ശബരിമല ∙ തിരക്ക് നിയന്ത്രിക്കാൻ വാഹനങ്ങൾ പൊലീസ് തടഞ്ഞു. കാൽനടയായി തീർഥാടകർ എത്തി. നിലയ്ക്കലും പമ്പയിലും ഇന്നലെ രാവിലെ കണ്ട കാഴ്ചയാണിത്. മകരവിളക്കിനായി വൈകിട്ട് 4ന് മാത്രമാണ് ക്ഷേത്ര നട തുറക്കുന്നത്. അതിൽ ഉച്ചയ്ക്ക് ഒന്നിനു മാത്രമേ തീർഥാടകരെ കടത്തി വിടു എന്നായിരുന്നു ആദ്യം നിലയ്ക്കൽ പൊലീസ്

ശബരിമല ∙ തിരക്ക് നിയന്ത്രിക്കാൻ വാഹനങ്ങൾ പൊലീസ് തടഞ്ഞു. കാൽനടയായി തീർഥാടകർ എത്തി. നിലയ്ക്കലും പമ്പയിലും ഇന്നലെ രാവിലെ കണ്ട കാഴ്ചയാണിത്. മകരവിളക്കിനായി വൈകിട്ട് 4ന് മാത്രമാണ് ക്ഷേത്ര നട തുറക്കുന്നത്. അതിൽ ഉച്ചയ്ക്ക് ഒന്നിനു മാത്രമേ തീർഥാടകരെ കടത്തി വിടു എന്നായിരുന്നു ആദ്യം നിലയ്ക്കൽ പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ തിരക്ക് നിയന്ത്രിക്കാൻ വാഹനങ്ങൾ പൊലീസ് തടഞ്ഞു. കാൽനടയായി തീർഥാടകർ എത്തി. നിലയ്ക്കലും പമ്പയിലും ഇന്നലെ രാവിലെ കണ്ട കാഴ്ചയാണിത്. മകരവിളക്കിനായി വൈകിട്ട് 4ന് മാത്രമാണ് ക്ഷേത്ര നട തുറക്കുന്നത്. അതിൽ ഉച്ചയ്ക്ക് ഒന്നിനു മാത്രമേ തീർഥാടകരെ കടത്തി വിടു എന്നായിരുന്നു ആദ്യം നിലയ്ക്കൽ പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ തിരക്ക് നിയന്ത്രിക്കാൻ വാഹനങ്ങൾ പൊലീസ് തടഞ്ഞു. കാൽനടയായി തീർഥാടകർ എത്തി. നിലയ്ക്കലും പമ്പയിലും ഇന്നലെ  രാവിലെ കണ്ട കാഴ്ചയാണിത്. മകരവിളക്കിനായി വൈകിട്ട് 4ന് മാത്രമാണ് ക്ഷേത്ര നട തുറക്കുന്നത്. അതിൽ ഉച്ചയ്ക്ക് ഒന്നിനു മാത്രമേ തീർഥാടകരെ കടത്തി വിടു എന്നായിരുന്നു  ആദ്യം നിലയ്ക്കൽ  പൊലീസ് അറിയിച്ചത്. ഇടയ്ക്കിടെ ഇക്കാര്യം ഉച്ചഭാഷിണിയിലൂടെയും അറിയിച്ചു.  നട തുറക്കുമ്പോൾ തന്നെ പതിനെട്ടാംപടി കയറി ദർശനം നടത്തണമെന്ന ആഗ്രഹത്തോടെ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നു  തീർഥാടകർ ഒഴുകിയെത്തി. 

ഇന്നലെ രാവിലെ നിലയ്ക്കലിൽ നിന്നു വാഹനങ്ങൾ കടത്തി വിടാത്തതിനാൽ അയ്യപ്പന്മാർ കാൽനടയായി പമ്പയിലേക്ക് നീങ്ങുന്നു

