പത്തനംതിട്ട ജില്ലയിൽ ഇന്ന് (14-01-2025); അറിയാൻ, ഓർക്കാൻ
കാലാവസ്ഥ ∙ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും മഴ ലഭിക്കും. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. ബിപിഎൽ ആനുകൂല്യം: അപേക്ഷനൽകണം പത്തനംതിട്ട ∙ ജല അതോറിറ്റിയിൽ ബിപിഎൽ ആനുകൂല്യത്തിന് അർഹരായ എല്ലാ

കാലാവസ്ഥ
∙ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടി മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലും മഴ ലഭിക്കും. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
ബിപിഎൽ ആനുകൂല്യം: അപേക്ഷ നൽകണം
പത്തനംതിട്ട ∙ ജല അതോറിറ്റിയിൽ ബിപിഎൽ ആനുകൂല്യത്തിന് അർഹരായ എല്ലാ ഉപഭോക്താക്കളും 31 ന് അകം അപേക്ഷ സമർപ്പിക്കണം. പ്രതിമാസം 15 കിലോ ലീറ്ററിൽ താഴെ ഉപഭോഗമുളള ബിപിഎൽ ഉപഭോക്താക്കൾക്ക് സൗജന്യമായി ജലം ലഭിക്കുന്നതിന് മൊബൈൽ ഫോണിലൂടെയോ അക്ഷയകേന്ദ്രം വഴിയോ ഓൺലൈനായി അപേക്ഷിക്കാം.തീവ്ര കുടിശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി റാന്നി, വടശേരിക്കര, കോന്നി, അടൂർ, പത്തനംതിട്ട എന്നീ പ്രദേശങ്ങളിലെ കുടിശിക അടയ്ക്കാത്ത ഉപഭോക്താക്കൾ 31ന് അകം കുടിശിക അടയ്ക്കണം. വിച്ഛേദിച്ചിട്ടും കുടിശിക അടയ്ക്കാത്ത ഉപഭോക്താക്കൾക്കെതിരെ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കും. കേടായ വാട്ടർ മീറ്ററുകൾ മാറ്റി വയ്ക്കാൻ നോട്ടിസ് നൽകിയിട്ടും നടപ്പാക്കാത്തവരുടെ കണക്‌ഷനുകളും വിച്ഛേദിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു.
ശുദ്ധജല ദുരുപയോഗം കണ്ടാൽ നടപടി
പത്തനംതിട്ട∙ വേനൽകാലത്ത് ശുദ്ധജല ദുരുപയോഗം കണ്ടെത്തുന്നതിന് ആന്റി വാട്ടർ തെഫ്റ്റ് സ്‌ക്വാഡിന്റെ പ്രവർത്തനം ഊർജിതമാക്കി. പൈപ്പ് വെള്ളം ഉപയോഗിച്ച് വാഹനം കഴുകൽ, ചെടിനനയ്ക്കൽ, പൊതുടാപ്പുകളിൽ ഹോസിട്ട് വെള്ളം പിടിക്കൽ തുടങ്ങിയവ ശ്രദ്ധയിൽപെട്ടാൽ ടാപ്പുകൾ/കണക്ഷനുകൾ മുൻകൂർ അറിയിപ്പ് കൂടാതെ വിച്ഛേദിക്കും. കുറ്റക്കാർക്കെതിരെ ശിക്ഷാനടപടികളും സ്വീകരിക്കും. ജലദുരുപയോഗം ശ്രദ്ധയിൽപെട്ടാൽ 0468 222670, 043475 227160 നമ്പരുകളിൽ അറിയിക്കാം.