നടപ്പാത കയ്യേറി ബോർഡുകൾ; കോടതിയെ വെല്ലുവിളിച്ച് സിപിഎം
പത്തനംതിട്ട ∙ പൊതുനിരത്തിൽ വഴി തടസ്സപ്പെടുത്തി ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കരുത് എന്ന ഹൈക്കോടതി ഉത്തരവ് പരസ്യമായി ലംഘിച്ച് സിപിഎം.സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കോന്നി നഗരത്തിലെ റോഡരികിലാണു വഴി തടസ്സപ്പെടുത്തി സമ്മേളനത്തിന്റെ ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചിരിക്കുന്നത്. കോടതിയെ

പത്തനംതിട്ട ∙ പൊതുനിരത്തിൽ വഴി തടസ്സപ്പെടുത്തി ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കരുത് എന്ന ഹൈക്കോടതി ഉത്തരവ് പരസ്യമായി ലംഘിച്ച് സിപിഎം. സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കോന്നി നഗരത്തിലെ റോഡരികിലാണു വഴി തടസ്സപ്പെടുത്തി സമ്മേളനത്തിന്റെ ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചിരിക്കുന്നത്. കോടതിയെ പരസ്യമായി സിപിഎം വെല്ലുവിളിക്കുകയാണെന്നു കോൺഗ്രസ് വിമർശിച്ചു.
ഭരണത്തിന്റെ തണലിൽ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥരും മടിക്കുന്നു എന്ന് ആക്ഷേപമുണ്ട്. സമ്മേളനവുമായി ബന്ധപ്പെട്ട് കോന്നി ടൗണിൽ ഉൾപ്പെടെ ആദ്യം സ്ഥാപിച്ച ബോർഡുകളും മറ്റും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നീക്കം ചെയ്തിരുന്നു.
എന്നാൽ, തൊട്ടടുത്ത ദിവസം തന്നെ ഇതിന്റെ ഇരട്ടിയിലധികം ബോർഡുകളും ഫ്ലെക്സുകളും നിരത്തിൽ നിരന്നു. ഒട്ടേറെ അപകടങ്ങളും മരണങ്ങളും നടക്കുന്ന സംസ്ഥാന പാതയോരത്ത് നടപ്പാത കയ്യേറിയാണു ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. പലയിടത്തും വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്ന നിലയിൽ ബോർഡുകൾ സ്ഥാപിച്ചാണു ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയത്.
ആദ്യം ബോർഡുകൾ സ്ഥാപിച്ചപ്പോൾ പഞ്ചായത്ത് സെക്രട്ടറി പാർട്ടി നേതൃത്വത്തിന് നോട്ടിസ് നൽകിയിരുന്നു. ഇത് അവഗണിച്ചതു കൊണ്ടാണ് ഇവ നീക്കം ചെയ്തത്. പിന്നീട് വ്യാപകമായി ബോർഡുകൾ സ്ഥാപിച്ചത് സംബന്ധിച്ച് നടപടി സ്വീകരിക്കാൻ സെക്രട്ടറി തയാറായില്ല. പഞ്ചായത്ത് ഓഫിസിനു സമീപത്തും ബോർഡ് സ്ഥാപിച്ചു. ഇതു സംബന്ധിച്ച് പൊലീസിനു റിപ്പോർട്ട് നൽകിയെങ്കിലും തുടർനടപടിയൊന്നും ഉണ്ടായിട്ടില്ല.