മുഴുവൻ വാഹനങ്ങളും പൊലീസ് നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽ കയറ്റിയിട്ടു. ഇന്നലെ രാവിലെ 8 ആയപ്പോഴേക്കും നിലയ്ക്കൽ അടിസ്ഥാന താവളത്തിൽ നല്ല തിരക്കായി. പമ്പ–നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന എല്ലാ  കെഎസ്ആർടിസി ബസുകളിലും തീർഥാടകർ കയറി ഇരുന്നു. പൊലീസിന്റെ അനുവാദം കിട്ടാത്തതിനാൽ  3 മണിക്കൂർ കഴിഞ്ഞിട്ടും ഇവ പമ്പയിലേക്കു പുറപ്പെട്ടില്ല.  ഉച്ചയ്ക്ക് ഒന്നിനു മാത്രമേ ബസ് തീർഥാടകരുടെ വാഹനങ്ങൾ കടത്തി വിടാൻ കഴിയു എന്നായിരുന്നു പൊലീസ് നിലപാട്.  അതിനാൽ ധാരാളം പേർ  ബസിൽ നിന്ന് ഇറങ്ങി നടന്നു. നിലയ്ക്കൽ നിന്നു പമ്പ വരെ 23 കിലോമീറ്റർ ദൂരമുണ്ട്. അതും വനത്തിലൂടെയാണ് നടക്കേണ്ടത്.

ADVERTISEMENT

കൊച്ചുകുട്ടികളുമായി വരെ തീർഥാടക സംഘങ്ങൾ നടന്നു പോകുന്നത് കാണാമായിരുന്നു. ആയിരങ്ങൾ  കാൽനടയായി നീങ്ങിയതോടെ 11 മണിയോടെ കെഎസ്ആർടിസി ചെയിൻ സർവീസ്  ബസുകൾ വിടാൻ പൊലീസ് അനുവദിച്ചു.രാവിലെ 8 ആയപ്പോഴേക്കും പമ്പയിൽ തീർഥാടകരുടെ തിരക്കായി. ഗണപതികോവിലും പരിസരവും തീർഥാടകരെ കൊണ്ട് തിങ്ങി നിറഞ്ഞു. സന്നിധാനത്തെ തിരക്കു കുറയ്ക്കാൻ എല്ലാവരെയും പമ്പയിൽ തടഞ്ഞു നിർത്തി. ക്ഷേത്ര മുറ്റത്തും നടപ്പന്തലിലും തിങ്ങി നിറഞ്ഞ് തീർഥാടകരായിരുന്നു. ഉച്ചയ്ക്ക് 11മണിയോടെയാണ്  പമ്പയിൽ നിന്നു സന്നിധാനത്തേക്ക് പോകാൻ അനുവദിച്ചത്. 12.30 മുതൽ   പമ്പയിൽ നിന്ന് തീർഥാടകർ മലകയറി സന്നിധാനത്ത് എത്തി.

പുതുക്കോട്ടൈയിൽ നിന്നു തങ്ങളുടെ കൈവണ്ടി ഉന്തിക്കൊണ്ട് കാൽനടയായി ശബരിമലയ്ക്കു വരുന്ന ശക്തിവേലും, മകൻ പാണ്ടിയും ഇന്നലെ രാവിലെ ളാഹയിൽ എത്തിയപ്പോൾ

ഭക്തിയുടെ രഥവുമായി
ശബരിമല∙ കൈവണ്ടി രഥമാക്കി തള്ളിക്കൊണ്ടുള്ള ശബരിമല ദർശനത്തിനായുള്ള കഠിന യാത്രയിലാണു തമിഴ്നാട്ടിലെ പുതുക്കോട്ട സ്വദേശി എസ്.ശക്തിവേലും (56) മകൻ എസ്.പാണ്ടിയും (10).‌ പൊരിയുന്ന വെയിലത്തും തളരാത്ത ഭക്തിയുമായി കുത്തനെയുള്ള കയറ്റങ്ങൾ കൈവണ്ടി രഥം തള്ളി ഇവരുടെ യാത്ര ശരണവഴിയിലെ വേറിട്ട കാഴ്ചയായി. മകൻ പാണ്ടിയുടെ ജനനത്തോടെ ഭാര്യ ഏലാസ മരിച്ചു. കൈക്കുഞ്ഞിനേയും കൊണ്ട് ദുരിത ജീവിതമായിരുന്നു പിന്നീട്.  6 വയസ്സുവരെ പാണ്ടി സംസാരിക്കില്ലായിരുന്നു. സംസാര ശേഷി ലഭിച്ചാൽ മകനെയും കൂട്ടി സന്നിധാനത്ത് എത്തി ദർശനം നടത്താമെന്നത് ശക്തിവേലിന്റെ നേർച്ചയായിരുന്നു.

