്‍ലാം (25), ബാർപ്പെട്ട ബാഷ്ബറ

കോന്നി∙ആനകുത്തിയിൽ ബംഗാൾ സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിൽ അസമിലേക്കു കടന്ന പ്രതികളെ കോന്നി പൊലീസ് പിടികൂടിയത് 24 മണിക്കൂറിനുള്ളിൽ തമിഴ്നാട്ടിൽ നിന്ന്. അസം മരിയൻ ജില്ലയിൽ വിടിസി പാലഹുരി ഗഞ്ചൻ അമീർ ഹുസൈൻ (24), ചോണിപ്പൂർ ജില്ലയിൽ ചപ്പാരി ചിലക്കദാരി റബീകുൽ ഇസ്‍ലാം (25), ബാർപ്പെട്ട ബാഷ്ബറ കോലാപുട്ടിയ കരിമുള്ള (27) എന്നിവരാണ് കേസിൽ അറസ്റ്റിലായത്. റബികുൽ ഇസ്‌ലാമും അമീർ ഹുസൈനും ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്ന് അഹല്യ നഗരി എക്സ്പ്രസ് ട്രെയിനിൽ കയറി കടന്നുകളഞ്ഞതായി മനസ്സിലാക്കിയ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളുടെ ലൊക്കേഷൻ കണ്ടെത്തി.
തുടർന്ന് ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗത്തെ അറിയിക്കുകയും റെയിൽവേ പൊലീസ്, തമിഴ്നാട് പൊലീസ് എന്നിവരുടെ സഹായത്തോടെ തമിഴ്നാട്ടിലുള്ള ജോളാർ പേട്ടയിൽ നിന്ന് ഇവരെ കോന്നി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തെളിവെടുപ്പിനായി എത്തിച്ചപ്പോൾ കരിമുള്ളയുടെ മുറിയിൽനിന്ന് അരക്കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. തുടർന്ന് മൂന്ന് പ്രതികളെയും പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. കോന്നി ഡിവൈഎസ്പി ടി.രാജപ്പന്റെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്‌പെക്ടർ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രബേഷനറി എസ്ഐ ദീപക്, എഎസ്ഐ അജി തോമസ് എസ്‌സിപിഒ അരുൺ രാജ്, സിപിഒമാരായ ജോസൺ പി.ജോൺ, സേതു കൃഷ്ണൻ, അൽ സാം, നഹാസ്, അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.