ADVERTISEMENT

ഇപ്പോൾ സംസാരിക്കും. സ്കൂളിൽ അഞ്ചാം ക്ലാസിൽ  പഠിക്കുന്നു.  അയ്യപ്പനോടുള്ള പ്രാർഥനയുമായി മണ്ഡലകാലത്ത് സന്നിധാനത്ത് എത്തി അയ്യപ്പ ദർശനം നടത്തണമെന്ന ആഗ്രഹത്തിൽ പുതുക്കോട്ട അവടിയാർകോവിൽ നവംബർ 20ന് കെട്ടുമുറുക്കി കാൽനട യാത്ര തുടങ്ങിയതാണ്. വിറക് കീറുന്ന ജോലിക്കാരനായ ശക്തിവേലിനു സ്വന്തമായി വീടില്ല. ആകെയുള്ളത് ചെറിയ 4 ചക്രമുള്ള കൈവണ്ടി മാത്രമാണ്. അത് അലങ്കരിച്ച് രഥമാക്കി. അയ്യപ്പ വിഗ്രഹവും ഇരുമുടിക്കെട്ടും വസ്ത്രങ്ങളും കുടിവെള്ളവും ശേഖരിച്ചു. തീർഥാടന യാത്ര തിരിച്ചറിയാൻ കാവിക്കൊടിയും വശത്ത് ബാനറും ഉണ്ട്. സന്തത സഹചാരിയായ വളർത്തുനായയെയും ഒപ്പം കൂട്ടി. 

തമിഴ്നാട്ടിൽ ആഞ്ഞടിച്ച ഫെൻഗൽ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും കാരണം 6 ദിവസം നിർത്തിവയ്ക്കേണ്ടിവന്നു. വെള്ളം കയറാത്ത വഴികൾ തേടി റൂട്ട് മാറ്റിയതിനാൽ  483 കിലോമീറ്റർ താണ്ടിയാണ് സംഘം ഇന്നലെ ളാഹ പിന്നിട്ട് അയ്യപ്പന്റെ പൂങ്കാവനത്തിൽ പ്രവേശിച്ചത്.വണ്ടി തള്ളി നടന്നു നീങ്ങി ക്ഷീണിയ്ക്കുമ്പോൾ  വഴിയരികിൽ കാണുന്ന ക്ഷേത്രങ്ങളിൽ തങ്ങിയും.  പെരുനാട് മുതൽ ളാഹ വരെ കുത്തനെയുള്ള കയറ്റം കഠിനമായി. 2 ദിവസമായാണ് ഇത്രയും ദൂരം രഥം തള്ളി നീക്കാൻ  വേണ്ടിവന്നു.  ളാഹ അമ്മൻകോവിൽ‌ എത്തിയപ്പോഴേക്കും രാത്രി ഏറെ വൈകി. കടകൾ ഒന്നും ഇല്ലാഞ്ഞതിനാൽ രാത്രി പട്ടിണി കിടന്നു. പല ദിവസത്തെയും യാത്ര പട്ടിണിയിലായിരുന്നെന്ന് അദ്ദേഹം ഓർത്തു.

പമ്പാ മണപ്പുറത്തെ സ്പോട് ബുക്കിങ് കേന്ദ്രത്തിൽ മണിക്കൂറുകളായി കാത്തുനിൽക്കുന്ന തീർഥാടകരുടെ നീണ്ട നിര. മകരവിളക്കു കാലത്ത് സ്പോട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം കൂട്ടുമെന്നു മന്ത്രി പ്രഖ്യാപിച്ചെങ്കിലും കൂട്ടിയിട്ടില്ല.
ADVERTISEMENT

തീർഥാടകരെ അതിഥിയായി കാണണം: എസ്.മധുസൂദനൻ 
ശബരിമല ∙ തീർഥാടകരെ  അതിഥിയായി  കാണണമെന്നും സന്നിധാനത്തെ പുതിയ മാറ്റങ്ങൾ മനസ്സിലാക്കി അവരുടെ ചോദ്യങ്ങൾക്കു മറുപടി നൽകാൻ പൊലീസ് സേനയ്ക്കു കഴിയണമെന്ന് സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസറും തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പിയുമായ എസ്.മധുസൂദനൻ പറഞ്ഞു. മകരവിളക്ക് ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാർക്കു വേണ്ട നിർദേശങ്ങൾ നൽകുകയായിരുന്നു അദ്ദേഹം. ഇതര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ വരുന്ന തീർഥാടകർ അതിഥികളാണ്. വലിയ കാത്തുനിൽപ് ഇല്ലാതെ പതിനെട്ടാംപടി കയറുകയും ശരിയായ ദർശനം കിട്ടുകയും ചെയ്താൽ  പിന്നെ അവർക്കു പരാതികൾ ഉണ്ടാകില്ല.

തീർഥാടകരുടെ ദർശനം സുഗമമാക്കുകയാണ് പൊലീസിന്റെ പ്രധാന ജോലി.  തീർഥാടകരോട് മാന്യമായി വേണം പെരുമാറാനെന്നും അദ്ദേഹം  ഓർമപ്പെടുത്തി. കൊടിമരം, സോപാനം, പതിനെട്ടാംപടി, നടപ്പന്തൽ, യു ടേൺ, ശരംകുത്തി, മരക്കൂട്ടം, മാളികപ്പുറം, പാണ്ടിത്താവളം, കൺട്രോൾ റൂം  തുടങ്ങി പല സെക്ടറായി തിരിച്ചാണ് പൊലീസിനെ നിയോഗിച്ചിട്ടുള്ളത്. നടപ്പന്തൽ മുതൽ മരക്കൂട്ടം വരെയുള്ള സെക്ടറിന്റെ ചുമതല എഎസ്പി ഹരീഷ് ജെയിനിനും പതിനെട്ടാംപടി മുതൽ പാണ്ടിത്താവളം വരെയുള്ള  സെക്ടർ  ചുമതല എഎസ്ഒ വിനോദിനുമാണ്. ഒരു എസ്പി, 10 ഡിവൈഎസ്പി, 33 സിഐ, 96 എസ്ഐ 1,437 സിവിൽ പൊലീസ് ഓഫിസർ എന്നിവരാണ് സേവനത്തിനുള്ളത്.

ക്രമീകരണങ്ങൾ ഒരുക്കി ആരോഗ്യ വകുപ്പ്
ശബരിമല ∙ മകരവിളക്ക് ദിവസത്തെ അടിയന്തരഘട്ടം നേരിടാൻ ആരോഗ്യ വകുപ്പിനു വിപുലമായ ക്രമീകരണങ്ങൾ. ആശുപത്രിക്കു പുറമേ ഹിൽടോപ്പ് പാർക്കിങ് ഗ്രൗണ്ടിന്റെ മുകൾ ഭാഗം, താഴെ ഭാഗം, യുടേൺ, ദേവസ്വം പെട്രോൾ പമ്പ്, ത്രിവേണി പാലം, കെഎസ്ആർടിസി  ബസ് സ്റ്റേഷൻ, ചക്കുപാലം, ചാലക്കയം, അട്ടത്തോട്, എന്നിവിടങ്ങളിൽ ആംബുലൻസ് ഉൾപ്പെടെ പ്രത്യേക മെഡിക്കൽ ടീമിന്റെ സേവനം  ഉണ്ടാകും.  ഇതിനായി മെഡിക്കൽ ഓഫിസർ,  പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ റിസർവ് പട്ടികയും  തയാറാക്കി . പമ്പ, സന്നിധാനം, നിലയ്ക്കൽ, നീലിമല, അപ്പാച്ചിമേട്, ചരൽമേട് എന്നിവിടങ്ങളിൽ ആശുപത്രി സൗകര്യം ഒരുക്കിയിട്ടുണ്ട്.

ചന്ദ്രാനന്ദൻ റോഡിൽ വൈദ്യുതി ലൈനുകൾക്ക് ഭീഷണിയായി നിന്ന മരച്ചില്ലകൾ വൈദ്യുതി ബോർഡ് ജീവനക്കാർ മുറിച്ചു നീക്കിയപ്പോൾ

ശുചീകരണം നടത്തി അഗ്നിരക്ഷാ സേന
ശബരിമല ∙ അഗ്നിരക്ഷാസേന സന്നിധാനം, പതിനെട്ടാംപടി, മാളികപ്പുറം, അരവണ കൗണ്ടർ എന്നിവിടങ്ങൾ ശുചീകരിച്ചു. മകരവിളക്ക് തീർഥാടനത്തിനായി  നട തുറക്കുന്നതിന്റെ മുന്നോടിയായി അപ്പാച്ചിമേട് മുതൽ സന്നിധാനം വരെയുള്ള  മേഖലകളിൽ‌ വിശുദ്ധി സേന, മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർക്ക്  ഒപ്പവും ശുചീകരണം നടത്തി.  

English Summary:

Sabarimala Makaravilakku festival saw extensive crowd control measures. Police managed the massive influx of pilgrims, implementing traffic restrictions and providing support services for a safe and smooth pilgrimage.